ഉപ്പും മുളകിലും വീണ്ടും കലഹം! വിവാഹം കഴിഞ്ഞ ഉടനെ ചന്ദ്രനും കനകവും തമ്മില്‍ പിരിയുമോ?

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ എല്ലാ പിന്തുണയും സ്വന്തമാക്കി ഉപ്പും മുളകും വിജയകരമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ പ്രേക്ഷകരുടെ എല്ലാം താല്‍പര്യത്തോട് കൂടിയായിരുന്നു ബാലുവിന്റെ അടുത്ത സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ചന്ദ്രന്റെ വിവാഹം നടന്നത്. ഉപ്പും മുളകും കുടുംബത്തില്‍ എന്ത് ആവശ്യമുണ്ടേലും ഓടി വരുന്ന ചന്ദ്രന്റെ ഉള്ളില്‍ കനകത്തിനോട് പ്രണയമുണ്ടെന്ന് കണ്ടെത്തിയത് മുടിയനും ലെച്ചുവുമെല്ലാം ചേര്‍ന്നായിരുന്നു.

ബാലുവിന്റെ മാമാന്റെ മകളാണ് കനകം. തമിഴ്നാട്ടില്‍ താമസിക്കുന്ന കനകവും മാമാനും ഇടയ്ക്ക് ഉപ്പും മുളകും കുടുംബത്തിലേക്ക് വരാറുണ്ടായിരുന്നു. ഇവിടെ നിന്നും കണ്ട് ഇഷ്ടപ്പെട്ട ചന്ദ്രന് കനകത്തിനെ വിവാഹം കഴിക്കാന്‍ അതീവ താല്‍പര്യമുണ്ടായിരുന്നു. ഒടുവില്‍ കനകത്തിനെ കെട്ടാന്‍ കാത്ത് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന ഗുണ്ടയെ തോല്‍പ്പിച്ച് ചന്ദ്രനുമായിട്ടുള്ള കല്യാണം ബാലു നടത്തി കൊടുത്തത്. ഇപ്പോഴിതാ ഇരുവരും തമ്മില്‍ കുടുംബ കലഹം ആരംഭിച്ചിരിക്കുകയാണ്.

uppum-mulakum-kanakam-and-chandran

കനകവുമായി വഴക്കിട്ടിട്ടാണ് ചന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നത്. നേരെ ബാലുവിന്റെ വീട്ടിലെത്തിയ ചന്ദ്രന്‍ അക്കാര്യം അവിടെ പറയുന്നുണ്ട്. ചന്ദ്രനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ലച്ചുവിനെ വിളിച്ച് കരയുകയാണ് കനകം. ചന്ദ്രനങ്കിള്‍ കനകാന്റിയെ ഉപേക്ഷിച്ചോ എന്ന ചോദ്യമാണ് ശിവാനിയ്ക്കുള്ളത്. ഇതിനിടെ കനകത്തിന്റെ അച്ഛന്‍ ചോക്കലിംഗം മാമാന്‍ ബാലുവിനെ വിളിക്കുന്നുണ്ടെങ്കിലും ബാലു ഫോണ്‍ എടുത്തില്ല. ഞാനും ഭാര്യയും തമ്മില്‍ മുട്ടന്‍ വഴക്കാണെന്നും അവള്‍ നാഗവല്ലിയാണെന്നുമാണ് ചന്ദ്രന്‍ പറയുന്നത്.

ഭാര്യ എപ്പോഴും മനസില്‍ വേണമെന്നും അവളുടെ നേരെ കൈ പൊക്കിയപ്പോള്‍ എന്റെ മുഖം ഓര്‍മ്മ വന്നോ എന്നെല്ലാം ചോദിച്ച് ബാലു വഴക്ക് പറയുന്നുണ്ട്. എന്തായാലും ചന്ദ്രന്റെ വീട്ടിലെ കലഹം ബാലുവിനും കുടുംബത്തിനും തലവേദനയാവാനുള്ള സാധ്യതയാണ് കാണുന്നത്. ചന്ദ്രനും കനകവും തമ്മിലുള്ള വഴക്കിന് കാരണമെന്താണെന്നാണ് ഇനി അറിയാനുള്ളത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ കാണിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X