പേരക്കുട്ടിക്കൊപ്പം നിഷാ സാരംഗ്, ഉപ്പും മുളകും താരത്തിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് നിഷാ സാരംഗ്. ജനപ്രിയ പരമ്പരയിലെ നീലുവെന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. ഉപ്പും മുളകില്‍ നീലുവായുളള നിഷാ സാരംഗിന്റെ സാന്നിദ്ധ്യവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ബാലുവിന്റെയും നീലുവിന്റെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്
ഉപ്പും മുളകിന് പുറമെ നിരവധി സിനിമകളിലും നിഷാ സാരംഗ് അഭിനയിച്ചിരുന്നു. സഹനടിയായുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് നിഷാ സാരംഗ് തുറന്നുപറഞ്ഞിട്ടുണ്ട്. പരമ്പരയില്‍ ഇടയ്ക്ക് ചെറിയ ഇടവേള ഉണ്ടായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

അഭിനയതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും നിഷാ സാരംഗ് പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലം മക്കളും മരുമകനും പേരക്കുട്ടികളും അടുത്തുളളതിന്റെ സന്തോഷമെല്ലാം നടി മുന്‍പ് പങ്കുവെച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് വായന വീണ്ടും തുടങ്ങിയെന്നും നടി പറഞ്ഞു. പണ്ട് വായനയായിരുന്നു വലിയ ഇഷ്ടം. മാധവിക്കുട്ടിയെ ആണ് ഒത്തിരി ഇഷ്ടം.

ഒപ്പം ബഷീറും മുകുന്ദനുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരാണെന്നും നടി പറഞ്ഞു. പ്രത്യാശയോടെ ജീവിതത്തെ കാണാന്‍ ആ എഴുത്തുകള്‍ വെളിച്ചമാണെന്നും നടി പറഞ്ഞിരുന്നു. ലോക്ഡൗണിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷമാണ് ഉപ്പും മുളകും വീണ്ടും ആരംഭിച്ചത്. ബാലുവും കുടുംബവും പഴയ ഉഷാറോടെ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

കല്യാണ ശേഷം ലച്ചു പരമ്പര വിട്ടതോടെ പുതിയ ചില കഥാപാത്രങ്ങള്‍ ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. കോവിഡ് കാലവും മികച്ച പ്രതികരണങ്ങളോടെയാണ് ഉപ്പും മുളകും മുന്നേറിയത്. ഈ സമയത്ത് തന്നെ പാചക വീഡിയോകളുമായും നിഷാ സാരംഗ് എത്തിയിരുന്നു. യൂടൂബില്‍ ഇടയ്ക്ക് വരാറുളള ഈ വീഡിയോകളില്‍ ബിജു സോപാനവും എത്താറുണ്ട്.

അതേസമയം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നിഷാ സാരംഗ് പങ്കുവെച്ച പുതിയൊരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പേരക്കുട്ടി പാര്‍ക്കില്‍ കളിക്കുന്നതിന്റെ ഒരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പാട്ടിനൊപ്പമാണ് വീഡിയോയില്‍ നിഷാ സാരംഗിന്റെ കൊച്ചുമകനെ കാണിക്കുന്നത്.

ഉപ്പും മുളകിന് പുറമെ ഉണ്ണി മുകുന്ദന്റെ എറ്റവും പുതിയ ചിത്രമായ മേപ്പടിയാനിലും നിഷാ സാംരംഗ് അഭിനയിക്കുന്നുണ്ട്. അടുത്തിടെ മേപ്പടിയാന്‍ ലൊക്കേഷനില്‍ നിന്നും ഉപ്പുംമുളകും താരങ്ങള്‍ക്കൊപ്പം എടുത്ത ഒരു ചിത്രവും നിഷാ സാരംഗ് പങ്കുവെച്ചിരുന്നു. ചിത്രങ്ങളില്‍ നടിക്കൊപ്പം ഉപ്പും മുളകും താരം മനോഹരി ജോയും, കോട്ടയം രമേഷുമാണ് ഉണ്ടായിരുന്നത്.

1999ല്‍ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ സാരംഗ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് പ്രാധാന്യമുളള റോളുകളും ലഭിച്ചു. ഉപ്പും മുളകിനും പിന്നാലെയാണ് നടിക്ക് മലയാളത്തില്‍ അവസരങ്ങള്‍ കൂടിയത്. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തിയ കപ്പേളയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.


Click it and Unblock the Notifications