»   » ഉപ്പും മുളകും നായിക നിഷ സാരംഗ് വിവാഹിതയല്ലേ? പ്രചരിച്ചിരുന്ന വാര്‍ത്തകളെ കുറിച്ച് നടി പറയുന്നതിങ്ങനെ

ഉപ്പും മുളകും നായിക നിഷ സാരംഗ് വിവാഹിതയല്ലേ? പ്രചരിച്ചിരുന്ന വാര്‍ത്തകളെ കുറിച്ച് നടി പറയുന്നതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam
വ്യാജപ്രചാരണങ്ങള്‍: മറുപടിയുമായി ഉപ്പും മുളകും താരം | filmibeat Malayalam

മലയാള ടെലിവിഷന്‍ സീരിയലുകളെ പലരും കുറ്റം പറയാറുണ്ടെങ്കിലും ഫ്ളാവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും ആരെയും വെറുപ്പിക്കാതെ മുമ്പോട്ട് പോവുകയാണ്. അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പുംമുളകിനെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി മാറ്റിയത്.

സണ്ണി ലിയോണിനൊപ്പം ലോകം തിരഞ്ഞ നടിമാരുടെ പട്ടികയില്‍ കാവ്യ മാധവൻ! കാവ്യയെ ആളുകള്‍ തിരഞ്ഞത് എന്തിനാ?

പരമ്പരയില്‍ നീലിമ ബാലചന്ദ്രന്‍ തമ്പി എന്ന അമ്മ വേഷത്തിലഭിനയിക്കുന്ന താരമാണ് നിഷ സാരംഗ്. സീരിയലിലെ അഭിനയത്തിന് നല്ല അഭിപ്രായം കിട്ടുന്നുണ്ടെങ്കിലും നിഷയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള മറുപടി നടി തന്നെ പറഞ്ഞിരിക്കുകയാണ്.

നിഷ സാരംഗ്

സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് നിഷ സാരംഗ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ഫഌവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ വീട്ടമ്മയുടെ വേഷം നിഷയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയിരുന്നു. കുടുംബ കഥ പറയുന്ന പരമ്പരയിലാണ് അഭിനയിക്കുന്നതെങ്കിലും നിഷയുടെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല.

ലിവിങ് ടുഗെദര്‍


നിഷ സാരംഗ് ലിവിങ് റിലേഷനിലായിരുന്നെന്നും ഭര്‍ത്താവെന്ന് പറയുന്ന ആളുമായി തുടക്കത്തില്‍ നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് അത് തകര്‍ച്ചയിലേക്ക് എത്തുകയായിരുന്നെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകളെ കുറിച്ച് നിഷ പറയുന്നതിങ്ങനെയാണ്.

ഞാന്‍ വിവാഹിതയാണ്

നിഷ സാരംഗ് ലിവിങ് റിലേഷിനാലാണെന്ന ഗോസിപ്പുകളെ കുറിച്ച് നടി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും താന്‍ വിവാഹിതയാണെന്നാണ് നടി ഇപ്പോള്‍ പറയുന്നത്. വിവാഹബന്ധം ഒത്തു പോകാന്‍ കഴിയാതെ വന്നതോടെ അത് വേര്‍പ്പെടുത്തുകയായിരുന്നു. ആ ബന്ധത്തില്‍ നിഷയ്ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.

വീട്ടുകാരുടെ സമ്മതത്തോടെ..

തന്റെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. അപ്പച്ചിയുടെ മകനായിരുന്നു നിഷയെ വിവാഹം കഴിച്ചിരുന്നത്. ആ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം തങ്ങള്‍ വിചാരിക്കാത്ത തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നതെന്നാണ് നിഷ പറയുന്നത്.

വേദന തോന്നാറുണ്ട്

ഇത്തരം മഞ്ഞകഥകള്‍ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇങ്ങനെ എഴുതുന്നവര്‍ അറിയുന്നില്ല. എന്നാല്‍ വ്യാജ പ്രചരണങ്ങളില്‍ ഇടയ്ക്ക് വേദന തോന്നാറുണ്ടെന്നും നിഷ പറയുന്നു.

പല തൊഴിലും ചെയ്തിരുന്നു

മക്കളെ പോറ്റാനായി പല ജോലികളും ചെയ്ത് കഷ്ടപ്പാടുകള്‍ നിറഞ്ഞൊരു ജീവിതവും നിഷയ്ക്കുണ്ടായിരുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ കുക്കിങ് ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും വരെ നിഷയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു.

ഉപ്പും മുളകും

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പരിപാടിയായ ഉപ്പും മുളകിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെ നിഷയുടെ തലവര തന്നെ മാറിയിരുന്നു. അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം യഥാര്‍ത്ഥ കുടുംബ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങാണ് പരമ്പരയായി പറയുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ

മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത വിധം ഉപ്പും മുളകും പ്രേക്ഷകരെ സ്വധീനിച്ച് കഴിഞ്ഞിരുന്നു. ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് 2015 ലായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍ ഉപ്പും മുളകും എന്ന പരമ്പര പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

സീരിയലിലെ നായകനായ ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്. നിഷ സാരംഗാണ് നീലിമ ബാലചന്ദ്രനായി അഭിനയിക്കുന്നത്. ഋഷി എസ് കുമാര്‍, ജുഹി രുസ്താജി, അല്‍ സാബിത്, ശിവാനി മേനോന്‍ എന്നിവരാണ് മക്കളുടെ വേഷത്തിലഭിനയിക്കുന്ന മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

English summary
Uppum Mulakum frame Nisha Sarang responds to gossips

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X