ഉപ്പും മുളകിലും വീണ്ടുമൊരു വിവാഹം! മുടിയനും പൂജയും തമ്മിലുള്ള വിവാഹത്തിന് സമ്മതവുമായി കുടുംബം
വര്‍ഷങ്ങളായി വിജയകരമായി സംപ്രേക്ഷണം ചെയ്യുകയാണെങ്കിലും ലോക്ഡൗണ്‍ വന്നതോടെ ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു. ഇഷ്ട പരമ്പരയും പ്രിയപ്പെട്ട താരങ്ങളെയും കാണാന്‍ സാധിക്കുന്നില്ലെന്ന പരാതിയായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. എന്നാല്‍ രണ്ടാം വരവില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്ന് മനസിലാകുന്നു.
കഴിഞ്ഞ ദിവസം മുതല്‍ ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പൂജ ജയറാം എന്ന് പേരിട്ടിരിക്കുന്ന ഈ സുന്ദരി ലെച്ചുവിനെ പോലെ ഉണ്ടെന്നുള്ളതായിരുന്നു ഏറ്റവും ശ്രദ്ധേയം. ലെച്ചുവായി എത്തിയ ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയതിനാല്‍ പൂജയുടെ വരവ് എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ഒരു പ്രൊമോ വീഡിയോ തന്നെ അതിവേഗം തരംഗമായി മാറിയിരുന്നു. പാറമട വീട്ടിലെ എല്ലാവരും ചേര്‍ന്ന് ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് വന്ന ആരാധികയായിരുന്നു പൂജ. മുടിയന്‍ എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് പൂജയ്ക്ക് ഏറെ ഇഷ്ടം. കഴിഞ്ഞ എപ്പിസോഡില്‍ മുടിയനെ വിവാഹം കഴിച്ച് തരണമെന്ന ആവശ്യവുമായിട്ടായിരുന്നു പൂജ എത്തിയത്.
ഇത് കേട്ടതോടെ ബാലുവും നീലുവുമടക്കം എല്ലാവരും ഞെട്ടിയിരുന്നു. ആദ്യ ദിവസം എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങിയ പൂജ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോയിലാണ് പൂജ വീണ്ടും എത്തിയിരിക്കുന്നത് കാണിച്ചിരിക്കുന്നത്. 'വിഷ്ണുവിനെ നോക്കി നില്‍ക്കാന്‍ നല്ല രസമുണ്ടെന്നാണ് പൂജ പറയുന്നത്. ഇന്നലെ വിഷ്ണുവിന് പണിയാണ് കിട്ടിയതെങ്കില്‍ ഇന്ന് അത് കെണി ആയിരിക്കുകയാണ്.
Recommended Video

എന്നെ മോളൂസേ എന്ന് വിളിക്കാനാണ് പൂജ വിഷ്ണുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ ഫാമിലിയോടൊപ്പം ഒതുങ്ങി പോവാന്‍ പറ്റിയ സാധാനമാണ് പൂജ എന്നാണ് ശിവാനിയുടെ അഭിപ്രായം. ഇതിനിടെ പത്രം വായിച്ച് കൊണ്ടിരുന്ന ബാലുവിനെ പുറകില്‍ നിന്നും തള്ളി മുന്നിലേക്ക് മറച്ച് ഇട്ടു. നീലുവിനെയും കെട്ടിപിടിച്ച് കറങ്ങി മറിയുകയാണ് പൂജ.
താന്‍ വീട്ടില്‍ സംസാരിച്ച് തന്റെയും വിഷ്ണു ചേട്ടന്റെയും വിവാഹത്തിന് എല്ലാവരും സമ്മതിച്ചുവെന്ന് കൂടി പൂജ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ മീനാക്ഷി കൂടി വീട്ടിലേക്ക് വന്നിരുന്നു. മീനാക്ഷിയെ അടിച്ചൊടിച്ചിരിക്കുകയാണ്. ഒപ്പം അവളുമായി സംസാരിച്ചാല്‍ വിഷ്ണു ചേട്ടനെ കൊന്ന് ഞാനും ചാകുമെന്ന് കൂടി പൂജ പറയുന്നു. എന്തായാലും മുടിയന്‍ പെട്ടു. ഈ വട്ട് ഇനിയൊരു കെട്ട് ആകുമോന്ന് വരും ദിവസം അറിയാം.


Click it and Unblock the Notifications