പുതിയ ഐഡിയ പരീക്ഷിച്ച് പണി വാങ്ങി ഉപ്പും മുളകും താരങ്ങള്‍! വീഡിയോ വീണ്ടും വൈറലാവുന്നു

ഇതുവരെ കിട്ടാത്തതിലും ജനപ്രിതീയുമായി ഉപ്പും മുളകും നമ്പര്‍ വണ്ണായി സംപ്രേക്ഷണം തുടരുകയാണ്. പാറുക്കുട്ടിയും ലെച്ചുവും ഇല്ലെങ്കിലും ഇപ്പോള്‍ പുതിയ അതിഥികള്‍ വരെ വന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പോകുന്നതാണ് ഉപ്പും മുളകിലും കാണാന്‍ കഴിയുന്നത്. ഇക്കഴിഞ്ഞ എപ്പിസോഡുകളില്‍ ബാലുവിന്റെയും നീലുവിന്റെയും പ്രണയം മുതല്‍ ചില ഫാന്‍ ബോയിസിന്റെ പ്രകടനം വരെ കണ്ടിരുന്നു.

ഇന്നലത്തെ എപ്പിസോഡില്‍ പാറമട വീടിന് സമീപത്ത് നിന്നും കാണാതെ പോയൊരു കൊച്ചിനെ അന്വേഷിക്കാനിറങ്ങുന്ന ബാലുവിനെയായിരുന്നു കാണിച്ചത്. ഇപ്പോഴിതാ വീട്ടില്‍ മറ്റൊരു രസകരമായ കാര്യം കൂടി നടക്കുകയാണ്. നീലു അറിയാതെ ബാലുവും മക്കളും ചേര്‍ന്ന് ഒരു മോഷ്ണം നടത്തുകയാണ്. ഫോണ്‍ വിളിച്ച് കൊണ്ട് തെങ്ങിന്റെ ചുവട്ടില്‍ നിന്നിരുന്ന വിഷ്ണുവിന്റെ തലയില്‍ വീഴാതെ ഒരു തേങ്ങ താഴേക്ക് വീണു. പെട്ടെന്ന് ഒരു ഐഡിയ മനസില്‍ തോന്നിയ മുടിയന്‍ അത് കേശുവിനോടും ശിവയോടും പറയുന്നു.

 ഉപ്പും മുളകും പ്രമോ

അച്ഛനോടും ഇക്കാര്യം പറഞ്ഞതോടെ മുടിയന്റെ ഐഡിയ നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ബാലു. അമ്മ വരാതെ നോക്കാന്‍ മക്കളെ ഏര്‍പ്പാട് ആക്കിയിരിക്കുകയാണ്. കരിക്ക് പറിച്ച് കഴിഞ്ഞാല്‍ തറയില്‍ വീഴാന്‍ സമ്മതിക്കാതെ പിടിക്കണമെന്ന നിര്‍ദ്ദേശം കൂടി ബാലു കൊടുത്തിരിക്കുകയാണ്. അച്ഛനെ കയറ്റാനെന്ന് കരുതിയിരുന്നപ്പോള്‍ തനിക്ക് അമ്പത് വയസ് ആയെന്നും താഴെ വീഴുമെന്നും പറഞ്ഞ് മുടിയനെ തെങ്ങിന് മുകളില്‍ കയറ്റിയിരിക്കുകയാണ്.

 ഉപ്പും മുളകും പ്രമോ

മുടിയന് കയറാന്‍ പറ്റാതെ വരുന്നതോടെ തോട്ടി കെട്ടി പറിക്കാമെന്ന തീരുമാനത്തിലെത്തുകയാണ്. അമ്മ വരാതെ നോക്കാന്‍ ശിവാനിയെ ഏല്‍പ്പിച്ചു. എന്നാല്‍ ആദ്യത്തെ കരിക്ക് വീണപ്പോള്‍ തന്നെ നീലു ശബ്ദം കേട്ട് ഓടി എത്തി. ഇതോടെ തോട്ടിയും കരിക്കും ഉപേക്ഷിച്ച് അച്ഛനും മക്കളും നാല് വഴിക്ക് ഓടി. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണപ്പോള്‍ എങ്ങനെയുണ്ടാവും എന്ന് പറഞ്ഞ് പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
 ഉപ്പും മുളകും പ്രമോ

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന പ്രൊമോ വീഡിയോ ആയിരുന്നു ഉപ്പും മുളകിനും വലിയ ജനപ്രീതി നേടി കൊടുത്തത്. എന്തായാലും വീണ്ടും രസകരമായ സംഭവവികാസങ്ങളുമായി ഉപ്പും മുളകും വലിയ തരംഗമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതേ സമയം കഴിഞ്ഞ ആഴ്ച വന്ന പൂജ ജയറാം എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം ഉയരുകയാണ്.

 ഉപ്പും മുളകും പ്രമോ

അശ്വതി നായര്‍ എന്ന പെണ്‍കുട്ടിയായിരുന്നു പൂജ ജയറാം എന്ന കഥാപാത്രമായി ഉപ്പും മുളകിലുമെത്തിയത്. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെ യുമാണ് അശ്വതി. ഉപ്പും മുളകിലെയും ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി റുസ്തഗിയുമായിട്ടുള്ള സാമ്യമായിരുന്നു അശ്വതിയ്ക്ക് അധിവേഗം ആരാധകരെ നേടി കൊടുത്തത്. വൈകാതെ അശ്വതിയും പരമ്പരയില്‍ സജീവമാകുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X