പ്രണയപരവശനായി ബാലു! എട്ടിന്റെ പണി കൊടുത്ത് അച്ഛൻ, പുതിയ വീഡിയോ
മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. ലെച്ചു വിന്റ വിവാഹ ഉപ്പു മുളകും കുടുംബാംഗങ്ങൾക്കൊപ്പം പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു. ലെച്ചു വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കുമ്പോൾ ബാലുവും കുടുംബവും ടൂറിലാണ്. സോഷ്യൽ മീഡിയൽ ഇപ്പോഴത്തെ ചർച്ച വിഷയം ബാലുവിന്റേയും കുടുംബത്തിന്റേയും യാത്രയാണ്.
ബാലുവിനും നീലുവിനും മക്കൾക്കുമൊപ്പം ബാലുവിന്റെ അച്ഛനും അമ്മയും ശങ്കരണ്ണനുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉപ്പും മുളകിന്റെ പുതിയ പ്രെമോയാണ്. ലച്ചുവിനെപ്പോലെ ബാലുവും ഹണിമൂൺ മൂഡിലാണ്. കുടുംബത്തിനോടൊപ്പമുള്ള യാത്രയാണെങ്കിലും നീലുമായി അടുത്ത് ഇടപെഴകാൻ കിട്ടുന്ന അവസരങ്ങൾ ബാലു മുതലെടുക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം ശങ്കരണ്ണൻ കൈയോടെ പിടിക്കുന്നുമുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അച്ഛന്റെ വക എട്ടിന്റെ പണിയാണ് ബാലുവിന് ലഭിക്കുന്നത്.. എണ്ണയും കുഴമ്പും ബാലുവിനെ വിട്ട് പോകുന്നില്ല. അച്ഛൻ വീട്ടിലേ പോലെ കാലു തിരിമാനും കൈ തിരുമാനും ബാലുവിനെ തന്നെ പേടിപ്പിച്ച് നിർത്തുണ്ട്.


Click it and Unblock the Notifications