ഉപ്പും മുളകില്‍ ആടിപ്പാടി ബാലുവും കുടുംബവും! ഇത്തവണത്തെ യാത്ര പൊളിച്ചു

By Midhun Raj

ഉപ്പും മുളകില്‍ ലെച്ചുവിന്റെ കല്യാണത്തിന് പിന്നാലെ കുടുംബവുമൊത്തെ് ടൂറ് പോയിരിക്കുകയാണ് ബാലു. കുടുംബത്തിലെ ആദ്യ വിവാഹം ഭംഗിയായി നടത്തിയ ശേഷമായിരുന്നു എല്ലാവരുടെയും യാത്ര. ലെച്ചുവും സിദ്ധാര്‍ത്ഥുമില്ലാതെയാണ് കുടുംബവുമൊന്നിച്ച് ബാലു പോയിരിക്കുന്നത്.

uppum mulakum

അച്ഛനും അമ്മയും ശങ്കരണ്ണനുമെല്ലാം ഇവര്‍ക്കൊപ്പമുണ്ട്. യാത്രയ്ക്കിടെയുളള ഇവരുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വഞ്ചി തുഴഞ്ഞും കേബിളിലൂടെ യാത്ര ചെയ്തും മുന്തിരി കഴിച്ചുമെല്ലാം എല്ലാവരും യാത്ര ആഘോഷമാക്കുകയാണ്. ബാലുവിന്റെയും നീലുവിന്റെ പ്രണയ നിമിഷങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഒപ്പം മുടിയനും ശിവാനിയും പാറുക്കുട്ടിയും ഉണ്ട്.

അടുത്തിടെയാണ് ഉപ്പും മുളകും വിജയകരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് പരമ്പരയില്‍ അരങ്ങേറിയത്. ലച്ചുവിന്റെ കല്യാണം പെട്ടെന്ന് നിശ്ചയം നടത്തികൊണ്ടാണ് ബാലു നടത്തിയത്. ക്രിസ്മസ് ദിനത്തിലായിരുന്നു ലച്ചുവിന്റെ കല്യാണം സംപ്രേക്ഷണം ചെയ്തത്. ഉപ്പം മുളകിന്റെ കല്യാണ എപ്പിസോഡിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആര്‍ഭാടപൂര്‍വ്വമായിട്ട് തന്നെയാണ് ബാലു നടത്തിയത്. ഒപ്പം എല്ലാത്തിനും പിന്തുണയുമായി നീലുവും മക്കളും കുടുംബക്കാരും ഉണ്ടായിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X