ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം! വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഉപ്പും മുളകിലെ ബാലുവും കുടുംബവും മലയാളികളുടെ ഒന്നടങ്കം മനസ് കീഴടക്കിയിരുന്നു. ആരംഭിച്ച സമയത്തെ മികച്ച റേറ്റിങ്ങോടെയാണ് ഉപ്പും മുളകും ഇപ്പോഴും ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

മകള്‍ ലച്ചുവിന്റെ കല്യാണം ബാലുവും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുമൊടുവിലാണ് ലച്ചുവിന്റെ കല്യാണം കഴിക്കുന്നത് ആരാണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്. ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥായി പ്രേക്ഷകരുടെ പ്രിയ താരമായ ഡീഡി എന്ന ഡെയിന്‍ ഡേവിസാണ് എത്തിയത്.

ക്രിസ്മസ് ദിനമായ

ക്രിസ്മസ് ദിനമായ ഇന്നലെയായിരുന്നു ഇവരുടെ കല്യാണ എപ്പിസോഡ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ലച്ചുവിന്റെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ലച്ചു കല്യാണ മണ്ഡപത്തിലേക്ക് എത്തിയത്.

മരുമകന്‍ ആരാണെന്ന കാര്യം

മരുമകന്‍ ആരാണെന്ന കാര്യം ബാലു മുന്‍പ് വെളിപ്പെടുത്തിയിരുന്നില്ല. ലച്ചുവിനെ കെട്ടുന്നവന്റെ ഫോട്ടോ എല്ലാവരും ചോദിച്ചെങ്കിലും കല്യാണ ദിവസം കണ്ടാല്‍ മതിയെന്നാണ് ബാലു പറഞ്ഞത്. സിദ്ധാര്‍ത്ഥിനെക്കുറിച്ച് ലച്ചുവും അച്ഛനോട് തിരക്കിയെങ്കിലും ബാലും അധികം ഒന്നും ചെക്കനെക്കുറിച്ച് പറഞ്ഞിരുന്നില്ല. പെട്ടെന്നുളള നിശ്ചയവും വിവാഹവുമാണ് ലച്ചുവിന്റെതായി ഉപ്പും മുളകില്‍ നടന്നത്.

ഒന്നരമണിക്കൂര്‍ നീണ്ട

ഒന്നരമണിക്കൂര്‍ നീണ്ട ഗംഭീര വിവാഹാഘോഷമാണ് ഉപ്പും മുളകില്‍ നടന്നത്. മക്കളില്‍ ആദ്യത്തെയാളുടെ വിവാഹം വലിയ ആഘോഷങ്ങളോടെയാണ് ബാലു നടത്തിയത്. കല്യാണത്തോടനുബന്ധിച്ചുളള ചടങ്ങുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപ്പും മുളകില്‍ കാണിച്ചത്. കല്യാണ തലേന്ന് ലച്ചുവിന്റെ ഹൈദി ആഘോഷവും നടന്നിരുന്നു.

സിദ്ധാര്‍ത്ഥ്

സിദ്ധാര്‍ത്ഥ് എന്ന തൃശ്ശൂര്‍കാരനായ നേവി ഓഫീസറായിട്ടാണ് ഉപ്പും മുളകില്‍ ഡീഡി എത്തുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയാണ് ഡെയിന്‍ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ലച്ചുവിന്റെ ഭര്‍ത്താവായി ഡെയിന്‍ കൂടി എത്തിയതോടെ ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X