മറ്റൊരു അതിഥി കൂടി എത്തി! ഉപ്പും മുളകിലേക്കും മക്കി ആന്റിയുടെ വരവ് ചുമ്മാതല്ല! യൂട്യൂബ് വീഡിയോ ഉടൻ

ഉപ്പും മുളകില്‍ നിന്നും ലെച്ചു പോയതിന്റെ സങ്കടം വീണ്ടും ഉയര്‍ത്തുകയാണ് ആരാധകര്‍. ലെച്ചുവായിട്ടെത്തിയ ജൂഹി റുസ്തഗിയുടെ പിറന്നാള്‍ ദിനമാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ ജൂഹിയ്ക്ക് ആശംസകള്‍ നിറയുകയാണ്. ഇതിനൊപ്പം ഉപ്പും മുളകിലും ആരാധകര്‍ കാത്തിരുന്നത് പോലെ രസകരമായ ഓരോ സംഭവങ്ങളും പുതിയതായി നടന്ന് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കരിക്ക് കുടിക്കാന്‍ ആഗ്രഹം തോന്നിയ ബാലുവിനും മക്കള്‍ക്കും മുട്ടന്‍പണിയാണ് കിട്ടിയത്. ഇപ്പോഴിതാ പുതിയൊരു സംഭവുമായി എത്തിയിരിക്കുകയാണ് കുടുംബം. പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ ആണിപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലില്‍ ഇടാന്‍ ബാലുവിന്റെ വക ഒരു അടാര്‍ ഐറ്റം വരുന്നുണ്ടെന്ന് പറഞ്ഞായിരുന്നു വീഡിയോ എത്തിയത്.

makki-aunty

Recommended Video

Lachu Uppum Mulakum Exclusive Video | FilmiBeat Malayalam

കുടുംബത്തിന്റെ പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലില്‍ ഒരു അടിപൊളി ഐറ്റം ഉടന്‍ തന്നെ ഇടണമെന്ന് ആവശ്യപ്പെട്ടത് ശിവാനിയായിരുന്നു. എന്റെ തല മുഴുവന്‍ ബ്ലോക്ക് ആണെന്നും എന്നെ കൊണ്ട് പറ്റില്ലെന്നുമാണ് മുടിയന്റെ നിലപാട്. പുതിയ ഐറ്റം തന്നെ വേണമെന്ന് പറഞ്ഞ് പുതിയ വള്ളിക്കെട്ടുമായി പിള്ളേര് ഇറങ്ങി കഴിഞ്ഞു.

പിന്നാലെ വീട്ടിലേക്ക് മറ്റൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. കുരുട്ടുകളുമായി സുന്ദരിക്കോതയും ദാ എത്തി എന്നായിരുന്നു പുതിയ ആള്‍ക്ക് പ്രെമോ വീഡിയോയില്‍ ഇന്‍ട്രോ കൊടുത്തിരിക്കുന്നത്. പിള്ളേരുടെ മക്കി ആന്റിയാണ് വീട്ടിലേക്ക് വന്നത്. നീ ഇപ്പോള്‍ വന്നത് നന്നായെന്നും യൂട്യൂബിലേക്ക് എന്ത് പുതിയത് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നുവെന്നും ബാലു പറയുന്നു. മുടിയനും മക്കിയുടെ അടുത്ത് ഐഡിയ ചോദിച്ച് എത്തിയിരുന്നു.

makki-aunty

എന്റെ ചെമ്മീന്‍ വട ആണ് ചാനലിനെ ഹിറ്റാക്കിയതെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് നീലു. എന്നാല്‍ നീലുവിന് ക്രെഡിറ്റ് പോകാതിരിക്കാനുള്ള സകല അടവുകളുമായി ബാലുവും രംഗത്തുണ്ട്. അടുത്ത എപ്പിസോഡിനുള്ള തയ്യാറെടുപ്പുകളിലാണ് ബാലു. ഒരു കോടി പ്രേക്ഷകര്‍ കാണാന്‍ പോവുന്ന ആ യൂട്യൂബ് വീഡിയോ എന്തായിരിക്കുമെന്ന് ഇന്ന് അറിയാം.

അതിനൊപ്പം പുതിയ അതിഥികളെ പങ്കെടുപ്പിച്ച് തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഉപ്പും മുളകിന്റെയും തുടക്കം മുതല്‍ ഉണ്ടായിരുന്നവരില്‍ ഒരാളാണ് മക്കി ആന്റി. ഏറെ കാലത്തിന് ശേഷം മക്കിയെ കൂടി കൊണ്ട് വന്നിരിക്കുകയാണ്. അടുത്തിടെ വന്ന പൂജ ജയറാം എന്ന കഥാപാത്രവും വലിയ ജനപ്രീതി നേടി കൊടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X