Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലച്ചുവിന്റെ കല്യാണ ഒരുക്കം തകൃതി! മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തി കേശുവും! വീഡിയോ വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഉപ്പും മുളകിന്റെ 1000 എപ്പിസോഡ് കാണാനായി. ആയിരത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ച് വരികയാണ്. ഇടയ്ക്ക് ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. കുടുംബത്തിലെ ആദ്യത്തെ വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബാലുവും സംഘവും. ഉപ്പും മുളകുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 996ാമത് എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തത്. ശങ്കരപ്പൂപ്പന്‍ മദ്യപിച്ചെത്തുന്നതും തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളുമൊക്കെയായിരുന്നു പരിപാടിയിലുണ്ടായിരുന്നത്.
ശങ്കരണ്ണനെ ബോധവത്ക്കരിക്കുന്നതിനായി വീട്ടിലേക്കെത്തിയ ഉദ്യോഗസ്ഥരേയും ബാലും കല്യാണം വിളിച്ചിരുന്നു. ബികോമിന് പഠിക്കുകയാണ് താനെന്ന് ലച്ചു അവരോട് പറഞ്ഞിരുന്നു. കുറേ പേര് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തുന്നുണ്ടെന്നും നിങ്ങളും വരണമെന്നുമായിരുന്നു ബാലു പറഞ്ഞത്. ആയിരം എപ്പിസോഡ് വന്‍ ആഘോഷമാക്കുന്നതിനിടയിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ലൈവ് വീഡിയോയിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചത്.

ചരിത്രം തിരുത്തിക്കുറിച്ചു
ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചായിരുന്നു ഫ്ളവേഴ്സ് ചാനലിന്റെ വരവ്. നിരവധി വിനോദ ചാനലുകള്‍ നിലവിലുള്ളപ്പോള്‍ എങ്ങനെയായിരിക്കും ഈ ചാനലിലെ പരിപാടി എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. വേറിട്ട പരിപാടികളുമായാണ് ചാനല്‍ എത്തിയത്. ചാനലിന്റെ ചരിത്രത്തിലാദ്യമായി ഒരു പരിപാടി 1000 എപ്പിസോഡിലേക്ക് കടക്കുകയാണ്. ഉപ്പും മുളകിനാണ് ആ നേട്ടം. ആ സന്തോഷമായിരുന്നു ബാലുവും കുടുംബവും പങ്കുവെച്ചത്.

അമ്മായിഅമ്മപ്പോരില്ല
ഈ പരിപാടിയില്‍ കണ്ണീരില്ല, ഇടയ്ക്ക് കണ്ണീര് വീഴ്ത്താറുണ്ടെങ്കിലും അതിലൊരു സ്നേഹമുണ്ട്. അമ്മായിഅമ്മപ്പോരില്ല, അവിഹിതമില്ല, കുശുമ്പും കുന്നായ്മയുമില്ല. പാരവെപ്പുണ്ടെങ്കിലും അതിലൊരു സ്നേഹമുണ്ട്. ആദ്യം തന്നെ പറഞ്ഞത് അമ്മായിഅമ്മപ്പോരില്ലെന്നാണ്. നല്ലൊരു അമ്മയെയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു നീലുവിന്റെ കമന്റ്. ബാലുവിന്റേയും നീലുവിന്റേയും അച്ഛനമ്മമാര്‍ ഇടയ്ക്ക് വീട്ടിലേക്ക് എത്താറുണ്ട്. മൂടിവെച്ച പല രഹസ്യങ്ങളും പുറത്തുവരുന്നത് അപ്പോഴാണ്.

സുഹൃത്ബന്ധമുണ്ട്
നല്ല സുഹൃത്ബന്ധം കാണിക്കുന്നുണ്ട്. ഇതിനിടയിലാണ് അസൂയ ഒട്ടുമില്ലെന്ന കമന്റുമായി ഭാസിയെത്തിയത്. നല്ല സഹോദരബന്ധങ്ങളുണ്ട്. പിന്നെ ഒരു കല്യാണം നടത്തിക്കൊടുത്തു. വിമര്‍ശനവും തങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. ഇനി നിര്ത്തുന്നില്ലേയെന്ന ചോദ്യം മറ്റ് പരിപാടികളില്‍ നേരത്തെ കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ ആയിരമെത്തിയപ്പോള് അത് നിര്ത്തല്ലേയെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്നും നീലു പറഞ്ഞിരുന്നു. തങ്ങളും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.
സുപ്രിയയ്ക്ക് പൃഥ്വിയെ മിസ്സ് ചെയ്യുന്നു! താടിക്കാരന് വീട്ടിന്ന് ഇറങ്ങിയിട്ട് 2 മാസം! ചിത്രം വൈറല്‍

മക്കളുടെ സംസാരം
നാല് വര്‍ഷം കഴിഞ്ഞു, അന്ന് കുഞ്ഞായിരുന്നു, ഇപ്പോ നന്നായി സംസാരിച്ച് തുടങ്ങിയെന്നായിരുന്നു ശിവയെക്കുറിച്ച് ബാലു പറഞ്ഞത്. തുടര്‍ന്നും പിന്തുണ ആവശ്യമുണ്ട്. തന്റെ കല്യാണ്ം കഴിയുന്നത് വരെ താനിവിടെയുണ്ടാവുമെന്നായിരുന്നു കേശുവിന്റെ കമന്റ്. ഇത് കേട്ടതും എല്ലാവരും ചിരിക്കുകയായിരുന്നു. വന്നപ്പോള്‍ പൊടിക്കുഞ്ഞായിരുന്നുവെന്നും ഇപ്പോ മീശയൊക്കെ വന്ന് തുടങ്ങിയെന്നുമായിരുന്നു ബാലു പറഞ്ഞത്. ഇത് കേട്ടതും കേശുവും ചിരിക്കുകയായിരുന്നു.
പ്രണവിന് മൂന്നാമങ്കം! വിനീതിന് അഞ്ചും! നായികയായി കല്യാണിയും! 'ഹൃദയ'വുമായി അവരെത്തുന്നു!

കുറേ പേരുണ്ട്
ഒരുപാട് പേരുടെ പ്രയത്നമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിലുള്ളത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി എല്ലാവര്ക്കും നന്ദിയെന്ന് പറഞ്ഞായിരുന്നു ജയന്തനെത്തിയത്. വടിയും കുത്തിയേ താന്‍ ഈ പരിപാടിയില്‍ നിന്നും പോവൂയെന്നായിരുന്നു ബാലു പറഞ്ഞത്. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ അപ്പൂപ്പന്മാര് വരെ കാണുന്ന പരിപാടിയാണിത്. ഈ പരിപാടിയെ പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നായിരുന്നു കുട്ടന്‍പിള്ളയുടെ കമന്റ്. ഇത്രയും നല്ലൊരു അച്ഛനെയാണ് ബാലു ചീത്ത വിളിക്കാറുള്ളതെന്ന പരിഭവമായിരുന്നു നീലു പറഞ്ഞത്.

ആരാധകര്‍ക്ക് സങ്കടം
ലച്ചുവിന്റെ വിവാഹത്തില്‍ സങ്കടമാണെന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. കുടുംബത്തിൽ ഒരു വിവാഹം നടക്കുമ്പോൾ അത് സന്തോഷം തന്നെയാണ്. പക്ഷേ അവളെ വേർപിരിയണമല്ലോ എന്നാലോചിക്കുമ്പോൾ അത് ഒരു വേദനയാണ്. സത്യം പറയാല്ലോ ലച്ചു കല്യാണം കഴിക്കുന്നത് എനിക്കിഷ്ടമല്ല. കാരണം ലച്ചു കല്യാണം കഴിഞ്ഞു പോയാൽ എന്നെങ്കിലും മാത്രമേ ഉപ്പു൦ മുളകിലു൦ ഉണ്ടാകൂ. ഇങ്ങനെയായിരുന്നു ഫാന്‍സ് ക്ലബില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്.