ഉപ്പും മുളകിലേക്ക് ഭാസിയുടെ റീഎന്‍ട്രി, സിംഗപ്പൂരില്‍ നിന്നുള്ള വരവ് പൊളിച്ചടുക്കി! കാണൂ!

By Nimisha

തങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരങ്ങളും അവതരിപ്പിക്കുന്നത്. ഏച്ചുകെട്ടലുകളോ അതിശയോക്തിയോ ഇല്ലാതെ മുന്നേറുന്ന പരമ്പരകളിലൊന്നായ ഉപ്പും മുളകിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നുകൂടിയാണിത്. ഇതിനോടകം തന്നെ 600 എപ്പിസോഡ് പിന്നിട്ട പരമ്പര വിജയകരമായി മുന്നേറുകയാണ്. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്.

സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് നിഷാ സാരംഗ് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. ചാനലിന്റെ ക്രിയേറ്റീവ് ഹെഡാണ് പരമ്പരയെ നയിക്കുന്നതെന്നായിരുന്നു അന്ന് അറിയിച്ചത്. ഭാസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവും പരിപാടിക്ക് തിരക്കഥ ഒരുക്കാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും പരിപാടിയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. റീഎന്‍ട്രിയിലൂടെ അദ്ദേഹം ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഭാസി വീണ്ടുമെത്തി

ഭാസി വീണ്ടുമെത്തി

ബാലുവിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ ഭാസി ഇപ്പോള്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ഇടയ്ക്ക് വെച്ച് നാട്ടില്‍ നിന്നും മുങ്ങിയ കൂട്ടുകാരനെക്കണ്ട സന്തോഷത്തിലാണ് ബാലു. എന്നാല്‍ ഭാസിയാവട്ടെ രണ്ടാം വരവില്‍ കൂടുതല്‍ മോഡേണാവാനുള്ള ശ്രമത്തിലായിരുന്നു. കള്ളനെപ്പോലെയാണ് നീ പോയതെന്ന് പറഞ്ഞ് ബാലു പരാതി പറഞ്ഞിരുന്നു. മുന്‍പത്തെപ്പോലെയല്ല താനെന്ന് തെളിയിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനം.

സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും

സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും

ഉപ്പും മുളകില്‍ അഭിനയിക്കുന്നത് കൂടാതെ ഇടയ്ക്ക് തിരക്കഥ ഒരുക്കിയും സുരേഷ് ബാബു സജീവമാവാറുണ്ട്. പരമ്പരയിലെ തന്നെ രമയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച വര്‍ഷയെയാണ് താരം ജീവിതസഖിയാക്കിയത്. ഭാസി ഇടവേള അവസാനിപ്പിച്ചതോടെയാണ് രമയും തിരിച്ചെത്തുമോയെന്ന സംശയമാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. ഭാസിയുടെ വരില്‍ ആരാധകര്‍ സന്തോഷത്തിലാണ്.

സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം

സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം

ഭാര്യ പുഷ്പലതയ്‌ക്കൊപ്പം സിംഗപ്പൂരിലായിരുന്നു താനെന്നും അവിടെ നിന്ന് തിരിച്ചുപോരാന്‍ തോന്നിയിരുന്നില്ലെന്നും ഭാസി പറഞ്ഞിരുന്നു. ത്രീ ഫോര്‍ത്ത് ട്രൗസറും ടീ ഷര്‍ട്ടും ടാബും കൂളിങ് ഗ്ലാസുമൊക്കെയായി മോഡേണായാണ് താരം തിരിച്ചെത്തിയിട്ടുള്ളത്. പൊങ്ങച്ചം പറയുന്നതൊട്ടും കുറയ്ക്കുന്നുമില്ല, എന്നാല്‍ ബാലു എല്ലാ ശ്രമങ്ങളെയും പൊളിച്ചടുക്കിയിരുന്നു.

മോഡേണാവാനുള്ള ശ്രമം

മോഡേണാവാനുള്ള ശ്രമം

കൈലിയും ഷര്‍ട്ടുമായി നടന്നിരുന്ന ഭാസി രണ്ടാം വരവില്‍ പെരുമാറ്റത്തിലും മോഡേണാവാനുള്ള ശ്രമത്തിലാണ്. സംസാരത്തിനിടയില്‍ ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞും വില കൂടിയ സിഗരറ്റ് വലിച്ചുമൊക്കെ പൊങ്ങച്ചം കാണിക്കാനുള്ള ശ്രമമായിരുന്നു. അതിനിടയില്‍ ബാലുവിന്റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചും ചോദിച്ചിരുന്നു അവരൊന്നും ഇപ്പോഴും ഗതിപിടിച്ചിട്ടില്ല അല്ലേയെന്ന് ചോദിച്ചപ്പോള്‍ ചുട്ട മറുപടിയാണ് ബാലു നല്‍കിയത്.

നീലുവിന്റെ കരച്ചില്‍

നീലുവിന്റെ കരച്ചില്‍

നെയ്യാറ്റിന്‍കരയില്‍ നിന്നും ബാലുവിന്റെ അമ്മയും സുരേന്ദ്രനും എത്തിയതിന്റെ സന്തോഷത്തിലാണഅ എല്ലാവരും. ബാലുവിന്റെ മടിയെക്കുറിച്ചും ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചും അമ്മ നീലുവിനോട് ചോദിച്ചിരുന്നു. നീലുവാണ് ബാലുവിനെ പോത്സാഹിപ്പിക്കുന്നതെന്ന് അമ്മ പറഞ്ഞപ്പോള്‍ വികരാധീനനയാവുകയായിരുന്നു. ചേട്ടത്തിയോട് എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് സുരേന്ദ്രന്‍ വഴക്കിടുന്നതിനിടയിലാണ് ലച്ചുവെത്തിയത്. പിന്നാലെ തന്നെ ബാലുവുമെത്തി. നീലുവിനെ ആര് കരയിപ്പിച്ചാലും ക്ഷമിക്കില്ലെന്ന് പറഞ്ഞ് കാര്യം തിരക്കിയെങ്കിലും ബാലുവിന് കാര്യം മനസ്സിലായിരുന്നില്ല.

മുടിയന് സിഗരറ്റ് നല്‍കുന്നു?

മുടിയന് സിഗരറ്റ് നല്‍കുന്നു?

പുറത്തിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടയിലാണ് മുടിയന്‍ ഭാസിയെ കണ്ടത്. ഡാന്‍സ് പ്രോഗ്രാമിനെക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായാണ് ഭാസി മുടിയന് സിഗരറ്റ് നല്‍കിയത്. താന്‍ സിഗരറ്റ് വലിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ബിയറടിക്കുമോയെന്നായിരുന്നു ചോദ്യം. 21 കാരനായിട്ടും ഇതൊന്നും എന്താണ് തുടങ്ങാത്തതെന്ന് ചോദിച്ചതിന് പിന്നാലെ ആ മറവിലിരുന്ന സിഗരറ്റ് വലിക്കാനും നിര്‍ബന്ധിച്ചു. ഇവര്‍ക്കിടയിലേക്ക് ബാലു എത്തിയതോടെ മുടിയന്‍ കാര്യം പറഞ്ഞു. ബാലുവാകട്ടെ ഭാസിയെ കുനിച്ചുനിര്‍ത്തി ഇടിക്കാനുള്ള ശ്രമത്തിലായിരുന്നു. നീലുവും സംഘവും തടയാന്‍ ശ്രമിച്ചെങ്കിലും കാര്യം പറഞ്ഞപ്പോള്‍ ഇടിച്ചോളാനായിരുന്നു അവര്‍ പറഞ്ഞത്.

പഴയ പ്രൗഢിയിലേക്ക് നീങ്ങുന്നു

പഴയ പ്രൗഢിയിലേക്ക് നീങ്ങുന്നു

പരമ്പരയിലേക്ക് സുരേഷ് ബാബു തിരിച്ചെത്തിയതോടെ പഴയ പ്രൗഢി തിരികെക്കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ഇടയ്ക്ക് വെച്ച് നിലവാരം കുറയുന്നുവെന്ന പരാതി വ്യാപകമായിരുന്നു. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയ ഭാസിയാണ് ഇനിയുള്ള പ്രതീക്ഷയെന്നും വരും ദിനങ്ങളിലെ എപ്പിസോഡുകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നുമാണ് പലരും കുറിച്ചിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X