ഉപ്പും മുളകും: നീലു ഇല്ലാത്തത്തിനാല്‍ വിശന്നുവലഞ്ഞ് മക്കള്‍! സൂത്രപ്പണി പറഞ്ഞുകൊടുത്ത് ജയന്തന്‍
ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ബാലുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ അധികപേരും തിരക്കു കൂട്ടാറുണ്ട്. 850 ലേറെ എപ്പിസോഡുകള്‍ പിന്നിട്ടാണ് ഉപ്പും മുളകും ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം തുടരുന്നത്. തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത ഉപ്പും മുളകിനും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
അടുത്തിടെ ജനപ്രിയ പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. അപ്രതീക്ഷിത സംഭവങ്ങളാണ് ഉപ്പും മുളകില്‍ കാണിച്ചിരുന്നത്. ഇത്തവണയും നല്ലൊരു എപ്പിസോഡായിരിക്കുമെന്ന സൂചന നല്‍കികൊണ്ടാണ് പരമ്പരയുടെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

നീലു ഇല്ലാതെ പാറമട വീട്
പാറമട വീട്ടില്‍ നീലു ഇല്ലാതെ ഒരു ദിവസം എങ്ങനെയുണ്ടാകുമെന്ന് കാണിക്കുന്ന വീഡിയോ ആയിരുന്നു ഉപ്പും മുളകിന്റെതായി പുറത്തുവന്നത്. മക്കളുടെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്താറുളള നീലു ഒരു ദിവസം വീട്ടില്‍ നിന്നും മാറിനിന്നാലുളള അവസ്ഥ പുതിയ എപ്പിസോഡില്‍ കാണിക്കുന്നു. കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിലായി ബാലുവിന്റെ അസാന്നിദ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നീലുവും മാറിനിന്നപ്പോള്‍ മക്കളുടെ കൈയ്യിലാണ് പാറമട വീടുളളത്.

ലച്ചുവിന്റെ പരാതി
ഉപ്പു മുളകിന്റെ പുതിയ പ്രൊമോയില്‍ കുര്‍ക്കം വലിച്ചുറങ്ങുന്ന മുടിയനെയും കേശുവിനെയും കാണിക്കുന്നുണ്ട്. ജോലിക്കിടയില്‍ കിട്ടിയ ഒരു അവധി ദിനം മുടിയന്‍ ആഘോഷപൂര്‍വ്വം ഉറങ്ങി തീര്‍ക്കുകയാണ്. മുടിയനു കൂട്ടായി പിന്‍ഗാമി കേശുവും വലിയ ഉറക്കത്തിലാണ്. മുടിയന്‍ ചേട്ടന്റെയും കേശുവിന്റെയും ഉറക്കം തീരെ പിടിക്കാത്തത് ലച്ചുവിനാണ്.

ഇതെന്താ പേവാര്‍ഡ് ആണോ
കൂര്‍ക്കം വലിച്ചുറങ്ങുന്ന രണ്ടു പേരെയും കണ്ട് ഇതെന്താ പേവാര്‍ഡ് ആണോ എന്ന് ലച്ചു ചോദിക്കുന്നുണ്ട്. ലച്ചുവിന്റെ കൂടെ പാറുക്കുട്ടിയും മുടിയന്റെയും കേശുവിന്റെയും അടുത്തേക്ക് വരുന്നു. തുടര്‍ന്ന് ഇരുവരും ഉറക്കമുണര്‍ന്ന് എഴുന്നേറ്റു വരികയും ലച്ചുവിനോട് ഭക്ഷണമൊന്നും ഉണ്ടാക്കിയില്ലേ എന്നു ചോദിക്കുന്നുമുണ്ട്. ഭക്ഷണം ഇല്ലാത്തതിനാല്‍ ലച്ചുവിനെ കുറ്റം പറയുകയാണ് ഇരുവരും. ലച്ചു ആഹാരം ഉണ്ടാക്കാത്തിനാല്‍ ബാക്കിയുളളവരും വിശന്നുകൊണ്ട് വലയുകയാണ്.

ജയന്തന്റെ സൂത്രപ്പണിയാണ്
തുടര്‍ന്ന് നമ്മുക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താലോ എന്ന് കേശു മുടിയനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ സമയം കുറെ ആയില്ലേ എന്നാണ് മുടിയന്‍ തിരിച്ചു മറുപടി നല്‍കുന്നത്. തുടര്‍ന്നാണ് എല്ലാവര്‍ക്കും ബുദ്ധി ഉപദേശിച്ചുകൊണ്ട് ജയന്തന്‍ എത്തുന്നത്. ആരും വിഷമിക്കേണ്ടെന്നും ഫുഡ് ഇവിടെ തന്നെയുണ്ടെന്നും ജയന്തന്‍ പറയുന്നുണ്ട്. എല്ലാവരുടെയും വിശപ്പ് മാറ്റാനുളള ജയന്തന്റെ സൂത്രപ്പണ്ണിയാണ് ഉപ്പും മുളകും പുതിയ എപ്പിസോഡില്‍ കാണിക്കുന്നത്.


Click it and Unblock the Notifications