ഭക്ഷണത്തിന്റെ പേരില്‍ ഉപ്പും മുളകിലും അടി നടക്കുമോ? നീലുവിനെ കുശുമ്പത്തിയാക്കി മക്കള്‍!പ്രമോ പുറത്ത്
അമ്മയോടും അച്ഛനോടും ഒത്തിരി സ്‌നേഹം കാണിക്കുന്നവരാണ് പാറമട വീട്ടിലെ എല്ലാവരും. എന്നാല്‍ അമിത സ്വാതന്ത്ര്യം കൊടുക്കുന്നത് പലപ്പോഴും ബാലുവിനും നീലുവിനും തിരിച്ചടിയായി മാറുന്ന കാഴ്ച പലപ്പോഴായി നടക്കുന്നു. ഇപ്പോഴിതാ നീലുവിന്റെ ഭഷണത്തെ പുച്ഛിക്കുന്ന പരിപാടിയാണ് മക്കളെല്ലാവരും കൂടി നടത്തി കൊണ്ടിരിക്കുന്നത്. ആദ്യം കേശുവിനെയും ശിവയും കാണാതെ അന്വേഷിച്ചപ്പോഴാണ് അവര്‍ കനകം ആന്റിയുടെ വീട്ടില്‍ പോയ കാര്യം നീലു അറിയുന്നത്.
കനകാന്റി കേശുവിന് എപ്പോഴും ഫുഡ് ഉണ്ടാക്കി വെക്കുമെന്നാണ് മുടിയന്‍ പറയുന്നത്. എന്തിനാണ് എപ്പോഴും അങ്ങോട്ട് ഓടി പോവുന്നതെന്ന് ചോദിച്ച് തിരിച്ച് വന്ന കേശുവിനെ അമ്മ വഴക്ക് പറയുന്നുണ്ട്. എന്നാല്‍ കനകാന്റി മധുര സ്‌റ്റൈലില്‍ നല്ല ചിക്കന്‍ കറി ഉണ്ടാക്കി വെക്കുമെന്നായിരുന്നു മറുപടി. എന്റെ ചിക്കന്‍ കറിയ്ക്ക് എന്താ കുഴപ്പമെന്ന് നീലു മനസില്‍ വിചാരിക്കുന്നുണ്ട്.

അതേ സമയം സഹോദരങ്ങള്‍ക്ക് പണി കൊടുക്കാനുള്ള ഒരുക്കമാണ് വിഷ്ണു കാഴ്ച വെക്കുന്നത്. അമ്മയല്ലെ ഞങ്ങള്‍ക്ക് ഇത്രയും കാലം ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നിരുന്നതെന്ന് പറഞ്ഞ് മുടിയന്‍ പിന്നാലെ ഉണ്ട്. ഇത്രം കാലം താന്‍ ഉണ്ടാക്കി കൊടുത്തതെല്ലാം വെറുതേയാണെന്ന് നീലു ആത്മഗതം നടത്തുന്നുണ്ട്. പിന്നാലെ ലെച്ചുവിന്റെ കൈയില്‍ കനകം വീണ്ടും കറി ഉണ്ടാക്കി കൊടുത്ത് വിട്ടിരിക്കുകയാണ്.
ആന്റി സ്‌നേഹത്തോടെ ഉണ്ടാക്കി തരുമ്പോള്‍ വേണ്ടാന്ന് പറയാന്‍ പറ്റുമോ? പിന്നെ ഒരു വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ അയല്‍പക്കത്തും കൊടുക്കുന്നത് നാട്ട് നടപ്പാണല്ലോ എന്ന് പറഞ്ഞ് ലെച്ചു വാദിക്കുന്നുണ്ട്. മക്കള്‍ക്ക് അനുസരണ ഇല്ലെന്നും എല്ലാം വളര്‍ത്ത് ദോഷമാണെന്നും മുടിയന്‍ വിധി എഴുതി. ചേട്ടനെ കൊണ്ട് ഒരു തരത്തിലും ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ലെച്ചു പറയുന്നു. എന്തായാലും നീലുവിന്റെ ഭക്ഷണത്തിന് കുറ്റം പറയുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തിയതായിട്ടാണ് ഇന്നത്തെ പ്രമോയില്‍ കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications