ഉപ്പും മുളകിലും കേശു ചോദിച്ച് വാങ്ങിയ പണി! മുടിയന്‍ ഇത്രയും പണി എടുക്കാറുണ്ടോ? വീഡിയോ കാണു

സ്‌കൂള്‍ തുറക്കുന്നതോട് കൂടി കേശുവും ശിവാനിയും തിരക്കിലായിരിക്കും. കഴിഞ്ഞ ദിവസം ഏത് സ്‌കൂളില്‍ ചേരണം എന്നുള്ളതായിരുന്നു പാറമട വീട്ടിലെ പ്രശ്‌നം. എന്തായാലും രസകരമായ പുതിയ ആശയങ്ങളുമായിട്ടാണ് പരമ്പര എത്തുന്നത്. ഇന്നലെത്തെ എപ്പിസോഡില്‍ കവിത എഴുതി പരിസരബോധമില്ലാതെ നടക്കുന്ന ലച്ചുവിനെയായിരുന്നു കാണിച്ചത്. അതിന് മുന്‍പ് വീട്ടിലെ ഓരോ പണികളും ഏറ്റ് വാങ്ങുന്ന മുടിയനായിരുന്നു. ഇപ്പോള്‍ ഓരോ ദിവസവും ഓരോരുത്തരായി പണി ചോദിച്ച് വാങ്ങി കൊണ്ടിരിക്കുകയാണ്.

പുതിയ എപ്പിസോഡില്‍ കേശുവാണ് എല്ലാവരുടെയും ഇര. പുതിയ പ്രമോ വീഡിയോയിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ മുടിയന്‍ ചേട്ടന്‍ ചെയ്യുന്ന പണി താന്‍ ചെയ്‌തോളം എന്ന് പറഞ്ഞ് മുന്നോട്ട് വന്നതായിരുന്നു കേശു. ഗ്യാസ് ബുക്ക് ചെയ്യുന്നത് മുതല്‍ വീട്ടിലെ ചെറുതും വലുതമായ ആവശ്യങ്ങള്‍ക്കെല്ലാം കേശു എന്ന പേര് മുഴുങ്ങാന്‍ തുടങ്ങി. കാലം കേശുവിനെ ഏല്‍പ്പിച്ച നിയോഗമാണിതെന്ന് പറഞ്ഞ് ലെച്ചു കളിയാക്കിയിരുന്നു.

neelu-keshu

പണികള്‍ മുഴുവന്‍ എടുത്ത് നടക്കുന്ന കേശുവിനെ കണ്ട് കേശുവിനും ഒരു ജീവിതമായെന്ന് പറഞ്ഞ് ശിവാനിയും കളിയാക്കുന്നുണ്ട്. എന്റെ സ്ഥാനത്താണ് നിന്നെ കാണുന്നതെന്ന് പറഞ്ഞ് മുടിയനും കേശുവിന്റെ തീരുമാനത്തെ പ്രോത്സാഹിച്ചിരുന്നു. ഒടുവില്‍ തന്റെ കഷ്ടകാലം ആരംഭിച്ചെന്ന കാര്യം കേശു മനസിലാക്കിയിരിക്കുകയാണ്. ഓടി നടന്ന് പണിയെടുത്ത് തളര്‍ന്ന കേശു മുറിയില്‍ കയറി ഇരിക്കുകയാണ്.

അമ്മ നീലുവിന്റെയും സഹോദരങ്ങളുടെയും വിളിയുടെ പിറകില്‍ എന്തേലും പണി ആയിരിക്കുമെന്ന് കേശുവിന് തോന്നുന്നുണ്ട്. എന്തിനാണ് റൂമില്‍ കയറി ഇരിക്കുന്നതെന്ന് നീലു ചോദിക്കുമ്പോള്‍ അമ്മ തന്നെ വിളിക്കുന്നത് കൊല്ലാനാണോ വളര്‍ത്താനാണോ എന്ന് പിടികിട്ടുന്നില്ലെന്നാണ് കേശു പറയുന്നത്. എന്തായാലും പറമട വീട്ടില്‍ മുടിയന്‍ വെറുതേ ഇരിക്കാറില്ലെന്നും നല്ല പണികള്‍ എടുക്കാറുണ്ടെന്നും ഒറ്റ ദിവസം കൊണ്ട് കേശുവിന് മനസിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X