ഉപ്പും മുളകിലേക്ക് വീണ്ടും പൂജയുടെ മാസ് എന്‍ട്രി! ബാലുവിന് ഞെട്ടല്‍! രക്ഷ തേടി നീലുവും പിള്ളേരും!
അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറുകയാണ് ഉപ്പും മുളകും. നിത്യേന സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ ചര്‍ച്ചകളും തുടങ്ങാറുണ്ട്. ബാലുവിന്റെ പുതിയ പദ്ധതികളാണ് ശനിയാഴ്ചത്തെ എപ്പിസോഡിലെ ഹൈലൈറ്റ്. തമ്പുരാനായാണ് ബാലു അഭിനയിക്കുന്നത്. തമ്പുരാട്ടിയായെത്തുന്നത് നീലുവും. ഇവരുടെ മേക്കോവര്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പുതിയ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ആരും ഇതുവരെ കാണാത്ത വിശ്വരൂപവുമായാണ് ബാലു എത്തുന്നത്. സ്റ്റാര്‍ട്ട്, ക്യാമറ ആക്ഷന്‍ ബാലു വലിയ എന്തോ കാര്യത്തിനായുള്ള പുറപ്പാടിലാണ്. ബാലുവിന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും സുരേന്ദ്രനും പാറമട വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഒരുമണിക്കൂറിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങണമെന്നായിരുന്നു ബാലു പറഞ്ഞത്. ഭാസിയുള്‍പ്പടെയുള്ളവര്‍ക്ക് നേരത്തെ തന്നെ സ്‌ക്രിപറ്റും ബാലു നല്‍കിയിരുന്നു.
സ്‌ക്രിപറ്റ് പഠിച്ചുയെന്ന് പറഞ്ഞായിരുന്നു ഭാസി എത്തിയത്. തിരക്കഥയില്‍ ഉള്ളതല്ലാതെ ഒരക്ഷരം പോലും പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും ബാലു നല്‍കിയിട്ടുണ്ട്. എല്ലാവരും പ്രതീക്ഷയോടെയാണ് ഷൂട്ടിംഗിനായി കാത്തിരിക്കുന്നത്. കേശുവാണ് ആക്ഷന്‍ പറഞ്ഞത്.

തമ്പുരാനായി ബാലു എത്തിയപ്പോള്‍ മക്കളും ആശ്ചര്യത്തിലായിരുന്നു. പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ചുവല്ലേയെന്നായിരുന്നു ബാലു ചോദിച്ചത്. ഇതിനിടയില്‍ നീലു ബാലുവെന്ന് വിളിച്ചപ്പോള്‍ എന്തോന്ന് ഡയലോഗാണ് ഇതെന്നായിരുന്നു ബാലു ചോദിച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലായിരുന്നു അത് സംഭവിച്ചത്.
അപ്രതീക്ഷിതമായി അതിഥി എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ പകപ്പായിരുന്നു. അച്ഛായെന്ന് വിളിച്ചായിരുന്നു പൂജ വീട്ടിലേക്ക് കയറിയത്. ബാലുവിന്റെ പ്ലാനെല്ലാം കുളമാക്കാനായാണ് മരംകേറിപ്പെണ്ണ് എത്തിയത്. പൂജയുടെ വരവ് കണ്ടപ്പോള്‍ത്തന്നെ എന്റെ പൊന്നോയെന്ന് പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു ബാലുവും സംഘവും. ഓടിക്കോയെന്ന് പറഞ്ഞ് മുന്നിലേക്ക് ഓടിയതും ബാലുവായിരുന്നു.
Recommended Video
പൂജയെ കണ്ട് അമ്പരന്ന് നില്‍ക്കുന്ന സുരേന്ദ്രനേയും ഭാസിയേയും പ്രമോയില്‍ കാണുന്നുണ്ട്. പൂജ ജയറാം വെറുപ്പിക്കുന്നുവെന്നും ഇതുവരെ ഒരു കഥാപാത്രവും ഇങ്ങനെ വെറുപ്പിച്ചിട്ടില്ലെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. ലച്ചുവിന് പകരം ലച്ചു മാത്രമാണെന്നും പൂജ പോരെന്നുമാണ് കൂടുതല്‍ പേരും പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications