ഉപ്പും മുളകിലെയും താരങ്ങളെല്ലാം പോയോ? ബാലുവും നീലുവുമൊന്നും പരമ്പരയില്‍ ഇല്ലെന്ന് ആരാധകര്‍

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയൊരു വിപ്ലവമായിരുന്നു ഉപ്പും മുളകും സൃഷ്ടിച്ചത്. അതുവരെ കണ്ട് വന്നിരുന്ന കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി എല്ലാതരം പ്രേക്ഷകര്‍ക്കും കണ്ടാസ്വദിക്കാന്‍ കഴിയും എന്നതായിരുന്നു ഉപ്പും മുളകിന്റെയും പ്രത്യേകത. അതുപോലെ പരമ്പരയിലെ താരങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവരായി. അച്ഛനും അമ്മയും നാല് മക്കളുമായി ആരംഭിച്ചതെങ്കില്‍ പിന്നീട് ആളുകളുടെ എണ്ണം കൂടി.

ആയിരം എപ്പിസോഡ് പിന്നിട്ടതോടെ വലിയ മാറ്റങ്ങളായിരുന്നു പരമ്പരയില്‍ വന്നത്. ലെച്ചുവിന്റെ വിവാഹം നടത്തിയതോടെ പരമ്പര വേറെ ലെവല്‍ ആയി. പിന്നാലെ ലെച്ചുവിനെ അവതരിപ്പിച്ച് കൊണ്ടിരുന്ന ജുഹി റുസ്തഗി ഷോ യില്‍ നിന്നും പുറത്ത് പോയി. ഇപ്പോഴിതാ ബാലുവോ നീലുവോ അടക്കമുള്ള താരങ്ങളൊന്നും ഷോ യില്‍ ഇല്ലേ എന്ന തരത്തില്‍ സംശയങ്ങളുമായി ആരാധകരെത്തുകയാണ്.

ബാലുവും മക്കളും പിന്മാറിയോ

ആദ്യം ലെച്ചുവിന്റെ പിന്മാറ്റമായിരുന്നു ഉപ്പും മുളകും പ്രേക്ഷകരെ നിരാശയിലാക്കിയത്. കൊട്ടിയാഘോഷിച്ച് കൊണ്ടാണ് ലെച്ചുവിന്റെ വിവാഹം നടത്തിയത്. അന്ന് മുതലേ ലെച്ചു ഇനി ഉണ്ടാവുമോ എന്ന ചോദ്യം ഉയര്‍ന്നു. പ്രവചനങ്ങള്‍ സത്യമായത് പോലെ വിവാഹത്തോടെ ലെച്ചു പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായി. താന്‍ ഇനി ഉപ്പും മുളകിലും ഉണ്ടാവില്ലെന്നും പുറത്തുള്ള ഗോസിപ്പുകളൊക്കെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ജുഹി പറഞ്ഞിരുന്നു. അടുത്ത വര്‍ഷത്തോടെ വിവാഹം ഉണ്ടാവുമെന്നും പഠനം മുന്നോട്ട് കൊണ്ട് പോവുന്നതിനായിട്ടാണ് ഈ പിന്മാറ്റമെന്നും ജുഹി പറഞ്ഞിരുന്നു.

ബാലുവും മക്കളും പിന്മാറിയോ

ലെച്ചുവിനെ കാണാതെ ആയതിന് പിന്നാലെ പാറുക്കുട്ടിയെയും കാണാതെ ആയി. പിന്നീട് വന്ന എപ്പിസോഡുകളില്‍ പാറുവിനെ കാണിക്കാതെ വന്നതോടെ പാറുവും പോയോ എന്ന സംശയം വന്നു. എന്നാല്‍ 1050 എപ്പിസോഡ് മുതല്‍ പാറമട വീട് തന്നെ കാണിക്കാതെ വന്നു. ബാലു, നീലു, മുടിയന്‍, കേശു, ശിവാനി ഒന്നും പരമ്പരയില്‍ ഇല്ല. പകരം നീലുവിന്റെ അച്ഛന്‍, ബാലുവിന്റെ അമ്മ, ചന്ദ്രന്‍, സുരേന്ദ്രന്‍, കനകം, ശങ്കരണ്ണന്‍ എന്നിവരെ മാത്രമേ കാണിക്കുന്നുള്ളു. ബാലുവിന്റെ അടുത്ത സുഹൃത്തായ ചന്ദ്രനും കനകവും അവരുടെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

 ബാലുവും മക്കളും പിന്മാറിയോ

കഴിഞ്ഞ എപ്പിസോഡുകളില്‍ ഇവരെ ചുറ്റിപറ്റിയാണ് കാണിക്കുന്നത്. സാധാരണ ബാലുവിന്റെ കുടുംബത്തിലെ സന്ദര്‍ഭങ്ങള്‍ക്കിടയിലേക്കാണ് കനകവും ചന്ദ്രനും വരാറുള്ളത്. എന്നാല്‍ മുഴുനീളം ഇവരുടെ കഥയാണ് കാണിക്കുന്നത്. ഇതോടെ ബാലുവും പിള്ളേരും ഒന്നിച്ച് പിന്മാറിയോ എന്ന സംശയവും ബലപ്പെടുന്നു. പുറത്ത് വരുന്ന പ്രമോ വീഡിയോയില്‍ ഇക്കാര്യം പലരും ചോദിക്കുന്നുണ്ട്. ബാലുവും കുടുംബവുമില്ലാതെ എന്തിനാണ് ഇത് മുന്നോട്ട് കൊണ്ട് പോകുന്നത്? ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പരമ്പര കാണുന്നത് തന്നെ നിര്‍ത്തും എന്നും ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്.

 ബാലുവും മക്കളും പിന്മാറിയോ

മാസങ്ങള്‍ക്ക് മുന്‍പ് മുടിയന്‍ എന്ന വേഷത്തിലെത്തിയ റിഷി എസ് കുമാര്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനലിലൂടെ ശിവാനിയ്‌ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോസ് നിരന്തരം പുറത്ത് വരാറുണ്ട്. അല്ലാതെ മറ്റ് ആരെയും കാണാനില്ല. ബാലുവും നീലുവുമെല്ലാം സിനിമയില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം അഭിനയിക്കുന്നുണ്ട്. ഇങ്ങനെ പെട്ടെന്ന് നിര്‍ത്തി പോവാനാണെങ്കില്‍ ആയിരം എപ്പിസോഡില്‍ തന്നെ നിര്‍ത്തിയാല്‍ മതിയായിരുന്നു എന്ന് ചിലര്‍ പറയുന്നു. അതല്ലെങ്കില്‍ ലെച്ചു ഇല്ലെങ്കിലും മറ്റുള്ളവര്‍ വരണമെന്നും പാറമട വീട് ഇല്ലാതെ എന്ത് ഉപ്പും മുളകുമാണെന്നുമൊക്കെ പലരും സങ്കടം പറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X