ഉപ്പും മുളകും താരങ്ങള്‍ തമ്മില്‍ പ്രണയത്തില്‍! കുടുംബത്തില്‍ ഉടനെ ഒരു കല്യാണത്തിന് സാധ്യത തെളിഞ്ഞു!!
800 ഓളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ഉപ്പും മുളകും വിജയകരമായി മുന്നോട്ട് പോവുകയാണ്. ബാലുവും നീലുവും അഞ്ച് മക്കളും കൂടി മലയാളക്കരയെ കൈയിലെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും പരമ്പര കാണാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാറുക്കുട്ടിയുടെ ക്യൂട്ടനെസ് കാണാനാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും ഉപ്പും മുളകും കാണാനെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ പാറുക്കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങളാണ്.
അതിനൊപ്പം ഉപ്പും മുളകും കുടുംബത്തില്‍ മറ്റൊരു സന്തോഷ കാര്യം കൂടി നടക്കാന്‍ പോവുകയാണെന്നാണ് സൂചന. പരമ്പരയുടേതായി പുറത്ത് വന്ന പ്രമോ വീഡിയയോയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. അത് സത്യമാവുകയാണെങ്കില്‍ ഉപ്പും മുളകിലും ഉടന്‍ തന്നെ ഒരു വിവാഹത്തിന് കളമൊരുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

ജനപ്രിയമായി ഉപ്പും മുളകും
മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രിയ പരമ്പരയാണ് ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. അച്ഛനും അമ്മയും നാല് മക്കളുമുള്ള ഒരു കുടുംബത്തിന്റെ കഥയുമായിട്ടാണ് ഉപ്പും മുളകും ആരംഭിക്കുന്നത്. ഈ കൂടുംബത്തിലേക്ക് അഞ്ചാമത് ഒരു കുഞ്ഞ് കൂടി പിറന്നതോടെ രസകരമായി മാറുകയായിരുന്നു. പാറുക്കുട്ടിയെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ പരമ്പരയിലെ രസകരമായ നിമിഷങ്ങള്‍. ഇപ്പോള്‍ പുറത്ത് വന്ന ഉപ്പും മുളകിന്റെയും പ്രമോ വീഡിയോയില്‍ ഒരു പ്രണയത്തെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്.

ചന്ദ്രന്‍ പ്രണയത്തിലോ?
ഉപ്പും മുളകിലെയും ബാലുവിന്റെ അടുത്ത സുഹൃത്തും ഓട്ടോ ഡ്രൈവറുമാണ് ചന്ദ്രന്‍. കുടുംബത്തില്‍ എന്ത് ആവശ്യമുണ്ടേലും ഓടി വരുന്ന ചന്ദ്രന്റെ ഉള്ളില്‍ ഒരാളോട് പ്രണയമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് വിഷ്ണുവും ലച്ചുവും കേശുവും ശിവാനിയും കൂടി. ഇക്കാര്യം നീലുവിനോട് തന്നെ കുട്ടികള്‍ പറഞ്ഞു. ഇതിലെന്തെങ്കിലും സത്യമുണ്ടോ എന്നറിയാന്‍ നീലുവും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ചന്ദ്രനോട് തന്നെ ഇക്കാര്യം തുറന്ന് ചോദിച്ചു.
ഇനി പ്രണയനാളുകള്‍
ബാലുവിന്റെ മാമാന്റെ മകളാണ് കനകം. തമിഴ്‌നാട്ടില്‍ താമസിക്കുന്ന കനകവും മാമാനും ഇടയ്ക്ക് ഉപ്പും മുളകും കുടുംബത്തിലേക്ക് വരാറുണ്ടായിരുന്നു. ഇപ്പോഴിതാ കനകം വീണ്ടും വീട്ടിലെത്തിയിരിക്കുകയാണ്. ഇതോടെയാണ് ചന്ദ്രന്‍ സ്‌നേഹിക്കുന്നത് കനകമാണെന്നും ഇരുവരും തമ്മില്‍ എന്തോ ഒരു ഇഷ്ടമുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തുന്നത്. പാറുക്കുട്ടിയ്‌ക്കൊപ്പം കോലം വരച്ച് കൊണ്ടിരിക്കുന്ന കനകത്തിന് പിന്നാലെ ചന്ദ്രനുമുണ്ട്. താന്‍ കേരളത്തിലെ ബാഷയാണെന്നാണ് ചന്ദ്രന്‍ കനകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും വീണ്ടും വന്നോണ്ടിരിക്കുന്ന ചന്ദ്രനെ നീലു കൈയോടെ പിടികൂടി. നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ടെന്നും കനകമാണ് വധുവെന്നും പറയുകയാണ്.

വിവാഹത്തിലേക്ക് എത്തുമോ?
ഇനി ആരാധകര്‍ കാത്തിരിക്കുന്നത് ചന്ദ്രനും കനകവും ഒന്നിക്കുന്നതിന് വേണ്ടിയാണ്. ഇതിന് ബാലു സമ്മതിക്കുമോ എന്ന കാര്യവും അറിയാനുണ്ട്. എന്തായാലും ഉടന്‍ തന്നെ ഉപ്പും മുളകും കുടുംബത്തില്‍ ഒരു പ്രണയനാടകം കാണാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ രസകരമായ നിമിഷങ്ങളായിരിക്കും പരമ്പരയിലുണ്ടാവുക.

വിജയകരമായി മുന്നോട്ട്
2015 ഡിസംബര്‍ പതിനാലിന് സംപ്രേക്ഷണം ആരംഭിച്ച പരമ്പര നിലവില്‍ 800 എപ്പിസോഡുകള്‍ വിജയകരമായി പിന്നീട്ടിരിക്കുകയാണ്. 800 എപ്പിസോഡുകള്‍ മറികടന്ന ഉപ്പും മുളകും ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ നാച്ചുറലായി അവതരിപ്പിക്കുന്നത് കൊണ്ടായിരുന്നു ഉപ്പും മുളകും ജനപ്രീതി നേടിയത്. സാധാരണ പരമ്പരകള്‍ക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് ഉപ്പും മുളകിനും ലഭിക്കാറുള്ളത്. സിനിമാ താരങ്ങളെ പോലെ ഉപ്പും മുളകിനും അതിലെ താരങ്ങള്‍ക്കും വലിയ ഫാന്‍സ് ക്ലബ്ബുകളുണ്ട്.


Click it and Unblock the Notifications