»   » ഉപ്പും മുകളിലെ ലച്ചു പാട്ട് പാടിയാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല സാറേ...

ഉപ്പും മുകളിലെ ലച്ചു പാട്ട് പാടിയാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല സാറേ...

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ഉപ്പും മുളകും അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സംപ്രേക്ഷണം തുടരുകയാണ്. 2015 ഡിസംബര്‍ 14 നായിരുന്നു ഫല്‍വേഴ്‌സ് ചാനല്‍ ഉപ്പും മുളകും എന്ന പരിപാടി ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചത്. പരിപാടിയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്.

ഒടുവില്‍ പത്മാവത് ഇന്ത്യന്‍ സിനിമയുടെ ചരിത്രമാവും! ഏഴ് ദിവസം കൊണ്ട് വാരിക്കൂട്ടിയത് കോടികള്‍!!

juhi-rustagi

താരങ്ങള്‍ക്ക് പിന്നില്‍ വലിയ ആരാധകരാണുള്ളത്. പലര്‍ക്കും ഫാന്‍സ് പേജുകളുമുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയമായത് ലച്ചുവാണ്. ലച്ചുവിനാണ് ഏറ്റവുമധികം ആരാധകരുള്ളത്. അതിനിടെ ആരാധകര്‍ക്ക് വേണ്ടി ലച്ചു കിടിലനായി ഒരു പാട്ട് പാടിയിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ലച്ചു പാടിയത്.

ഭാവന കുടുംബിനിയായി ഒതുങ്ങില്ല! ഹണിമൂണ്‍ തീരുന്നതിന് മുമ്പ് തന്നെ സിനിമയിലേക്ക് വരുന്നു!!

ടൊവിനോ തോമസിന്റെ മായാനദി എന്ന സിനിമയിലെ ' ബാവര മന്‍' എന്ന് തുടങ്ങുന്ന പാട്ടാണ് പാടി ലച്ചു തരംഗമായിരിക്കുന്നത്. ലച്ചുവിന്റെ പാട്ട് ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പരിപാടിയില്‍ ബിജു സോപാനമാണ് നായകനായി അഭിനയിക്കുന്നത്. നീലിമയായി നിഷ സാരംഗും വിഷ്ണുവായി ഋഷി എസ് കുമാറും, ലച്ചുവായി ജൂഹി രുസ്താഹി, കേശുവായി അല്‍ സാബിത്, ശിവയായി ശിവാനി മേനോനുമാണ് അഭിനയിക്കുന്നത്.

English summary
Uppum Mulakum frame Juhi's song

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam