ഉപ്പും മുളകില്‍ ബാലുവും നീലുവും തമ്മില്‍ വഴക്ക്! പിടിച്ചു മാറ്റാന്‍ നോക്കിയ മക്കളോട് പറഞ്ഞത്...
ഉപ്പും മുളകിന്റെതായി പുറത്തിറങ്ങാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുണ്ട്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടുകൊണ്ടാണ് ജനപ്രിയ പരമ്പര ജൈത്രയാത്ര തുടരുന്നത്. ബാലുവിന്റെയും നീലുവിന്റെ മക്കളുടെയും വിശേഷങ്ങള്‍ അറിയാനെല്ലാം എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു പരമ്പര വീണ്ടും ചാനലില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിരുന്നത്.
ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. ടിവിയില്‍ കാണാത്തവരെല്ലാം യുടുബിലൂടെയും പരമ്പര കാണാറാറുണ്ട്. ഉപ്പും മുളകിലെ വിവാഹ ശേഷം ലെച്ചുവായി വേഷമിട്ട ജൂഹി റുസ്തഗി പരമ്പര വിട്ടിരുന്നു. ആയിരം എപ്പിസോഡുകള്‍ പിന്നിട്ടതിന് പിന്നാലെയായിരുന്നു ലെച്ചുവിന്റെ വിവാഹം നടന്നത്.

ലെച്ചു പോയതിന് പിന്നാലെ ബാലുവിന്റെ ഇളയമക്കളായ മുടിയനും, കേശുവും, ശിവാനിയുമൊക്കെയാണ് പരമ്പരയില്‍ തിളങ്ങിനില്‍ക്കുന്നത്. തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത പരമ്പരയ്ക്ക് പിന്നീടും ലഭിച്ചിരുന്നു. ലോക് ഡൗണില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നെങ്കിലും ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

ഉപ്പും മുളകും ഇല്ലാതിരുന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരങ്ങള്‍. പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എല്ലാവരും എത്തിയിരുന്നു. ഡാന്‍സ് വീഡിയോകളുമൊക്കെയായി മുടിയന്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട്. അടുത്തിടെ മുടിയന്റെ ഒരു ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്

അതേസമയം ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പെയുളള പ്രൊമോ വീഡിയോ ആണ് ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ പ്രൊമോയില്‍ മക്കള്‍ക്കൊപ്പം കണ്ണുപൊത്തി കളിയ്ക്ക് കൂടുന്ന ബാലുവിനെയും നീലുവിനെയുമാണ് കാണിക്കുന്നത്.
Recommended Video

കണ്ണുപൊത്തി കളിക്കിടെ നീലുവിനോട് ദേശ്യപ്പെടുന്ന ബാലുവിനെയും വീഡിയോയില്‍ കാണിക്കുന്നു. വിട്ടുകൊടുക്കാതെ നീലുവും പ്രതികരിക്കുന്നുണ്ട്. ഇതിനിടെ ബാലുവിനെ പിടിച്ചുമാറ്റാനായി ശ്രമിക്കുകയാണ് മക്കള്‍. ബാലുവിന്റെയും നീലുവിന്റെ പതിവ് വഴക്ക് പുതിയ എപ്പിസോഡിലും കാണാം. ഉപ്പും മുളകും പുതിയ പ്രൊമോ എറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അടുത്തിടെ പുനരാരംഭിച്ച ഉപ്പും മുളകും അഞ്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും യൂടുബില്‍ മാത്രം ഒരു മില്യണിലധികം ആളുകളാണ് പരമ്പര കണ്ടുകഴിഞ്ഞിരിക്കുന്നത്. സംപ്രേക്ഷണം തുടങ്ങി ഇപ്പോഴും മികച്ച റേറ്റിങ്ങോടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം പഴയ ഉഷാറോടെ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.


Click it and Unblock the Notifications