ഉപ്പും മുളകിലും മുടിയന് വീണ്ടും പണി കിട്ടി! ആരോടും പറയാന്‍ പറ്റാത്ത പ്രശ്‌നമാണെന്ന് മുടിയന്‍!

ബിഎസ്‌സി തോറ്റ് വീട്ടില്‍ കുത്തിയിരുന്ന മുടിയനോട് എല്ലാവര്‍ക്കും പുച്ഛമായിരുന്നു. ജോലി ഇല്ലാത്തവനെന്നും ഒരു ഉപകാരമില്ലാത്തവനാണ് എന്നെല്ലാം പറഞ്ഞ് മുടിയനെ കളിയാക്കിയവരാണ് എല്ലാവരും. എന്നാല്‍ ബിഎസ്‌സി എഴുതി എടുത്ത് കിടിലനൊരു ജോലി വാങ്ങിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് വിഷ്ണു എന്ന മുടിയന്‍. ജോലിയ്ക്ക് പോവാന്‍ തുടങ്ങിയതോടെ വിഷ്ണു ആളാകെ മാറി പോയി. ബ്രാന്‍ഡഡ് സാധാനങ്ങള്‍ ഉപയോഗിച്ചും വീട്ടുകാരോട് സംസാരിക്കാന്‍ പോലും സമയമില്ലാതെ നടക്കുകയാണ് മുടിയനിപ്പോള്‍.

എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന രസമൊക്കെയേ ജോലിയ്ക്ക് ഉള്ളുവെന്ന കാര്യം മുടിയനും മനസിലാക്കി കൊണ്ടിരിക്കുകയാണ്. കസ്റ്റമറുടെ വിളി വന്നാല്‍ അപ്പോള്‍ തന്നെ പോവണമെന്ന അവസ്ഥയാണ് മുടിയനിപ്പോള്‍. ഓഫീസിലെ പ്രഷറും ക്ലൈന്റിന്റെ അടുത്ത് നിന്നുളളതുമായി മുടിയന്‍ ആകെ വലഞ്ഞ് നടക്കുകയാണ്.

mudiyan

പുതിയ എപ്പിസോഡ് ചര്‍ച്ചയാക്കാന്‍ പോവുന്നതും ഇതേ കാര്യമാണ്. ജോലിയുടെ പ്രശ്‌നങ്ങള്‍ മുടിയനെ അലട്ടി കൊണ്ടിരിക്കുകയാണ്. വീട്ടില്‍ പോലും സ്വസ്ഥത തരാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. പ്രശ്‌നങ്ങളുടെ നടുവില്‍ കിടന്ന് വട്ടം തിരിയുന്ന മുടിയന് ഇക്കാര്യം ആരോട് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുമെന്ന് പോലും മനസിലാവുന്നില്ല. അപ്പൂപ്പനും അമ്മൂമ്മയും എന്താണെന്ന് ചോദിച്ച് പിന്നാലെ വന്നെങ്കിലും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലെന്നായിരുന്നു മുടിയന്‍ പറഞ്ഞത്.

അപ്പൂപ്പനോട് പ്രശ്‌നം പരിഹരിക്കാന്‍ പറ്റിയില്ലെങ്കിലും അതിന് നിര്‍ദ്ദേശം തരാന്‍ പറ്റുമെന്ന് ലച്ചു പറഞ്ഞ് കൊടുക്കുന്നുണ്ട്. എങ്കിലും അക്കാര്യം തുറന്ന് പറയാന്‍ ഒരു മടി പിടിച്ചിരിക്കുകയാണ് വിഷ്ണു. ഇന്നത്തെ എപ്പിസോഡ് എത്തുന്നതോടെ മുടിയന്‍ എല്ലാവരോടും പറയാന്‍ മടിക്കുന്ന പ്രശ്‌നമെന്താണെന്നുള്ള കാര്യം പുറത്ത് അറിയും.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X