For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെട്ടെന്ന് പ്രണയത്തിലായ ഉപ്പും മുളകും താരങ്ങള്‍! പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ട്വിസ്റ്റ്, വീഡിയോ

  |

  അഞ്ച് വര്‍ഷത്തോളമായി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് ഉപ്പും മുളകും. അതുവരെ കണ്ട് വന്ന കണ്ണീര്‍ പരമ്പരകളില്‍ നിന്നും മാറി സാധാരണക്കാരയ ഒരു കുടുംബത്തിലെ വിശേങ്ങളുമായി എത്തിയതോടെയാണ് ഉപ്പും മുളകിനും ജനപ്രീതി ലഭിക്കുന്നത്. ഇപ്പോഴും അത് തുടരുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  ഇപ്പോള്‍ പരമ്പരയിലേക്ക് പുതിയൊരു കഥാപാത്രം കൂടി വന്നതോടെ ഉപ്പും മുളകും വീണ്ടും തരംഗമായി കൊണ്ടിരിക്കുകയാണ്. മുടിയന്റെ വിവാഹം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് മുന്നില്‍ മറ്റൊരു സര്‍പ്രൈസ് കഥയുമായി എത്തിയിരിക്കുകയാണ് ബാലുവും നീലുവും. ശ്രദ്ധേയമായ കാര്യം മക്കള്‍ക്ക് അറിയാത്ത ഒരു കഥ വീട്ടില്‍ നടക്കുന്നുണ്ടെന്നുള്ളതാണ്.

  പെട്ടെന്ന് പൊട്ടിമുളച്ച ഈ പ്രണയാവേശത്തിന് പിന്നില്‍ എന്തായിരിക്കും? എന്ന ചോദ്യവുമായിട്ടാണ് ഉപ്പും മുളകിന്റെയും പുതിയ പ്രൊമോ വന്നിരിക്കുന്നത്. അച്ഛനെയും അമ്മയയെയും കാണാതെ അന്വേഷിക്കുകയാണ് മക്കളായ കേശുവും ശിവയും വിഷ്ണുവും. രണ്ടാളും കൂടി നമ്മളെ പറ്റിച്ച് എങ്ങോട്ടോ പോയിരിക്കുകയാണെന്ന് ശിവാനി പറയുന്നു. എന്റെ അടുത്ത് പറയാതെ അമ്മ എവിടെയും പോവില്ലെന്നാണ് മുടിയന്റെ നിലപാട്. ഇതെല്ലാം സംസാരിച്ചിരിക്കവേ എവിടെയെ പോയി നീലുവും ബാലുവും കൂടി വീട്ടിലേക്ക് വരുന്നു.

  രണ്ട് പേരുടെയും അഴക് ഇത്തിരി കൂടിയിട്ടുണ്ടെന്ന് ആ വരവില്‍ നിന്ന് തന്നെ മനസിലാകും. സെറ്റ് സാരി ഓക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് നീലു എത്തുന്നത്. ഒപ്പം കല്യാണ ചെക്കനെ പോലെ വെള്ളമുണ്ടും ഷര്‍ട്ടുമൊക്കെ ധരിച്ച് ഇത്രയും ദിവസം ഉണ്ടായിരുന്ന താടി ഒക്കെ കളഞ്ഞ് സുന്ദരനായിട്ടാണ് ബാലു എത്തിയിരിക്കുന്നത്. വരാന്തയിലുള്ള ആട്ടുകട്ടിലില്‍ ഇരിക്കവേ നീലുവിനെ സഖി എന്നാണ് ബാലു വിളിച്ചിരിക്കുന്നത്. കുറേ നേരെ ഇവിടെ ഇരുന്ന് സംസാരിക്കണമെന്ന് കൂടി പറയുന്നുണ്ട്.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  അച്ഛന്റെയും അമ്മയുടെയും പുതിയ പ്രവര്‍ത്തി കണ്ട് കാര്യമെന്താണെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് മക്കള്‍. അച്ഛനൊപ്പമിരുന്ന് ആടിക്കോ, കുറച്ച് കഴിയുമ്പോള്‍ അടി ഉണ്ടാക്കാനുള്ളതല്ലേന്ന് ശിവാനി ഇടയില്‍ പറയുന്നുണ്ട്. ഇതിനിടെ ഭക്ഷണം വാരിക്കൊടുത്തും മറ്റും നീലുവിനെ സ്‌നേഹിക്കുകയും പരിലാളിക്കുകയും ചെയ്യുന്ന ബാലുവിനെയാണ് കാണാന്‍ കഴിയുന്നത്. സ്‌നേഹം വല്ലാണ്ട് വഴിഞ്ഞ് ഒഴുകുന്നത് മാത്രമാണ് കാണാന്‍ സാധിക്കുന്നത്.

  അച്ഛന്റെ മനസില്‍ ഒരാള്‍ മാത്രമേ ഉള്ളു. അത് നിങ്ങളുടെ അമ്മയാണെന്ന് മക്കളോട് പറയുകയാണ് ബാലു. ആരെയും അസൂയ തോന്നിപ്പിക്കുന്ന വിധത്തിലുള്ള സ്‌നേഹമാണ് ഇപ്പോള്‍ ഉപ്പും മുളകും കുടുംബത്തില്‍ നടക്കുന്നത്. പെട്ടെന്ന് പൊട്ടി മുളച്ച ഈ പ്രണയത്തിന് പിന്നില്‍ എന്താവുമെന്ന് കണ്ടറിയണം. ഇന്നത്തെ എപ്പിസോഡില്‍ ഇതിന് പിന്നിലെ കാര്യമെന്താണെന്ന് അറിയാം.

  കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉപ്പും മുളകിനെയും തേടി പല പ്രശ്‌നങ്ങളാണ് വന്നിരുന്നത്. എങ്കിലും അതെല്ലാം മറികടന്ന് മുന്നോട്ട് പോവുകയാണ് പരമ്പര. ലെച്ചുവായിട്ടെത്തി ജൂഹി റുസ്തഗിയുടെ പിന്മാറ്റമായിരുന്നു ആരാധകരെ ഏറെ നിരാശപ്പെടുത്തിയത്. ലെച്ചുവിനോട് തിരിച്ച് വരാന്‍ എല്ലാവരും പറയുന്നുണ്ടെങ്കിലും ഇനിയൊരു വരവില്ലെന്നാണ് ജൂഹിയുടെ നിലപാട്. അങ്ങനെയിരിക്കെയാണ് പൂജ ജയറാം എന്നൊരു കഥാപാത്രം കഴിഞ്ഞ ദിവസം മുതല്‍ പരമ്പരയിലേക്ക് എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലെ വീഡിയോസ് കണ്ട് മുടിയനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായിട്ടായിരുന്നു. ഇനിയുള്ള എപ്പിസോഡുകളില്‍ പൂജയെ കാണിക്കണമെന്നാണ് ആരാധകരുടെ ആവശ്യവും.

  English summary
  Uppum Mulakum Latest Episode Update: Balu & Neelu's Romantic Moments Are Getting Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X