പാറുക്കുട്ടിയ്ക്ക് ഇതെന്ത് പറ്റി? ഉപ്പും മുളകിന്റെയും പുതിയ എപ്പിസോഡ് കണ്ടതോടെ ആരാധകരുടെ ചോദ്യം
ഉപ്പും മുളകിലെയും പാറുക്കുട്ടിയെ കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് കാര്യങ്ങളുണ്ട്. മലയാളക്കരയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാറു. ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ മുതലായിരുന്നു ബേബി അമേയ പരമ്പരയുടെ ഭാഗമാവുന്നത്. ഇപ്പോള്‍ ഒരുപാട് ഫാന്‍സ് ഗ്രൂപ്പുകളും ആയിരക്കണക്കിന് ആരാധകരും അമേയയ്ക്കുണ്ട്.
സ്‌ക്രീപ്‌റ്റോ, ഡയലോഗോ ഒന്നുമില്ലാതെ പരമ്പരയില്‍ വന്ന് പോവുന്ന പാറുവിനെ കാണാനാണ് ഉപ്പും മുളകും പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. എന്നാല്‍ കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ പോയ കുഞ്ഞ് താരം തിരികെ വന്നത് കഴിഞ്ഞ ദിവസം മുതലാണ്. അതുവരെ ആരാധകരും നിരാശയിലായിരുന്നു. വമ്പന്‍ തിരിച്ച് വരവ് നടത്തിയ പാറുക്കുട്ടിയെ കുറിച്ചുള്ള പോസ്റ്റുകളുമായി എത്തുകയാണ് ആരാധകര്‍.

കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം നമ്മുടെ പാറൂസിന്റെ റീ-എന്‍ട്രി. നീലുചേച്ചിയുടെ അകത്തു നിന്നുള്ള വരവില്‍ കയ്യില്‍ പാറുവിനെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷമാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല പാറുവിന് മാസ്‌ക് ഇട്ട് കൊടുക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് വേണമെന്ന നല്ലൊരു സന്ദേശമാണ് പാറുക്കുട്ടിയും പറയുന്നത്.
Recommended Video
അതേ സമയം അശ്വതി നായര്‍ എന്ന നടി കൂടി വന്നതിന്റെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പോയതിന് പിന്നാലെയാണ് ലോക്ഡൗണ്‍ വന്നതും പരമ്പര നിര്‍ത്തി വെച്ചതും. കൊറോണയുടെ പ്രശ്നങ്ങള്‍ കാരണം പാറുക്കുട്ടിയ്ക്കും തിരിച്ച് വരാന്‍ സാധിച്ചിരുന്നില്ല. ആ സമയത്താണ് പാറുവിന് ഒരു കുഞ്ഞനിയന്‍ കൂടി പിറക്കുന്നത്.

അനിയനൊപ്പമുള്ള കുഞ്ഞുതാരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായിരുന്നു. കഴിഞ്ഞ എപ്പിസോഡ് മുതല്‍ പാറുക്കുട്ടി തിരികെ വന്നെങ്കിലും എല്ലാവരോടും ഒരു അടുപ്പ കുറവ് കാണിക്കുന്നുണ്ടോ എന്ന സംശയവും പ്രേക്ഷകര്‍ക്കുണ്ട്. നീലുവും ബാലുവുമൊക്കെ അവളുടെ അച്ഛനെയും അമ്മയെയും പോലെയാണെങ്കിലും കുറേ നാളുകള്‍ക്ക് ശേഷം തിരിച്ച് വന്നപ്പോള്‍ പാറുക്കുട്ടി മുഡ് ഔട്ടാണോന്ന് ചോദ്യം.
എന്തായാലും പുതിയ എപ്പിസോഡില്‍ ഒരു വീടിനുള്ളില്‍ കുടുങ്ങി പോയ ബാലുവിനെയാണ് കാണിക്കുന്നത്. ഭാര്യയും മക്കളുമെല്ലാം ബാലുവിനെ അന്വേഷിച്ച് നടക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ എപ്പിസോഡിലൂടെ അറിയാം.


Click it and Unblock the Notifications