ഉപ്പും മുളകിലും കൊച്ചിനെ കാണാതെ പോയി! അന്വേഷണവുമായി ബാലുവും കുടുംബവും! ഈ പണി ഒരു കെണി ആവും, വീഡിയോ
ഉപ്പും മുളകും ആരാധകരെ ത്രില്ലടിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ ഉണ്ടായിരുന്നത് പോലെ തന്നെ നല്ല പ്രതികരണം നേടി പരമ്പര വിജയമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പൂജ ജയറാം എന്നൊരു കഥാപാത്രം കൂടി ഉപ്പും മുളകിലേക്കും വന്നതാണ് ഏറ്റവുമധികം ചര്‍ച്ചയായത്. പിന്നാലെ ബാലുവും നീലുവും തമ്മിലുള്ള പ്രണയം ശ്രദ്ധേയമായി.
അതുവരെ വഴക്കും കൂടി നടന്നിരുന്ന ഇരുവരും പെട്ടെന്ന് പ്രണയത്തിലായെന്ന് കണ്ടതോടെ ആരാധകര്‍ക്കും സംശയമായി. ഇതിന് പിന്നില്‍ എന്തോ ഉണ്ടെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇരുവരുടെയും വിവാഹ വാര്‍ഷികമാണെന്ന് അറിയുന്നത്. പിന്നാലെ വിജയ് ഫാന്‍സും അല്ലു അര്‍ജുന്‍ ഫാന്‍സും തമ്മിലുള്ള അടിപിടിയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി.

ഇപ്പോഴിതാ ഉപ്പും മുളകിലും അപ്രതീക്ഷിതമായി മറ്റൊരു പ്രശ്‌നം കൂടി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. 'ഒരു കൊച്ചിനെ കാണാതെ പോയ കാര്യം ഫോണിലൂടെ പറയുകയാണ് ബാലു. കൊച്ചിനെ കാണാതെ പോയിട്ടും ആര്‍ക്കും ഒരു ഉത്തരവാദിത്വം ഇല്ലാത്തത് പോലെയാണ്. കടുവാക്കെണിയില്‍ കൈയിടാന്‍ ഒരുങ്ങുകയാണ് ബാലു. അതിന്റെ അമ്മ എങ്ങനെ സഹിക്കും എന്ന് ഇടയില്‍ നീലു പറയുമ്പോള്‍ അമ്മമാര് മാത്രമാണോ അച്ഛന് സഹിക്കില്ലേടീ.. എന്ന് ബാലു ദേഷ്യപ്പെട്ട് ചോദിക്കുകയാണ്.

ഇതിന്റെ പേരില്‍ അസോസിയേഷന്‍ പ്രസിഡന്റുമായി അച്ഛന്‍ ചൂടായെന്ന് വിഷ്ണു പറയുമ്പോള്‍ അവനെ കൈയില്‍ കിട്ടിയാല്‍ ഞാന്‍ അടിക്കുമെന്നായിരുന്നു ബാലു പറയുന്നത്. അവനിട്ട് നല്ല രീതിയില്‍ കൊടുക്കണം അച്ഛാ.. എന്ന് കേശു പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഇക്കാര്യം വലിയ ചര്‍ച്ചയായതോടെ അച്ഛന്‍ അവിടെ ചെന്ന് പ്രശ്‌നമുണ്ടാക്കിയാല്‍ നാട്ടുകാര്‍ ബാലുവിനിട്ട് അടി കൊടുക്കുമെന്ന് നീലു വേവലാതിയോടെ സൂചിപ്പിച്ചു. ഈ കെണി ബാലുവിനൊരു പണി ആകുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications