For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകനെ മാറ്റിയപ്പോള്‍ ഉപ്പും മുളകും ഗംഭീരം, നേരത്തെ ആവാമായിരുന്നുവെന്ന് ആരാധകര്‍, കാണൂ!

  |
  ഉപ്പും മുളകിൽ നീലു തിരിച്ചെത്തി | filmibeat Malayalam

  മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരിപാടിയിലെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ കഥാപാത്രവും മുന്നേറുന്നത്. ആര്‍ട്ടിഫിഷ്യാലിറ്റിയില്ലാതെ സ്വഭാവികമായ അഭിനയമാണ് താരങ്ങള്‍ കാഴ്ചവെക്കുന്നത്. ഇടയ്ക്കിടയ്‌ക്കെത്തുന്ന പടവലം കുടുംബവും നെയ്യാറ്റിന്‍കരക്കാരും പരിപാടിയെ കൂടുതല്‍ സജീവമാക്കാറുണ്ട്. ഇവരൈക്കൂടാതെ ശങ്കരമാമനും ഭാസിയും രമയുമൊക്കെ പരമ്പരയിലുണ്ട്.

  നീരാളി വിജയിപ്പിക്കാനുളള ആഹ്വാനത്തിന് നിര്‍മ്മാതാവ് നല്‍കിയ കിടിലന്‍ മറുപടി, ആര്‍ജ്ജവത്തിന് കൈയ്യടി!

  ബാലുവും നീലുവും കേശുവും ശിവയും ലെച്ചുവും മുടിയനും മാത്രമല്ല വീട്ടിലിപ്പോഴുള്ളത്. കുഞ്ഞതിഥി കൂടിയെത്തിയിട്ടുണ്ട് ഇവര്‍ക്കിടയില്‍. കുഞ്ഞാവയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര നീങ്ങുന്നത്. അറുനൂറ് എപ്പിസോഡുകളും പിന്നിട്ട് വിജയകരമായി നീങ്ങുന്നതിനിടയിലാണ് സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നിഷാ സാരംഗ് തുറന്നുപറഞ്ഞത്. അദ്ദേഹത്തെ മാറ്റാതെ താന്‍ ഇനി അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ താരവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പരമ്പരയില്‍ നീലു തുടരുമെന്നറിയിച്ചത്. എന്നാല്‍ സംവിധായകന്റെ കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ആര്‍ ശ്രീകണ്ഠന്‍ നായരാണ് ഇതേക്കുറിച്ച് വിശദമാക്കിയത്.

  അതിഥി രവിയുടെ തേപ്പ് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബനും അനു സിത്താരയും, വീഡിയോ വൈറല്‍, കാണൂ!

  ഉപ്പും മുളകിന്റെ സംവിധായകന്‍ പുറത്തേക്ക്

  ഉപ്പും മുളകിന്റെ സംവിധായകന്‍ പുറത്തേക്ക്

  ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയുടെ സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നിഷ സാരംഗ് തുറന്നുപറഞ്ഞപ്പോള്‍ പ്രേക്ഷകരും അണിയറപ്രവര്‍ത്തകരും ഒരുപോലെ ഞെട്ടിയിരുന്നു. നാഫാ അവാര്‍ഡില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോയതിന് ശേഷം തന്നോട് പക തീര്‍ക്കുകയും മുന്‍വൈരാഗ്യം തീര്‍ക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി, അദ്ദേഹത്തിന്റെ അനുമതിയോടെയാണ് താന്‍ വിദേശത്തേക്ക് പോയതെന്ന് താരം വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

  പ്രേക്ഷകര്‍ ആഗ്രഹിച്ച മാറ്റം

  പ്രേക്ഷകര്‍ ആഗ്രഹിച്ച മാറ്റം

  പരമ്പരയില്‍ നീലു തുടരണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. നീലുവില്ലാതെ പരിപാടി തുടരുകയാണെങ്കില്‍ ചാനലിനെ ബ്ലോക്ക് ചെയ്യുമെന്നായിരുന്നു പലരും വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. താരത്തിന്റെ നിലപാടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ ആഗ്രഹിച്ച പോലൊരു മാറ്റം തന്നെയായിരുന്നു പിന്നീട് നടന്നത്. ഇതാവട്ടെ ആരാധകരെ നിലനിര്‍ത്തുകയും ചെയ്തു.

  ധീരമായ തീരുമാനത്തിന് കൈയ്യടി

  ധീരമായ തീരുമാനത്തിന് കൈയ്യടി

  ഇത്തരത്തില്‍ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച ചാനലിന്റെ നടപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. തുടക്കത്തില്‍ നീലു തുടരുമെന്നല്ലാതെ സംവിധായകന്‍ മാറുന്ന കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. സംവിധായകനെ മാറ്റാതെ തിരിച്ചുവരില്ലെന്ന തീരുമാനത്തില്‍ നിഷ സാരംഗ് ഉറച്ചുനിന്നതോടെയാണ് കാര്യങ്ങള്‍ അനുകൂലമായി മാറിയത് ചാനലിന്റെ ക്രിയേറ്റീവ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഹെഡ്ഡിനാണ് ഇപ്പോള്‍ പരമ്പരയുടെ ചുമതല.

   ഗംഭീരമായി മുന്നേറുന്നു

  ഗംഭീരമായി മുന്നേറുന്നു

  സംവിധായകന്‍ മാറിയത് പരമ്പരയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പഴയത് പോലെ തന്നെ പരിപാടി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം കൂടി സ്വീകാര്യത കൂടിയെന്നല്ലാതെ വിവാദങ്ങളും വിമര്‍ശനവുമൊന്നും ഉപ്പും മുളകിനെ ബാധിച്ചിട്ടില്ല. റേറ്റിങ്ങിലും ഏറെ മുന്നിലാണ് ഈ പരമ്പര.

  നീലു മാത്രമല്ല കുട്ടുവുമെത്തി

  നീലു മാത്രമല്ല കുട്ടുവുമെത്തി

  പടവലത്തേക്ക് പിണങ്ങിപ്പോയ നീലു മാത്രമല്ല സഹോദരന്‍ കുട്ടുവും നാളുകള്‍ക്ക് ശേഷം പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുമെത്തിയ കുട്ടുമാമന്‍ കുഞ്ഞാവയെ ആയിരുന്നു ആദ്യം അന്വേഷിച്ചത്. വാവയെ കാണിക്കാതിരിക്കാന്‍ ബാലു പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ ശ്രീക്കുട്ടന്‍ ശങ്കരമാമയേയും വാവയേയുമെടുത്ത് ഓടുകയായിരുന്നു. വികാരഭരിതമായ കൂടിക്കാഴ്ചയായിരുന്നു പിന്നീട്. കുട്ടുമാമ എന്ന് വിളിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇത് കണ്ട് വന്ന ബാലു പൊട്ടിക്കരഞ്ഞതോടെ ഇരുവരും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.

  നീലു പോയത് പടവലത്തേക്കല്ല

  നീലു പോയത് പടവലത്തേക്കല്ല

  ബാലുവിനോടും കുടുംബത്തിനോടും പിണങ്ങിപ്പോയ നീലു പടവലത്തേക്കാണ് പോയതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് ശേഷമാണ് നീലു പോയത് പ്രമോഷന്‍ ടെസ്റ്റ് എഴുതാനായിരുന്നുവെന്നും അഭിമുഖവും കഴിഞ്ഞ് സെലക്ഷനായെന്നുമായിരുന്നു നീലു പറഞ്ഞത്. മുടിയനും ഇതേക്കുറിച്ച് കൃത്യമായി മനസ്സിലായിരുന്നു. തിരികെ വീട്ടിലേക്കെത്തിയ നീലുവിനെ കുറേ ഓടിച്ചുവെങ്കിലും സന്തോഷവാര്‍ത്ത അറിഞ്ഞതോടെ ബാലുവിന് സമാധാനമാവുകയായിരുന്നു. കോഴിക്കോട്ടേക്കാണ് പോസ്റ്റിങ്ങെന്നറിഞ്ഞതിന്റെ വിഷമത്തിലാണ് നീലു.

  കുഞ്ഞാവയുടെ വീഡിയോ

  കുഞ്ഞാവയ്ക്ക് ബിസ്‌കറ്റ് കൊടുക്കുന്ന ലച്ചുവിനെ കാണാം.

  English summary
  Uppum mulakum keeps its popularity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X