ഉപ്പും മുളകിലേക്കും തട്ടമിട്ടൊരു സുന്ദരി കൂടി! പുതിയ അതിഥിയെ സ്വീകരിച്ച് കുടുംബം, പഴയ ട്രാക്കിലേക്ക്
പാറുക്കുട്ടി എന്ന കുഞ്ഞുവാവയിലൂടെ ഉപ്പും മുളകും പരമ്പര നേടിയെടുത്തത് വലിയൊരു ചരിത്രമായിരുന്നു. നാല് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങി പാറുവാണ് ഇപ്പോള്‍ ഉപ്പും മുളകിന്റെയും മെയിന്‍ കഥാപാത്രം. കൊറോണയുടെ പ്രശ്‌നങ്ങള്‍ കാരണം കുറച്ച് കാലം പാറുക്കുട്ടിയെ കാണാതിരുന്നതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. എന്നാലിപ്പോള്‍ ഡയലോഗുകളൊക്കെ കൃത്യമായി പറഞ്ഞ് കൈയടി വാങ്ങുകയാണ് കുഞ്ഞുതാരം.
ഈ ദിവസങ്ങളില്‍ പാറുക്കുട്ടിയുടെ നിരവധി വീഡിയോസാണ് പുറത്ത് വന്നിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് അതൊക്കെ വൈറലാവുകയും ചെയ്തിരുന്നു. ഇതോടെ ഉപ്പും മുളകിനെയും കുറിച്ചുള്ള ആരാധകരുടെ അതൃപ്തികള്‍ മാറുന്നതിന് കാരണമായിരിക്കുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ വിജയം നേടിയെടുക്കാന്‍ സാധിച്ചെങ്കിലും ഈ വര്‍ഷം ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ആയിരം എപ്പിസോഡിന് പിന്നാലെ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ഇത് ആരാധകരെ നിരാശയിലാക്കി. ലോക്ഡൗണ്‍ വന്നപ്പോള്‍ കുറച്ച് കാലം പരമ്പര ഇല്ലായിരുന്നുവെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. പൂജ ജയറാം എന്നൊരു പാവടക്കാരിയെ വീട്ടിലെത്തിച്ചായിരുന്നു പുതിയ മാറ്റം. തുടക്കത്തില്‍ നല്ല പിന്തുണ ലഭിച്ചെങ്കിലും ഇപ്പോള് പൂജയുടെ കഥാപാത്രത്തിന് വിമര്‍ശനങ്ങള്‍ വരികയാണ്.
Recommended Video
സംഭവങ്ങളെല്ലാം അങ്ങനെയിരിക്കവേ ഇപ്പോഴിതാ ഉപ്പും മുളകിലേക്കും മറ്റൊരു അതിഥി കൂടി എത്തിയെന്ന് അറിയുകയാണ്. പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിലാണ് തട്ടമിട്ട് കൊണ്ടൊരു പെണ്‍കുട്ടി വീട്ടിലേക്ക് എത്തുന്നത്. മുടിയന്‍ വീണ്ടും ഡാന്‍സ് ഷോ തുടങ്ങാന്‍ പോവുകയാണെന്നുള്ളതാണ് വീട്ടിലെ പുതിയ വിശേഷം. നീലുവാണ് ഇത് ചോദിക്കുന്നത്. അതിനൊപ്പം ബാലു മറ്റൊരു ക്ലാസ് ആരംഭിക്കുമെന്നും പറയുന്നുണ്ട്.

കളരി അടക്കമുള്ള ആയോധനകലയുമായിട്ടാണ് ബാലു എത്തുക. ചേട്ടനുണ്ടോ അകത്ത് എന്ന് ചോദിച്ച് വരുന്ന കുട്ടിയെ പാറുക്കുട്ടിയാണ്, ഉണ്ട് കാണിച്ച് തരാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നത്. ചേട്ടനാണെന്ന് പറഞ്ഞത് കൊണ്ട് മുടിയനാണെന്ന് എല്ലാവരും കരുതിയെങ്കിലും ഈ ചേട്ടനല്ല, മറ്റേ ചേട്ടനാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. അതാരാണെന്ന് ചിന്തിക്കുമ്പോഴാണ് കേശുവാണെന്ന് മനസിലാകുന്നത്.
കേശു മാജിക് പഠിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ കുട്ടിയായിരുന്നു ആ വന്നതെന്ന് അവസാനമാണ് വീട്ടുകാര്‍ അറിയുന്നത്. മുടിയന്‍ ഡാന്‍സ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് മാജിക് പഠിപ്പിക്കുന്നൊരു ക്ലാസ് തുടങ്ങാന്‍ കേശുവും തീരുമാനിച്ചത്. എന്തായാലും പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ഉപ്പും മുളകും വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.
പ്രൊമോ വീഡിയോ കാണം


Click it and Unblock the Notifications











