ഉപ്പും മുളകിലെയും ആ സുന്ദരിയുടെ പേര് പൂജ! ലെച്ചുവിന് പകരമല്ല, പൂജയുടെ ലക്ഷ്യം മറ്റൊന്നാണ്!

ഉപ്പും മുളകിലും ലെച്ചുവായിട്ടെത്തിയ ജൂഹി പിന്മാറിയതിന്റെ നിരാശയിലായിരുന്നു ആരാധകര്‍. ലെച്ചു ഇനി തിരിച്ച് വരാന്‍ സാധ്യത ഇല്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് ലെച്ചുവിനോട് മുഖസാദൃശ്യമുള്ള ഒരു കുട്ടി പരമ്പരയിലേക്ക് എത്തിയത്. പരമ്പരയുടെ പ്രൊമോ വന്നതോടെ ഈ പെണ്‍കുട്ടിയെ അന്വേഷിച്ച് ആരാധകരുമെത്തി. ഒടുവില്‍ അതാരാണെന്ന് വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പൂജ ജയറാം എന്ന പേരുള്ള കുട്ടിയ്ക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും പൂജ വീട്ടിലുണ്ടാവുമോ എന്ന് ചോദിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെയാണ്...

 ഉപ്പും മുളകിലെയും പൂജ

മുടിയന്‍ ആണ് പൂജയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. എന്റെ യൂട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ ഒരു ഫാനായി മാറിയ കുട്ടിയാണ് പൂജയെന്ന് മുടിയന്‍ പറയുന്നു. ആദ്യം തന്നെ അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങിയാണ് പൂജ വീട്ടിലേക്ക് കയറിയത്. പിന്നാലെ വിഷ്ണുവിന്റെ മുടിയെ കുറിച്ച് പൂജ അഭിപ്രായപ്പെട്ടു. ആദ്യം തന്നെ നീലുവിനോട് അമ്മ എന്ന് വിളിച്ചോട്ടേ എന്ന് ചോദിച്ചു. പിന്നാലെ ബാലുവിനോട് അച്ഛാന്ന് വിളിച്ചോട്ടേ എന്നും ചോദിച്ചതോടെ എന്തോ പന്തിക്കേട് കുടുംബത്തിന് തോന്നിയിരുന്നു.

ഉപ്പും മുളകിലെയും പൂജ

നിങ്ങളെല്ലാവരെയും കാണുമ്പോള്‍ ഭയങ്കര പോസീറ്റിവ് എനര്‍ജി തോന്നുന്നുണ്ടെന്നും യൂട്യൂബില്‍ ഇത്രയും ഇല്ലെന്നാണ് പൂജയുടെ അഭിപ്രായം. പിന്നാലെ മോള്‍ ഭയങ്കര സുന്ദരിയാണെന്നും താമരപ്പൂ മൊട്ട് പോലെയുണ്ടെന്നും ബാലുവും നീലുവും അഭിപ്രായപ്പെട്ടു. നീലു പറയുന്നത് കേട്ട് പൂജ പൊട്ടി കരഞ്ഞു. ഒടുവില്‍ സമാധാനപ്പെടുത്തി എടുക്കുകയായിരുന്നു. ഇഷ്ടമുള്ളവരെ കാണാന്‍ പോകുമ്പോള്‍ താന്‍ പട്ടുപാവാട ഇടുമെന്നാണ് പൂജ പറയുന്നത്. വിഷ്ണു ചേട്ടന് അത് ഇഷ്ടമല്ലേന്നുള്ള ചോദ്യമാണ് പിന്നാലെ വന്നത്. പൂജയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളാന്‍ വിഷ്ണു പറഞ്ഞെങ്കിലും ഇനി വിഷ്ണുചേട്ടന്‍ പറയുന്ന വസ്ത്രം മാത്രമേ താന്‍ ധരിക്കു എന്ന നിലപാടിലാണ് പൂജ.

Recommended Video

Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam
 ഉപ്പും മുളകിലെയും പൂജ

ഇതിനിടെ പാറമട വീട്ടിലേക്ക് മറ്റൊരു അതിഥി കൂടി എത്തി. കുടുംബ സുഹൃത്തായ മീനാക്ഷി ആയിരുന്നു അത്. വിഷ്ണുവിനോട് കുശലം ചോദിക്കുന്ന മീനാക്ഷിയെ കണ്ട് പൂജയ്ക്ക് ദേഷ്യം സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. പൂജയെ മീനാക്ഷിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തെങ്കിലും വല്ലോ മാനസിക പ്രശ്‌നവും ഉള്ള കുട്ടിയാണോ എന്ന മീനാക്ഷിയുടെ കൗണ്ടര്‍ പൂജയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. തൊട്ടടുത്ത നിമിഷം അച്ഛന്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ചോദ്യം വന്നു. എന്ത് പറയണമെന്ന് അറിയാതെ നീലു വേഗം അച്ഛന് അറിയാത്ത ജോലി ഇല്ലെന്ന് പറഞ്ഞു.

ഉപ്പും മുളകിലെയും പൂജ

എന്നാല്‍ അച്ഛന്‍ പ്ലെയിന്‍ ഓടിക്കുമോ അല്ലെങ്കില്‍ വേണ്ട, അച്ഛന്‍ ട്രെയിന്‍ ഓടിക്കുമോ എന്നും പൂജയുടെ ചോദ്യം ഉയര്‍ന്നു. എന്റെ അച്ഛനോട് ചോദിച്ചാല്‍ ട്രെയിനോ പ്ലെയിനോ എന്ത് വേണമെങ്കിലും അത് വാങ്ങി തരുമെന്ന് പൂജ പറഞ്ഞതോടെ വീണ്ടും മീനാക്ഷിയുടെ കൗണ്ടറെത്തി. കൈവീശി ഒരു അടി കൊടുത്താണ് മീനാക്ഷിയെ പൂജ ഒതുക്കിയത്. ഒപ്പം കാലില്‍ ചവിട്ടി അരയ്ക്കുകയും ചെയ്തു. എന്തോ ഒരു വശപിശക് തോന്നുന്നില്ലെന്ന് മീനാക്ഷി നീലുവിനോട് രഹസ്യമായി ചോദിച്ചെങ്കിലും അങ്ങനെ ഇല്ലെന്നാണ് നീലു പറഞ്ഞത്.

 ഉപ്പും മുളകിലെയും പൂജ

ഇതിനിടെ ബാലുവിന്റെ മടിയില്‍ ഇരുന്നോട്ടെ എന്ന് പൂജ ചോദിച്ചെങ്കിലും നീലുവിന്റെ മടിയില്‍ ഇരുത്തി അത് പരിഹരിച്ചു. ശേഷം വിഷ്ണുവിനെ എന്റെ വീട്ടിലേക്ക് കൊണ്ട് പോയിക്കൊട്ടേ എന്നും കുറച്ച് ദിവസം കഴിയുമ്പോള്‍ തിരിച്ച് കൊണ്ട് വരാമെന്നും പൂജ പറയുന്നു. എല്ലാവര്‍ക്കും വിഷ്ണുവിനെ കൊടുക്കാന്‍ സമ്മതമായിരുന്നു. എന്റെ അച്ഛനോട് പറഞ്ഞാല്‍ ലക്ഷങ്ങള്‍ കൊടുത്തും ചേട്ടനെ മേടിച്ച് തരുമെന്ന് കൂടി പൂജ പറയുന്നു. സത്യം പറഞ്ഞാല്‍ വിഷ്ണു ചേട്ടന്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ജീവനാണ്. ഭയങ്കര ഇഷ്ടമാണ്. എപ്പോ വിളിച്ചാലും ഫോണ്‍ എടുക്കണമെന്ന് വിഷ്ണുവിനോട് പറയുന്നു. പിന്നാലെ വിഷ്ണുവിനെ കല്യാണം കഴിച്ച് തരുമോ എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. എന്നാ ഞാന്‍ പോയിട്ട് നാളെ വരാമെന്ന് പറഞ്ഞ് നീലുവിന് ഉമ്മയും കൊടുത്ത് പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X