നീലുവിന് പ്രസവവേദന, ബാലുവിന് ടെന്‍ഷന്‍, നാടകീയ രംഗങ്ങളുമായി ഉപ്പും മുളകും, വീഡിയോ വൈറല്‍!

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന പരിപാടി 600 എപ്പിസോഡും പിന്നിട്ട് മുന്നേറുകയാണ്. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തതയുമായെത്തിയ പരിപാടിയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അടുക്കളയിലെ അവിഭാജ്യ ഘടകങ്ങളായ ഉപ്പും മുളകും ഇപ്പോള്‍ ടെലിവിഷനിലെയും സുപ്രധാന പരിപാടിയായി മാറിയിരിക്കുകയാണ്. ആര്‍ ഉണ്ണിക്കൃഷ്ണനാണ് പരമ്പര സംവിധാനം ചെയ്യുന്നത്.

ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ വീട്ടിലെയും അംഗങ്ങളായി മാറിയിരിക്കുകയാണ്. സ്‌പോട്ട് ഡബ്ബിംഗും അധികം നാടകീയമായ അഭിനയവുമാണ് പരിപാടിയെ ഇത്രയും പോപ്പുലറാക്കിയത്. സ്വഭാവികമായ അഭിനയവുമായാണ് ഓരോരുത്തരും എത്തുന്നത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ അങ്ങേയറ്റം അവിസ്മരണീയമാക്കിയാണ് ഓരോരുത്തരും മുന്നേറുന്നത്. പൊതുവെ സീരിയലിനെ വിമര്‍ശിക്കുന്നവര്‍ പോലും ഉപ്പമു മുളകും കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. യുട്യൂബിലൂടെ എപ്പിസോഡുകള്‍ പിന്നീട് കാണാനുള്ള സൗകര്യവുമുണ്ട്. ആരാധകര്‍ ഇത് പരമാവധി ഉപയോഗപ്പെടുത്താറുണ്ട്.

Uppum Mulakum

നാല് പേര്‍ക്ക് പിന്നാലെ കുടുംബത്തില്‍ അഞ്ചാമത്തെ അതിഥി എത്തുകയാണ്. നീലുവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുടുംബസമേതം ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. നീലുവിന്റെ പ്രായവും ഇപ്പോഴത്തെ ശാരീരികാവസ്ഥയെക്കുറിച്ചുമോര്‍ത്ത് ആകെ പരിഭ്രാന്തിയിലാണ്. ഡോക്ടര്‍ പറഞ്ഞ കാര്യമോര്‍ത്താണ് ബാലു പരിഭ്രമിക്കുന്നത്. എന്നാല്‍ കൃത്യമായി ഇതേക്കുറിച്ച് ആരോടും പറയാനാവാത്തതിന്റെ ടെന്‍ഷനിലാണ് ബാലു. ആദ്യത്തെ കൊച്ചിനെ കാത്തിരിക്കുന്ന അതേ ടെന്‍ഷനിലാണ് ബാലു ഇപ്പോള്‍. അതിനിടയില്‍ നീലുവിന് വേദന വരികയും പിന്നീട് നടക്കുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X