ഉപ്പും മുളകിലേക്ക് പാറുക്കുട്ടി തിരിച്ചെത്തി! പൊട്ടിക്കരഞ്ഞ് പൂജ ജയറാം! പ്രമോ വീഡിയോ വൈറലാവുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക് ഡൗണിന് ശേഷമുള്ള തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ഒരുപോലെ ചോദിച്ച ചോദ്യങ്ങളിലൊന്നായിരുന്നു പാറുക്കുട്ടിയുടെ വരവിനെക്കുറിച്ച്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് തങ്ങള്‍ പരമ്പര കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്. ജനിച്ച് നാലാം മാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ടായിരുന്നു അമേയ എന്ന പാറുക്കുട്ടി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാറുക്കുട്ടി തിരിച്ചെത്തുകയാണ്.

പാറുക്കുട്ടി പാറമട വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിപ്പെണ്ണ് തിരിച്ചെത്തിയോ എന്നായിരുന്നു പ്രമോ വീഡിയോ കണ്ട ആരാധകര്‍ ചോദിച്ചത്. ഇതിനകം തന്നെ പുതിയ എപ്പിസോഡിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പാറുക്കുട്ടി മാത്രമല്ല പൂജയും പാറമട വീട്ടിലേക്ക് വന്നിട്ടുണ്ട്. സങ്കടത്തോടെ കരഞ്ഞായിരുന്നു പൂജ എത്തിയത്. കാരണം ചോദിച്ചപ്പോഴൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല.

പാറുക്കുട്ടി തിരിച്ചെത്തി

പാറുക്കുട്ടി തിരിച്ചെത്തി

ഉപ്പും മുളകും പുനരാരംഭിച്ചപ്പോള്‍ ആരാധകരെല്ലാം ചോദിച്ചത് പാറുക്കുട്ടി എന്നാണ് എത്തുന്നതെന്നായിരുന്നു. കുട്ടികളേയും പ്രായമായവരേയും സെറ്റില്‍ കൊണ്ടുവരുന്നതിന് നിബന്ധനകളുണ്ട്. പല താരങ്ങളും പരമ്പരകളില്‍ നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇതായിരുന്നു. പാറുക്കുട്ടി എന്ന് വരുമെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പുതിയ പ്രമോ പുറത്തുവന്നതോടെയാണ് പാറുക്കുട്ടി തിരിച്ചെത്തിയെന്ന് മനസ്സിലായത്. മുടിയന്റെ ചുമലില്‍ ഉറങ്ങുന്ന പാറുക്കുട്ടിയെയാണ് പ്രമോയില്‍ കാണുന്നത്.

പൂജയുടെ വരവ്

പൂജയുടെ വരവ്

മുടിയനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞെത്തിയ പൂജ വീണ്ടും ബാലുവിന്റെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഇവളെ പറഞ്ഞ് വിട്ടതല്ലേ, വീണ്ടും വന്നതെന്തിനാണെന്നായിരുന്നു നീലുവിന്‍രെ ചോദ്യം. ബാലുവായിരുന്നു ആദ്യം കണ്ടത്. ഇത്തവണ സങ്കടത്തോടെയാണ് പൂജ എത്തിയിട്ടുള്ളത്. തനിച്ചിരുന്ന കരയുന്ന പൂജയ്ക്ക് അരികിലേക്ക് ബാലുവും സംഘവും എത്തിയിരുന്നു. എന്തിനാണ് പൂജേ കരയണേയെന്ന് നീലു ചോദിച്ചപ്പോഴും പൂജ പ്രതികരിച്ചിരുന്നില്ല. വേറെന്തോ പ്രശ്‌നമാണെന്നായിരുന്നു മുടിയന്‍ പറഞ്ഞത്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
കരച്ചിലിന് പിന്നില്‍

കരച്ചിലിന് പിന്നില്‍

കരയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വീണ്ടും കരഞ്ഞതല്ലാതെ പൂജ മറുപടി നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് ബാലു പൂജയെ ഞെട്ടിച്ചത്. അതോടെ അടുക്കളയില്‍ നിന്നും മാറിപ്പോവുകയായിരുന്നു പൂജ. ആ ചേച്ചി അവിടെ കരയുമ്പോള്‍ ചേട്ടനെന്തിനാണ് ഇവിടെ വന്ന് കല്ല് പോലെ നില്‍ക്കുന്നതെന്നായിരുന്നു കേശു ചോദിച്ചത്. പൂജയെ മാറ്റിനിര്‍ത്തി നീലു ആവര്‍ത്തിച്ച് കരച്ചിലിനെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

ബാലുവിന്റെ ചോദ്യം

ബാലുവിന്റെ ചോദ്യം

നിനക്ക് ഇച്ചിരി സ്‌നേഹം കൊടുത്തൂടേ നീലുവെന്നായിരുന്നു ബാലു ചോദിച്ചത്. നിങ്ങളാണല്ലോ പൂജ മോളുടെ മാനസ പിതാവെന്നായിരുന്നു നീലു തിരിച്ച് ചോദിച്ചത്. അച്ഛാ എന്ന് വിളിച്ച് കെട്ടിപ്പിടിക്കാനായി പൂജ വന്നതോടെ ബാലു സോഫയിലേക്ക് ചായുകയായിരുന്നു. നീലുവിനെയായിരുന്നു പൂജ കെട്ടിപ്പിടിച്ചത്. ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം എന്താണ് എന്നാണെന്നായിരുന്നു എല്ലാവരും മാറി മാറി ചോദിച്ചത്. പൂജ അതേക്കുറിച്ച് പറയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X