ഉപ്പും മുളകില്‍ മുടിയന്റെ ഇഷ്ടം പിടിച്ചുപറ്റാന്‍ പൂജ ജയറാം! പുതിയ വീഡിയോ വൈറല്‍

By Prashant V R

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും. ജനപ്രിയ പരമ്പര തുടങ്ങിയ സമയത്തുളള സ്വീകാര്യത ഇപ്പോഴും ഉപ്പും മുളകിന് ലഭിക്കുന്നുണ്ട്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ സംപ്രേക്ഷണം ആരംഭിച്ചിരുന്നത്. ബാലുവും കുടുംബവും പഴയ ഉഷാറോടെ തന്നെയാണ് പരമ്പരയില്‍ എത്തുന്നത്. ലോക് ഡൗണിന് പിന്നാലെയാണ് പൂജാ ജയറാം എന്ന കഥാപാത്രം പരമ്പരയിലേക്ക് എത്തിയിരുന്നത്. മുടിയന്റെ ആരാധികയാണ് താനെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉപ്പും മുളകിലേക്ക് പൂജാ ജയറാം എത്തിയത്.

uppummulakum

തുടര്‍ന്ന് ഉപ്പും മുളകിന്റെ മിക്ക എപ്പിസോഡുകളിലും പൂജയും എത്തിയിരുന്നു. ഉപ്പും മുളകിന്റെ എറ്റവും പുതിയ എപ്പിസോഡില്‍ മുടിയന്റെ ഇഷ്ടം നേടിയെടുക്കാനുളള ശ്രമങ്ങളിലാണ് പൂജ ജയറാം. ഇതിനായി രമ ആന്റിയോട് സഹായം ചോദിക്കുകയാണ് പൂജ. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് ഇത് കാണിക്കുന്നത്.

എനിക്ക് വിഷ്ണുവേട്ടന്‌റെ സ്‌നേഹവും ഇഷ്ടവുമൊക്കെ പിടിച്ചുപറ്റണമെന്നും അതിന് എന്തെങ്കിലും വഴി പറഞ്ഞുതാ രമ ആന്റി എന്നും പൂജ പറയുന്നു. തുടര്‍ന്ന് അതിന് ഒരു വഴിയുണ്ടെന്നാണ് രമ പറയുന്നത്. പിന്നാലെ സാരിയൊക്കെ ഉടുത്ത് അമ്പലത്തില്‍ പോയി വരുന്ന പൂജയെ കാണിക്കുന്നു. അമ്പലത്തില്‍ നിന്നും കിട്ടിയ ചന്ദനം മുടിയന്റെ നെറ്റിയില്‍ പൂജ തൊടുന്നതും കാണിക്കുന്നു. പിന്നാലെ മുടിയന് ഏറെ ഇഷ്ടമുളള എന്തോ വിഭവം പൂജ ഉണ്ടാക്കുന്നുണ്ട്.

ഇതെല്ലാം കണ്ട് സാഹചര്യങ്ങളാണ് ഓരോരുത്തരെ ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത് എന്നാണ് ശിവാനി പറയുന്നത്. തുടര്‍ന്ന് പൂജയും രമ ആന്റിയും തമ്മില്‍ എന്തായിരുന്നു ഞാനില്ലാത്തപ്പോ പറഞ്ഞതെന്ന് പാറുക്കുട്ടിയോട് മുടിയന്‍ ചോദിക്കുന്നുണ്ട്. എനിക്കറിയത്തില്ല എന്നാണ് പാറുക്കുട്ടി ഏട്ടനോട് പറയുന്നത്. ഇതെല്ലാം ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലാണ് കാണിക്കുന്നത്.

അതേസമയം അശ്വതി നായര്‍ എന്നാണ് ഉപ്പും മുളകിലെ പൂജാ ജയറാമിന്റെ യഥാര്‍ത്ഥ പേര്. ഉപ്പും മുളകില്‍ എത്തുന്നതിന് മുന്‍പ് അവതാരകയായിട്ടാണ് നടി തിളങ്ങിയിരുന്നത്. പൂജാ ജയറാമായുളള അശ്വതിയുടെ വരവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പൂജയുടെ വരവ് വേണ്ടിയിരുന്നില്ലെന്നും അമിതാഭിനയം ആണെന്നും ചിലര്‍ പറഞ്ഞപ്പോള്‍, മറ്റുളളവര്‍ നടി വന്നത് നന്നായെന്നും അഭിപ്രായപ്പെട്ടിരുന്നു. മുടിയനെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായിട്ടാണ് പൂജ ബാലുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നത്.

വീഡിയോ

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X