കഥ ഇതോടെ അവസാനിച്ചു, അഭിനയവും തീര്‍ന്നു! ഉപ്പും മുളകിലും മറ്റൊരു പ്രശ്‌നം കൂടി, വീഡിയോ വൈറലാവുന്നു

പുതിയൊരു കഥയുമായിട്ടായിരുന്നു കഴിഞ്ഞ എപ്പിസോഡുകളില്‍ ഉപ്പും മുളകുമെത്തിയത്. കൊച്ചു തമ്പുരാനും ചിരുതയും തമ്മിലുള്ള പ്രണയം, അതിനെ എതിര്‍ക്കുന്ന തമ്പുരാന്‍, നങ്ങേലിയുടെ മക്കള്‍, തുടങ്ങി പോലീസും കേസും കൂട്ടവുമൊക്കെയായി രസകരമായിരുന്നു. ഉപ്പും മുളകിനും ഇതെന്താണ് പറ്റിയതെന്ന് കരുതി ഇരിക്കുമ്പോഴാണ് സത്യം പുറത്ത് വരുന്നത്. കുടുംബം ഒന്നടങ്കം ഒന്ന് അഭിനയിച്ചതാണ് ഇത് വരെ കണ്ടത്.

ഇത്രയും മതി, പഴയരീതിയിലേക്ക് തിരികെ വരണമെന്ന് ആരാധകര്‍ പറഞ്ഞതോടെ കഥ വീണ്ടും പാറമട വീട്ടിലെത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലില്‍ ഇടാനാണ് പുതിയ കഥയ്ക്ക് രൂപം കൊടുത്തതെന്നാണ് അറിയുന്നത്. എന്തായാലും അഭിനയമൊക്കെ കഴിഞ്ഞതിന് പിന്നാലെ മറ്റൊരു വലിയ പ്രശ്‌നം കൂടി ബാലുവിന് നേരിടേണ്ടി വന്നിരിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോയില്‍ ഇത് വ്യക്തമായി കൊടുത്തിട്ടുണ്ട്.

balu-neelu

'അഭിനയ ഭാവങ്ങളുടെ അണ്ഡകടാഹത്തില്‍ ബാലുവും കുടുംബവും എന്ന ഇന്‍ട്രോയോടെയാണ് പുതിയ പ്രൊമോ വീഡിയോ വന്നിരിക്കുന്നത്. പോലീസുകാരന്റെ വേഷത്തിലെത്തിയ ബാലു ചിരുതയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യം അന്വേഷിക്കുന്നു. ഒപ്പം കള്ളനെ പിടിച്ച് ഇടിക്കുകയും ചെയ്യുന്നു. നീ ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന് പറഞ്ഞ് പഠിപ്പിക്കുയാണ്. ഇതോടെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ്. ഇനി അങ്കം വീട്ടിലാണ്.

അഞ്ഞൂറ് രൂപ വേണമെന്ന ആവശ്യവുമായി ഓരോരുത്തര്‍ ബാലുവിന്റെ വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സ്റ്റാറായ താന്‍ പോലും അഞ്ഞൂറ് രൂപ വാങ്ങിയിട്ടില്ലെന്ന് ബാലു വാദിക്കുന്നുണ്ടെങ്കിലും അയാള് സമ്മതിച്ചിരുന്നില്ല. വേഷം കെട്ടലൊന്നും തന്റെ അടുത്ത് വേണ്ട. പൈസ വേഗം എടുക്കാനായിരുന്നു അയാള്‍ വീണ്ടും പറഞ്ഞത്.

uppum-mulakum-

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

പിന്നാലെ നീലുവിന്റെ കുറ്റപ്പെടുത്തല്‍ വന്നു. എന്തൊക്കെ ഭാവങ്ങളായിരുന്നു അഭിനയിച്ച് തകര്‍ത്തത്. ആ തമ്പുരാന് ഇനി വല്ലോ ഭാവങ്ങളും ബാക്കി ഉണ്ടോ എന്ന് കൂടി നീലു ചോദിക്കുന്നു. കൂടെ നിന്ന് കട്ടയ്ക്ക് പിടിക്കണമെന്നായിരുന്നു ഇതിനുള്ള മറുപടി. തേങ്ങ എടുത്തിട്ട് ഇടി കിട്ടിയ കാര്യം സുരേന്ദ്രനും പറഞ്ഞിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ ഞാനും വലിയൊരു സ്റ്റാര്‍ ആവുമായിരുന്നെന്ന് ബാലു നയം വ്യക്തമാക്കി.

ഇതിനിടെ കാര്യം അന്വേഷിച്ച് വന്ന പൂജ ജയറാം പൈസ ചോദിച്ച് നിന്ന ആളെ കൈയേറ്റം ചെയ്യുന്നു. അടിച്ച് താഴെ ഇട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഷര്‍ട്ട് ഒക്കെ കീറി വലിക്കുകയാണ്. പാറമട വീട്ടിലെ ഊരാക്കുടുക്കുകള്‍ അവസാനിക്കുന്നില്ലെന്നാണ്' ഇതിലൂടെ മനസിലാകുന്നത്. ബാക്കി എല്ലാം ഇന്നത്തെ എപ്പിസോഡിലൂടെ തന്നെ അറിയാം.

പ്രൊമോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X