ആവേശഭരിതമായ രംഗങ്ങളുമായി ഉപ്പും മുളകിന്റെയും പുത്തൻ കഥ! വീഡിയോ വൈറൽ

ഉപ്പും മുളകിലും ഒരു ഭയങ്കര കഥ തുടര്‍ച്ച നടക്കുകയാണ്. ഇതുവരെ വീട്ടിലെ കഥ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകരെ ശരിക്കും ത്രില്ലടിപ്പിക്കുന്ന കഥയാണ് പുതിയ എപ്പിസോഡുകളില്‍ കാണിച്ച് വരുന്നത്. പൂജ ജയറാം എന്നൊരു പുതിയ കഥാപാത്രത്തെ കൂടി ചേര്‍ത്താണ് ഇപ്പോള്‍ കഥ നടക്കുന്നത്. രസകരമായ കാര്യം ഉപ്പും മുളകും പഴയൊരു കാലഘട്ടത്തിലേക്ക് പോയെന്നതാണ്.

മകന്‍ താഴ്ന്ന ജാതിക്കാരി പെണ്ണുമായി പ്രണയത്തിലാണെന്നറിഞ്ഞു കലിതുള്ളി തമ്പുരാന്‍ കള്ളന്‍ ശങ്കുണ്ണിയുടെ സഹായത്തോടെ ചട്ടമ്പിയായ ബാബുവിനെ വിളിച്ച് വരുത്തി ഏതുവിധേനയും അവരെ പിന്തിരിപ്പിക്കാന്‍ ചട്ടം കെട്ടുന്നു. ചിരുത എന്ന താഴ്ന്നജാതിക്കാരിയായ പെണ്‍കുട്ടിയുമായിട്ടുള്ള പ്രണയം അവസാനിപ്പിക്കാന്‍ കൊച്ചുതമ്പുരാന്‍ തയ്യാറാവുന്നില്ല.

uppum-mulakum

നങ്ങേലി എന്ന താഴ്ന്ന ജാതിക്കാരിയുടെ മൂത്തമകളാണ് ചിരുത. നങ്ങേലിയ്ക്ക് മൂന്ന് മക്കളാണ്. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് ചിത്രരചനയുമായിട്ടാണ് കൊച്ചു തമ്പുരാന്‍ എത്തുന്നതും പ്രണയത്തിലാവുന്നതും. തമ്പുരാന്റെ ഉത്തരവ് അനുസരിച്ച് വെള്ളം കോരി വന്ന ചിരുതയെ ആക്രമികള്‍ ഉപദ്രവിച്ച് കൊല്ലുന്നു. ചിരുത മുതല കുളത്തില്‍ വീണു എന്നാണ് പുറലോകം അറിയുന്നത്.

എന്നാല്‍ തമ്പുരാനെ ഇത് ശരിക്കും ഞെട്ടിച്ചു. കൊല്ലണമെന്ന് താന്‍ പറഞ്ഞിരുന്നില്ലെന്ന് ചട്ടമ്പി ബാബുവിനോട് അദ്ദേഹം ചോദിക്കുന്നു. ഇതിനിടെ നങ്ങേലിയുടെ വീട് കത്തിക്കുന്നതടക്കം നിരവധി ക്രൂരതകള്‍ തമ്പുരാന്‍ നടത്തി. ഇത്രയും ദുഷ്ടനായ ആളെ എന്റെ അച്ഛനാണെന്ന് പറയാന്‍ പുഃഛമാണെന്ന് കൊച്ചു തമ്പുരാന്‍ പറയുന്നു.

uppum-mulakum

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

അതേ സമയം ചിരുതയുടെ കൊലക്കേസ് ഇവിടുത്തെ പോലീസിന് പകരം വേറെ പോലീസ് ആണ് അന്വേഷിക്കുന്നതെന്ന് കൂടി തമ്പുരാന്‍ അറിയുന്നു. മുതലാളിയെ കുടുക്കാന്‍ ഒരു മൊതല്‍ പോലീസിന്റെ രൂപത്തില്‍ വന്നിരിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോയിലാണ് അത്യന്തം ഭീകരമായ രംഗങ്ങളുമായിട്ടാണ് ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന കാര്യം കൂടി സൂചിപ്പിച്ചിരിക്കുന്നത്.

സുഭദ്ര തമ്പുരാട്ടിയായും നങ്ങേലിയായും നീലു എത്തുമ്പോള്‍ നങ്ങേലിയുടെ മക്കളായി കേശുവും ശിവയും പൂജ ജയറാമും എത്തുന്നു. തമ്പുരാനും ഒന്നിലധികം ഗെറ്റപ്പുകളിലാണ് എത്തുന്നത്. കള്ളന്‍ ശങ്കുണ്ണിയായി ചിറ്റപ്പനും ചട്ടമ്പി ബാബുവായി ഭാസിയും കൂടി എത്തിയതോടെ സംഗതി ഉഷാറായി. ഇനി എന്തൊക്കെ സംഭവിക്കുമെന്നറിയാന്‍ കഥ വീണ്ടും കാണാം.

പ്രൊമോ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X