ഉപ്പംമുളകില്‍ ചക്കയുമായി വന്ന ബാലുവിനെ വിലക്കി നീലു! വിട്ടുകൊടുക്കാതെ ബാലു! വീഡിയോ
ഉപ്പും മുളകിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാവാറുണ്ട്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പര ഇപ്പോഴും മുന്നേറുകയാണ്. പരമ്പരയുടെതായി പുറത്തുവിട്ട പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു ചക്കയുമായി ബാലു വരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് കാണിക്കുന്നത്.
ചക്ക ഇഷ്ടപ്പെട്ട മക്കള്‍ ഇരുകൈയ്യും നീട്ടി അത് സ്വീകരിക്കുമ്പോള്‍ അത് ഇവിടെ മുറിക്കരുതെന്ന് നീലു പറയുന്നു. വീടിനകത്തേക്ക് ചക്ക കയ്യറ്റരുത് എന്ന കടുത്ത നിലപാടിലാണ് നീലുവുളളത്. എന്നാല്‍ നീലുവിന്റെ സഹായമില്ലാതെ ചക്ക വെട്ടാനായി ബാലു ശ്രമിക്കുന്നുണ്ട്.

എന്തൊക്കെ വന്നാലും അത് മുറിക്കാന്‍ സമ്മതിക്കില്ലെന്ന് തന്നെയാണ് നീലു പറയുന്നത്. അതേസമയം നീലുവിനെ പിന്തിരിപ്പിക്കാന്‍ ബാലുവും മക്കളും ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. എന്തുക്കൊണ്ടാണ് നീലുവിന് ചക്കയോട് ഇത്ര കലിപ്പ് എന്നത് പുതിയ എപ്പിസോഡില്‍ കണ്ടറിയേണ്ടി വരും.


Click it and Unblock the Notifications











