ഉപ്പും മുളകിലും അപ്രതീക്ഷിതമായി മറ്റൊരു പ്രശ്‌നം കൂടി! പ്രണയം മാറി പെട്ടെന്ന് വഴക്കിലെത്തി! വീഡിയോ
ലോക്ഡൗണ്‍ വന്നതോടെ മുടങ്ങിയ പോയ പരമ്പരകളെല്ലാം കണ്ടതിനെക്കാള്‍ മനോഹരമായിട്ടാണ് വീണ്ടും എത്തിയിത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഉപ്പും മുളകും ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പൂജ ജയറാം എന്നൊരു പുതിയ കഥാപാത്രത്തെ കൊണ്ട് വന്നതോടെ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നിലനിര്‍ത്താന്‍ സാധിച്ചു.
കഴിഞ്ഞ എപ്പിസോഡില്‍ പൂജയെ കാണാന്‍ സാധിച്ചില്ലെങ്കിലും ബാലുവും നീലുവും തമ്മിലുള്ള പ്രണയമാണ് വീട്ടില്‍ അരങ്ങേറിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് വീണ്ടുമൊരു പ്രണയം തളിര്‍ത്തതെന്ന് പിന്നാലെ അറിഞ്ഞു. എന്നാല്‍ അതിലും വലിയൊരു ട്വിസ്റ്റ് ഉപ്പും മുളകും കുടുംബത്തില്‍ ഉണ്ടായെന്ന് കാണിച്ച് പുതിയ പ്രമോ വന്നിരിക്കുകയാണ്.

വിവാഹവും പ്രണയവും പുതിയ സൗഹൃദങ്ങളുമൊക്കെ പങ്കുവെച്ച് കൊണ്ടാണ് ഉപ്പും മുളകും വീണ്ടുമെത്തിയിരിക്കുന്നത്. ലെച്ചുവിന്റെ പിന്മാറ്റത്തോടെ ചിലര്‍ക്കെങ്കിലും ഒരു പരിഭവം ഉണ്ടായിരുന്നെങ്കിലും ലെച്ചുവിനോട് സാമ്യമുള്ള പൂജ വന്നതോടെ വീണ്ടും എല്ലാവരും സജീവമായി. യൂട്യൂബ് ചാനലിലൂടെ മുടിയന്‍ എന്ന വിഷ്ണുവിനെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായിട്ടായിരുന്നു പൂജ വന്നത്. ലേശം വട്ട് സ്വഭാവം ഉള്ളതിനാല്‍ പൂജയുടെ ആവശ്യം അംഗീകരിക്കാന്‍ ബാലുവിനും നീലുവിനും ചെറിയ മടി ഉണ്ടായിരുന്നു.

എന്നിരുന്നാലും മൂന്ന് വര്‍ഷത്തെ സമയം കൊടുത്തിരിക്കുകയാണ്. മുടിയന് ജോലി കിട്ടി കഴിയുമ്പോള്‍ വിവാഹം എന്ന് പറഞ്ഞാണ് പൂജയെ മടക്കി അയച്ചിരിക്കുന്നത്. ഇടയ്ക്ക് താന്‍ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞാണ് പൂജ പോയതും. എന്തായാലും വരും ദിവസങ്ങളില്‍ പൂജയെ കാണണമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. അതിനിടെയാണ് ബാലുവും നീലുവും വീണ്ടും പ്രണയത്തിലായത്. പ്രമോ വന്നപ്പോള്‍ കാര്യമെന്താണെന്ന് മനസിലാവാതെ ആരാധകരും കാത്തിരിക്കുകയായിരുന്നു. വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ചുള്ള സ്‌നേഹ പ്രകടനമായിരുന്നു ആ കണ്ടതൊക്കെയും.
Recommended Video

ഇപ്പോഴിതാ കുടുംബത്തില്‍ മറ്റൊരു വലിയ പ്രശ്‌നം നടക്കുന്നതായിട്ടാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പാറമട വീട്ടില്‍ ഇളയദളപതി വിജയിയും സ്റ്റൈലിഷ് സ്്റ്റാര്‍ അല്ലു അര്‍ജുനും അവതരിക്കുകയാണ്. വിജയിയ്ക്ക് വേണ്ടി മുടിയന്‍ ആര്‍പ്പ് വിളിക്കുമ്പോള്‍ കേശു അല്ലുവിന് വേണ്ടി എത്തുന്നു. ഫാന്‍സ് ബോയിസ് ആയി മുടിയനും കേശുവും പൊടി പൊടിക്കകുയാണ്. തമിഴില്‍ വിജയിയുടെ ഡയലോഗ് പറഞ്ഞ് കേശുവിന്റെ വായ അടക്കാന്‍ മുടിയന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

താന്‍ വിജയ് ആണെന്ന് മുടിയന്‍ പറയുമ്പോള്‍ തെലുങ്കില്‍ എന്തൊക്കെയോ ഡയലോഗുകള്‍ പറഞ്ഞ് കേശു എല്ലാവരെയും ഞെട്ടിച്ചു. തെലുങ്കിലെ ഡയലോഗ് ആണെന്ന് മനസിലാകാതെ തെറി വിളിക്കരുതെന്ന് കേശുവിനെ താക്കീത് ചെയ്യുകയാണ് ബാലു. എന്നാല്‍ ഇത് അല്ലുവിന്റെ ഡയലോഗാണെന്ന് കേശു അഭിപ്രായപ്പെട്ടു. ഇനി ഇഞ്ചോടിഞ്ച് പൊരുതുന്ന മത്സരരസമാണ് പാറമട വീട്ടില്‍. ഇളയദളപതിയുടെ പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സ് കളിച്ച് മുടിയനും അല്ലു അര്‍ജുന്റെ ഡാന്‍സുമായി കേശുവും എത്തുന്നു. ഇതോടെ ബാലുവും ഒരു ഫാന്‍ ബോയി ആയിട്ടുണ്ടെന്ന കാര്യം ആരും അറിഞ്ഞിട്ടില്ല. ഇന്നത്തെ എപ്പിസോഡില്‍ അത് കൂടി അറിയാന്‍ കഴിയും.


Click it and Unblock the Notifications