ഉപ്പും മുളകില്‍ നിന്ന് വീണ്ടും മുങ്ങി ഭാസി! ഇത്തവണ ബാലുവിന്റെ വാച്ചുംകൊണ്ട്! വീഡിയോ വൈറല്‍! കാണൂ

By Midhun

മലയാളി പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന ജനപ്രിയ പ്രമ്പകളിലൊന്നാണ് ഉപ്പുംമുളകും. പരമ്പരയുടെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. അറുനൂറ്റമ്പത് എപ്പിസോഡുകള്‍ പിന്നിട്ട് വിജയകരമായാണ് ഈ പരമ്പര മുന്നേറികൊണ്ടിരിക്കുന്നത്. സ്വാഭാവികമായ അഭിനിയത്തിലൂടെയായിരുന്നു ഉപ്പും മുളകിലെ താരങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്.

പരമ്പരയില്‍ ഇടയ്ക്കിടെ എത്താറുളള പടവലം കുടുംബവും നെയ്യാറ്റിന്‍കരക്കാരും പരിപാടിയെ കൂടുതല്‍ സജീവമാക്കാറുണ്ട്. ബാലുവിന്റെയും കുടുംബത്തിന്റെ കളിചിരയും തമാശകളുമാണ് പരമ്പരയില്‍ എപ്പോഴും ശ്രദ്ധേയമാവാറുളളത്. ഉപ്പും മുളകും തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യ തന്നെയാണ് പരമ്പരയ്ക്ക് ഇപ്പോഴും ലഭിക്കുന്നത്. ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു ഉപ്പും മുളകിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്നത്.

ഉപ്പും മുളകും

ഉപ്പും മുളകും

എല്ലാവര്‍ക്കും ഇഷ്ടമാവുന്ന രീതിയിലുളള അവതരണംകൊണ്ടായിരുന്നു ഉപ്പും മുളകിനും ഇത്രത്തോളം സ്വീകാര്യത ലഭിച്ചിരുന്നത്. ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകള്‍ക്കും വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. ബാലുവിന്റെയും കുടുംബത്തിന്റെയും കളിചിരികളും തമാശകളും എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഇവരെ കൂടാതെ ശങ്കരമാമന്‍,രമ,ഭാസി തുടങ്ങിയവരുടെ സാന്നിദ്ധ്യവും പരിപാടിയില്‍ മുഖ്യ ആകര്‍ഷണമായി മാറാറുണ്ട്. പരമ്പരയുടെ എപ്പിസോഡുകള്‍ക്ക് സോഷ്യല്‍ മീഡിയയിലും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കാറുളളത്.

പുതിയ സംവിധായകന്‍

പുതിയ സംവിധായകന്‍

ഉപ്പും മുളകും പരമ്പര പുതിയ സംവിധായകന്റെ വരവോടെ ഒന്നൂ കൂടി ഉഷാറായിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുളള മികച്ച എപ്പിസോഡുകളായിരുന്നു സംവിധായകന്‍ ഒരുക്കാറുണ്ടായിരുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സംവിധായകന്‍ പരമ്പരയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍ എത്തിയതോടെ പരിപാടിക്ക് വീണ്ടും മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു.

കുഞ്ഞാവയുടെ സാന്നിധ്യം

കുഞ്ഞാവയുടെ സാന്നിധ്യം

ഉപ്പും മുളകില്‍ കുഞ്ഞാവയുടെ സാന്നിദ്ധ്യവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കുഞ്ഞാവയുടെ രസികന്‍ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. മുന്‍പ് മുടിയന്‍ കുഞ്ഞാവയെ ഡാന്‍സ് പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഭാസിയുടെ റീ എന്‍ട്രി

ഭാസിയുടെ റീ എന്‍ട്രി

ഒരിടവേളയ്ക്കു ശേഷം ഉപ്പും മുളകിന്റെ കഴിഞ്ഞ എപ്പിസോഡിലായിരുന്നു ഭാസി തിരിച്ചെത്തിയിരുന്നത്. ഇടയ്ക്ക് വെച്ച് നാട്ടില്‍ നിന്ന് മുങ്ങിയ ബാലുവിന്റെ കൂട്ടുകാരന്‍ ഈയടുത്തായിരുന്നു വീണ്ടും പൊങ്ങിയത്. പഴയ നാടന്‍ ലുക്കെല്ലാം മാറ്റി ഇത്തവണ മോഡേണ്‍ ലുക്കിലായിരുന്നു ഭാസി എത്തിയിരുന്നത്. ഭാസിയുടെ തിരിച്ചുവരവ് ബാലുവിന് സന്തോഷമുണ്ടാക്കിയിരുന്നു. കൈലിയും ഷര്‍ട്ടുമായി നടന്നിരുന്ന ഭാസി പെരുമാറ്റത്തിലും മോഡേണാവാനുളള ശ്രമത്തിലാണുളളത്.

സിംഗപ്പൂരില്‍ നിന്നുളള വരവ്

സിംഗപ്പൂരില്‍ നിന്നുളള വരവ്

സിംഗപ്പൂരിലായിരുന്നു താന്‍ ഇത്രയും കാലമെന്നായിരുന്നു തിരിച്ചുവരവില്‍ ബാലുവിനോട് ഭാസി പറഞ്ഞത്. ഭാര്യ പുഷ്പലതയ്‌ക്കൊപ്പം സിംഗപ്പൂരിലായിരന്നു താനെന്നും അവിടെനിന്ന് തിരിച്ചു പോരാന്‍ തോന്നിയില്ലെന്നും ഭാസി പറഞ്ഞിരുന്നു. പൊങ്ങച്ചം പറയുന്നത് ഒട്ടുംകുറയ്ക്കാതെ തന്നെയാണ് ഇത്തവണയും ഭാസി ബാലുവിനോട് വിശേഷങ്ങള്‍ പറഞ്ഞിരുന്നത്.

ബാലുവിന്റെ വാച്ച്

ബാലുവിന്റെ വാച്ച്

ഉപ്പും മുളകിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ബാലുവിന്‍റെ വാച്ച് ഭാസി വാങ്ങിയത്. സിംഗപ്പൂരില്‍ നിന്നും കൊണ്ടുവന്ന കുപ്പി തരാമെന്ന് പറഞ്ഞായിരുന്നു ബാലുവില്‍ നിന്നും ഭാസി വാച്ച് വാങ്ങിയത്. അളിയന്‍ ശ്രീക്കുട്ടന്‍ നല്‍കിയ വാച്ചായിരുന്നു ബാലു ഭാസിക്ക് നല്‍കിയിരുന്നത്. മദ്യം തരാമെന്ന് പറഞ്ഞപ്പോള്‍ പുതിയ വാച്ചാണെന്ന കാര്യമെല്ലാം മറന്നായിരുന്നു ബാലു വാച്ച് നല്‍കിയിരുന്നത്.

നീലുവിനോടും മക്കളോടും പറഞ്ഞു

നീലുവിനോടും മക്കളോടും പറഞ്ഞു

ഭാസിക്ക് വാച്ച് നല്‍കിയ കാര്യം ബാലു നീലുവിനോടും മക്കളോടും പറഞ്ഞിരുന്നു. വാച്ച് നല്‍കിയതില്‍ ദേശ്യപ്പെട്ടുകൊണ്ടായിരുന്നു അവരെല്ലാം ബാലുവിനോട് സംസാരിച്ചത്. ഭാസി ഇനി വരുമ്പോള്‍ വാച്ച് ഊരി വാങ്ങിത്തരണമെന്ന് നീലു പറഞ്ഞിരുന്നു. അവന്‍ ആരുടെയോ കല്ല്യാണത്തിനു പോവാന്‍ വേണ്ടി വാങ്ങിയതാണ് വാച്ചെന്നും അത് കഴിയുമ്പോള്‍ തിരിച്ചു തരുമെന്നും ബാലു നീലുവിനോട് പറഞ്ഞിരുന്നു.

ഒറിജിനലിന് പകരം ഡ്യൂപ്പിക്കേറ്റ്‌

ഒറിജിനലിന് പകരം ഡ്യൂപ്പിക്കേറ്റ്‌

നീലുവിന്റെയും മക്കളുടെയും ശല്യം സഹിക്ക വയ്യാതെ ഭാസിയില്‍ നിന്നും ബാലു വാച്ച് വാങ്ങിയിരുന്നു. വാച്ച് വാങ്ങി മുടിയന്‍ പരിശോധിച്ചപ്പോഴാണ് ഇത് ഒറിജിനല്‍ അല്ല ഡ്യൂപ്പിക്കേറ്റാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ടൗണിലെല്ലാം ചെറിയ പൈസയ്ക്ക് കിട്ടുന്ന വാച്ചാണിതെന്നും ഭാസിയണ്ണന്‍ നമ്മളെ പറ്റിച്ചെന്നും മുടിയന്‍ പറഞ്ഞു.

ഭാസി വീണ്ടും മുങ്ങി

ഭാസി വീണ്ടും മുങ്ങി

ശേഷം ഭാസിയെ ബാലു ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ബാലു മറ്റൊരു സുഹൃത്തായ ചന്ദ്രനെയും വിളിച്ചു കാര്യം തിരക്കി. എന്നാല്‍ ഭാസി തിരുവനന്തപുരത്തുനിന്നും വീണ്ടും മുങ്ങിയെന്നുളള വിവരമാണ് ബാലുവിന് ലഭിച്ചത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X