ഉപ്പും മുളകിലെയും ലെച്ചുവും ശിവാനിയും കറങ്ങി നടക്കുന്നു! ഓണ്‍സ്‌ക്രീന്‍ സഹോദരിമാരുടെ ഓഫ് ഡേ

ഉപ്പും മുളകും താരങ്ങള്‍ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. വര്‍ഷങ്ങളായി താരങ്ങളുടെ പേരില്‍ നിരവധി ഫാന്‍സ് ക്ലബ്ബുകളും രൂപം കൊണ്ടിരുന്നു. സോഷ്യല്‍ മീഡിയ പേജില്‍ ആക്ടീവ് ആയിരിക്കുന്ന ജൂഹി രുസ്താഗിയെ ഒത്തിരിയധികം പേരാണ് ഫോളോ ചെയ്യുന്നത്. ഇതിനാല്‍ നടി പുറത്ത് വിടുന്ന ചിത്രങ്ങള്‍ക്ക് വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിക്കുന്നത്.

സാധാരണ ലെച്ചുവിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആയിരുന്നു പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ലെച്ചുവിനൊപ്പം നില്‍ക്കുന്ന ശിവാനിയുടെ ചിത്രങ്ങളാണ് വന്നിരിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ഇരുവരും കറങ്ങി നടക്കുകയാണ്. അതേ സമയം ഇരുവരും ഒറ്റക്കാണോ പോയിരിക്കുന്നതമെന്നും ഈ ചിത്രമെടുത്തത് ആരാണെന്നുമൊക്കെ ചോദ്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

Juhi Rustagi-Shivani

ഓണ്‍സ്‌ക്രീനില്‍ ചേച്ചിയും അനിയത്തിയും പലപ്പോഴും അടിപിടി ബഹളങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും അല്ലാത്തപ്പോള്‍ എത്രത്തോളം സൗഹൃദമുണ്ടെന്ന് ഈ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. അതേ സമയം കേശുവിനെയും മുടിയനെയും ഇവര്‍ക്കൊപ്പം കാണാത്തതിലുള്ള നിരാശയിലാണ് ഉപ്പും മുളകും ആരാധകര്‍. ജനശ്രദ്ധ നേടി മുന്നേറിയതിനാല്‍ വര്‍ഷങ്ങളായി വിജയം ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും.

അടുത്ത കാലത്തായി പാറുക്കുട്ടിയുടെ വരവോട് കൂടി പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചു. രസകരമായ ഓരോ സംഭവവികാസങ്ങളിലൂടെയുമാണ് ഓരോ എപ്പിസോഡും കഴിഞ്ഞ് പോവുന്നത്. ഇന്നത്തെ എപ്പിസോഡില്‍ അധോലോക നായകനാവാനുള്ള തയ്യാറെടുപ്പുകളിലാണ് ബാലുവെന്നാണ് പ്രമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X