വധഭീഷണിയും ഗുണ്ടായിസവും! ഉപ്പും മുളകിലെയും ബാലുവിന് വീണ്ടും ഗുണ്ടാ പരിപാടി തുടങ്ങേണ്ടി വരുമോ?
ഉപ്പും മുളകും ആരാധകരെ ത്രസിപ്പിക്കുന്ന ഓരോ എപ്പിസോഡുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സമാധാനത്തോടെ ജീവിക്കുന്ന ബാലുവിന് പലപ്പോഴും പലതരം പണികള്‍ കിട്ടാറുണ്ട്. കൂടുതലും സുഹൃത്തുക്കളിലൂടെയാണ്. ഇപ്പോഴിതാ ബാലുവിന്റെ അകന്ന ബന്ധുവായ ജയന്തന്‍ വീട്ടില്‍ എത്തിയിരിക്കുകയാണ്. ജയന്തന്റെ വരവ് ചുമ്മാതല്ലെന്നാണ് പുതിയ പ്രമോ സൂചിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴുള്ള ബാലുവല്ലാതെ വിവാഹത്തിനും കുടുംബ ജീവിതത്തിനും മുന്‍പ് മറ്റൊരു മുഖമുണ്ടെന്ന് പറയുകയാണ് ജയന്തന്‍. കൂട്ടുകാര്‍ക്ക് വേണ്ടി അടിക്കാനും കുത്താനുമൊക്കെ പോയിരുന്ന ബാലുവിനെ മൊട്ട ബാലു എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. പാറമട വീട്ടിലെത്തിയ ജയന്തന്‍ ബാലുവിനുള്ളില്‍ ഉറങ്ങി കിടക്കുന്ന മൊട്ട ബാലുവിനെ പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. കുശലാന്വേഷണത്തിനിടെ അളിയന്‍ പഴയ ഗുണ്ടാ ജീവിതം നിര്‍ത്തിയോ എന്ന് ജയന്തന്‍ ചോഗിക്കുന്നു. പഴയ മൊട്ട ബാലുവിനുള്ള പവറൊന്നും ബാലുവിനിപ്പോള്‍ ഇല്ലെന്നാണ് ജയന്തന്റെ കണ്ടുപിടുത്തം.

ചുരുക്കി പറഞ്ഞാല്‍ ജയന്തനും ബാലുവും നാട്ടുകാര്‍ക്ക് ഒരുപാട് ഉപദ്രവം ഉണ്ടാക്കിയിട്ടുണ്ടെന്ന് നീലു വിലയിരുത്തുന്നു. തല മൊട്ട അടിച്ച് മുണ്ടും മടക്കി ഉടുത്താല്‍ പഴയ രൂപം ആവുമെന്ന് ബാലു പറയുമ്പോള്‍ ബാര്‍ബറെ വിളിച്ച് കൊണ്ട് വരട്ടെ എന്നാണ് കേശു ചോദിക്കുന്നത്. ഇത് കേട്ടതോടെ ലെച്ചു ദേഷ്യത്തിലാണ്. അങ്കിളിന്റെ ഉദ്ദേശം അച്ഛനെ പഴയത് പോലെ ഗുണ്ട ആക്കാനാണോ എന്ന് ചോദിച്ച് ലെച്ചു ചൂടാവുന്നുണ്ട്.
ഇതിനിടെ നിനക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മുന്‍പന്തിയില്‍ ഞാന്‍ ഉണ്ടാവുമെന്ന് ബാലു ജയന്തന് വാക്ക് കൊടുക്കുന്നുണ്ട്. അത് കൊണ്ടാണ് ഒരു വധഭീഷണി വന്നപ്പോള്‍ തന്നെ ഞാന്‍ ഇങ്ങോട്ട് വന്നതെന്ന് ജയന്തന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അച്ഛന്‍ ഗുണ്ട ആവുമോ എന്ന ഭയത്തിലാണ് കുടുംബം. എന്നാല്‍ ഇനി ഒരിക്കലും ബാലു തന്റെ തലയില്‍ സത്യം ചെയ്ത് തന്നതാണെന്ന് നീലു പറയുന്നുണ്ട്. എന്തായാലും ബാലുവിന് മുട്ടന്‍ പണിയുമായിട്ടാണ് ജയന്തന്‍ പാറമട വീട്ടില്‍ എത്തിയിരിക്കുന്നതെന്നുള്ള കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications