ഉപ്പുംമുളകിലെയും ലെച്ചുവിന് കല്യാണമായി! വരന്‍ നേവി ഓഫീസര്‍,ഫോട്ടോ പുറത്ത് വിട്ട് അച്ഛന്റെ സര്‍പ്രൈസ്
ജനപ്രീതി സ്വന്തമാക്കി ഉപ്പും മുളകും ജൈത്രയാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ആയിരം എപ്പിസോഡിലേക്ക് കടക്കാന്‍ പോവുകയാണ്. ഇതുവരെ കണ്ടത് പോലെയല്ല, ഇനി കാണാനിരിക്കുന്നതാണ് ഉപ്പുംമുളകിലെയും സംഭവബഹുലമായ നിമിഷങ്ങളെന്ന സൂചനകളാണ് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ വീടായ നെയ്യാറ്റിന്‍കരയില്‍ നിന്നുമായിരുന്നു കഥ നടന്നത്.

ഇതിനിടെ തന്റെ കുടുംബത്തില്‍ ഒരു കല്യാണം നടക്കാന്‍ പോവുകയാണെന്ന കാര്യം ബാലു വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാര്‍ക്കുമല്ല, മകള്‍ ലെച്ചുവിനാണ് വിവാഹം. നേരത്തെ നീലുവിന്റെ സഹോദരന്‍ ശ്രീധരന്റെ മകനുമായി ലെച്ചുവിന് ആലോചന വന്നിരുന്നെങ്കിലും കുടുംബക്കാരുമായി വിവാഹം നടത്തില്ലെന്നാണ് ബാലുവിന്റെ തീരുമാനം. ഇതാണ് പുതിയ വരനെ കണ്ടെത്താനുള്ള കാരണം.
ഒടുവില്‍ ലെച്ചുവിന്റെ മനസിന് ഇഷ്ടപ്പെടുന്ന ഒരാളുടെ ഫോട്ടോ ബാലു എല്ലാവരെയും കാണിച്ചു. ചെക്കന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അതെല്ലാം പിന്നീട് അറിയിക്കാമെന്നായിരുന്നു ഉത്തരം. അതേ സമയം ലെച്ചുവിന് അടക്കം എല്ലാവര്‍ക്കും ഫോട്ടോ കണ്ടപ്പോള്‍ തന്നെ ആളെ ഇഷ്ടപ്പെട്ടു. ചെക്കന്റെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയില്ലെങ്കിലും അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.


Click it and Unblock the Notifications











