കേശുവിന്റെ പുതിയ അടവ് അലീന ഫ്രാന്‍സീസിന് വേണ്ടിയോ? ഉപ്പും മുളകിലും തന്ത്രങ്ങളുമായി കേശു
Recommended Video
ഉപ്പും മുളകും കുടുംബത്തില്‍ മുടിയന്റെ ജോലിയുടെ പ്രശ്‌നങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ കേശുവിനാണ് പ്രതിസന്ധി രൂപപ്പെട്ടത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വീട്ടില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാലിപ്പോള്‍ തനിക്ക് സ്‌കൂള്‍ മാറണമെന്ന ആവശ്യവുമായിട്ടാണ് കേശു എത്തിയിരിക്കുന്നത്. മുടിയന്‍ നല്‍കിയ പിന്തുണയോട് കൂടിയായിരുന്നു കേശു ഇക്കാര്യം വീട്ടില്‍ അറിയിച്ചത്.
കേശുവിന്റെ ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍ മുടിയനാണെന്ന കാര്യം അമ്മൂമ്മ കണ്ടെത്തിയിരുന്നു. എന്തിനാണ് സ്‌കൂള് മാറുന്നതെന്ന ചോദ്യത്തിന് തന്റെ ഭാവി വെച്ച് കളിക്കാന്‍ പറ്റില്ലെന്നായിരുന്നു കേശുവിന്റെ മറുപടി. സ്‌കൂള്‍ മാറാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ നില്‍ക്കുകയാണ് കേശുവിപ്പോള്‍.

കേശുവിന്റെ ഈ നീക്കത്തിന് പിന്നില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന് ശിവാനിയ്ക്കും മനസിലായി. യഥാര്‍ഥ സത്യം മറഞ്ഞിരിക്കുകയാണെന്നും അത് കണ്ടെത്തേണ്ടതാണെന്നും ശിവ പറയുന്നുണ്ട്. ചക്ക എന്ന് പറയുമ്പോള്‍ മാങ്ങ എന്ന് കേള്‍ക്കുന്ന കേശുവിന് എന്തോ പ്രശ്‌നമുണ്ടെന്ന നിഗമനത്തില്‍ ലച്ചു എത്തുന്നുണ്ട്. അതേ സമയം ഇതെല്ലാം കണ്ട് സഹിക്കെട്ട നീല കേശുവിന് രണ്ട് തല്ല് കൊടുക്കേണ്ട കേസാണെന്ന് പറഞ്ഞിരിക്കുകയാണ്. ഒടുവില്‍ കേശുവിന്റെ ആവശ്യത്തിന് പിന്നിലുള്ള കാരണം കണ്ടുപിടിച്ച് വീട്ടിലേക്ക് എത്തുന്ന നീലുവിനെ കാണിച്ചാണ് പ്രമോ വീഡിയോ അവസാനിക്കുന്നത്.
ഇന്നത്തെ എപ്പിസോഡിലൂടെ കേശുവിന്റെ സ്‌കൂള്‍ മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്ന് മനസിലാവും. അതേ സമയം അലീന ഫ്രാന്‍സിസിനെ സ്‌കൂള്‍ മാറ്റിയിട്ടുണ്ടാവുമെന്നും അവള്‍ പഠിക്കാന്‍ പോവുന്ന സ്‌കൂളിലേക്ക് മാറാനുള്ള കേശുവിന്റെ നീക്കമാണിതെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. സംഭവം ഇതാണെങ്കില്‍ ഇക്കാര്യം ശിവ അറിയുന്നതോട് കൂടി കേശു പിന്നീട് സ്‌കൂളിലേക്ക് പോലും പോവാന്‍ സാധ്യതയില്ല.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications