വിവാഹം നാളെ, ഉപ്പുംമുളകിലെയും ലെച്ചുവിന്റെ ചെക്കന്‍ ആരാണെന്ന് അറിയാമോ? മാസ് എന്‍ട്രിയോടെ രാജേന്ദ്രൻ

ഉപ്പും മുളകും പോലെ കേരളത്തില്‍ തരംഗം സൃഷ്ടിച്ചൊരു ടെലിവിഷന്‍ പരമ്പര മറ്റൊന്നില്ലെന്ന് വേണം പറയാന്‍. നാല് വര്‍ഷത്തിന് മുകളിലായി സംപ്രേക്ഷണം തുടര്‍ന്ന വരുന്ന പരമ്പരയില്‍ വലിയൊരു വിശേഷം നടക്കാന്‍ പോവുകയാണ്. ലെച്ചുവിന്റെ വിവാഹമാണ് വൈകാതെ നടക്കുന്നത്. പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹക്കാര്യം സത്യമാണെന്ന് അറിയുന്നത്.

ലെച്ചുവിനെ കെട്ടാന്‍ പോവുന്ന ചെക്കന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഫോട്ടോ പോലും പുറത്ത് കാണിക്കാത്തതോടെ പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ലെച്ചു തന്നെ തന്റെ ആവശ്യം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അങ്ങനെ പുതിയ എപ്പിസോഡില്‍ ലെച്ചുവിന്റെ വരനെയും കാണാമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.

ലെച്ചുവിന്റെ വിവാഹം

നെയ്യാറ്റിന്‍കര വീട്ടില്‍ പോയപ്പോഴായിരുന്നു കുടുംബത്തില്‍ കല്യാണം നടക്കാന്‍ പോവുന്ന കാര്യം ബാലു വെളിപ്പെടുത്തിയത്. ലെച്ചു മനസില്‍ ആഗ്രഹിച്ചിരുന്നത് പോലൊരു വരനെ തന്നെയാണ് ബാലു കണ്ടെത്തിയത്. ചെക്കന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞ് ഫോട്ടോ കാണിച്ചിരുന്നു. അത് കണ്ടപ്പോള്‍ തന്നെ ലെച്ചുവിന് മനസ് നിറഞ്ഞു. ലെച്ചുവിന് മാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും തന്നെ ചെക്കനെ ഇഷ്ടപ്പെട്ടു. ഇതോടെ ഉടനടി വിവാഹം നടത്താനുള്ള തീരുമാനത്തിലാണ് കുടുംബം. അതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി.

ലെച്ചുവിന്റെ വിവാഹം

ആദ്യം ചെക്കന്റെയും പെണ്ണിന്റെയും പൊരുത്തം നോക്കലായിരുന്നു. പ്രശസ്തനായ ജോത്സ്യനെ വിളിപ്പിച്ച് അത് നോക്കിയിരിക്കുകയാണ് ബാലു. ഏറ്റവും അടുത്ത മുഹുര്‍ത്തത്തില്‍ തന്നെ വിവാഹം നടക്കാമെന്ന് തീരുമാനിച്ചു. അതേ സമയം കുടുംബക്കാരെ ഒന്നും അറിക്കാതെ എല്ലാം രഹസ്യമാക്കി വെച്ചിരിക്കുന്ന ബാലുവിനെ എല്ലാവരും കൂടി വിമര്‍ശിക്കുകയാണ്. മുഹുര്‍ത്തം ബന്ധുക്കളെ വേഗം അറിയിക്കാനുള്ള ശ്രമം നടത്തണമെന്ന് അടക്കമുള്ള വാക്ക് ബാലു കൊടുത്തു. അതിനൊപ്പം ചെറുക്കന്റെ വീട്ടുകാര്‍ ഇങ്ങോട്ട് വന്ന് വിവാഹം ഉറപ്പിക്കാനും തീരുമാനിച്ചു.

ലെച്ചുവിന്റെ വിവാഹം

എന്നാല്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കിടെ തനിക്ക് പറയാനുള്ള കാര്യം വ്യക്തമാക്കി ലെച്ചുവും എത്തിയിരിക്കുകയാണ്. അച്ഛന്‍ എന്നോട് ചോദിക്കാതെയാണ് വിവാഹം ഉറപ്പിച്ചത്. അതില്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. എന്നാല്‍ വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് തനിക്ക് ചെക്കനെ ഒന്ന് നേരില്‍ കാണാണമെന്ന ആവശ്യമാണ് ലെച്ചു ഉന്നയിച്ചിരിക്കുന്നത്. അതിനുള്ള അവസരം ബാലു ചെയ്ത് താരമെന്ന് പറഞ്ഞു. അതേ സമയം വിവാഹത്തിന് മുന്‍പ് ഇരുവരെയും ഒറ്റയ്ക്ക് കാണാന്‍ സമ്മതിക്കില്ലെന്നും അവര്‍ക്കൊപ്പം ഞാനും ഉണ്ടാവുമെന്നും ബാലു പറഞ്ഞിരിക്കുകയാണ്.

 ലെച്ചുവിന്റെ വിവാഹം

ആയിരാമത്തെ എപ്പിസോഡിലാണ് ലെച്ചുവിന്റെ വിവാഹം കാണിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഒരു ദിവസം മാത്രം അവശേഷിക്കുന്നുള്ളു. ഞായാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നത് ലെച്ചുവിന്റെ വിവാഹമായിരിക്കും. അങ്ങനെ എങ്കില്‍ ഇന്നത്തെ എപ്പിസോഡില്‍ വിവാഹം ഉറപ്പിക്കാനായി ചെക്കന്റെ വീട്ടുകാര്‍ വരുന്നതും ലെച്ചുവും വരനും തമ്മില്‍ നേരില്‍ കാണുന്നതാണെന്നും വ്യക്തമായിരിക്കുകയാണ്.

എന്നാല്‍ ചെക്കന്‍ വരുന്നതിന് മുന്‍പ് മറ്റൊരാള്‍ കൂടി ഉപ്പും മുളകിലേക്കും എത്തിയിരിക്കുകയാണ്. ബാലുവിനെ മര്യാദപടിപ്പിക്കാന്‍ കല്യാണ വീട്ടിലേക്ക് രാജേന്ദ്രന്റെ മാസ് എന്‍ട്രി എന്നും പറഞ്ഞ് പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്. നടന്‍ ഷോബി തിലകനാണ് രാജേന്ദ്രനായി എത്തിയിരിക്കുന്നത്. സാധാരണ ആരെയും പേടി ഇല്ലാത്ത ബാലുവിന് ലേശം ദേഷ്യക്കാരനായ രാജേന്ദ്രനെ പേടിയാണെന്നുള്ള കാര്യം പ്രമോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. കറുത്ത നിറമുള്ള അംബാസിഡര്‍ കാറില്‍ മാസ് ആയിട്ടായിരുന്നു രാജേന്ദ്രന്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X