ഉപ്പും മുളകിലേക്കും പുതിയൊരു സുന്ദരി! ലെച്ചുവിന് പകരമെത്തിയ പട്ടു പാവാടക്കാരി ആരാണ്? വീഡിയോ വൈറൽ

ഉപ്പും മുളകിന്റെയും പ്രിയപ്പെട്ട നിഷ സാരംഗിന്റെ അമ്പതാം പിറന്നാള്‍ ആശംസകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. അതിനിടെ പരമ്പരയില്‍ മറ്റൊരു വിശേഷം നടന്നിരിക്കുകയാണ്. നാല് മക്കളുമായി ആരംഭിച്ച ഉപ്പും മുളകിലും ഏറ്റവും പ്രശംസ ലഭിച്ച താരങ്ങളില്‍ ഒരാള്‍ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗിയാ
യിരുന്നു. അടുത്തിടെയാണ് ജൂഹി പരമ്പരയില്‍ നിന്നും പിന്‍മാറിയത്. ഇനി പരമ്പരയിലേക്ക് താൻ ഇല്ലെന്ന് പറഞ്ഞതോടെ നടിയോട് തിരിച്ച് വരാന്‍ പറയുകയാണ് ആരാധകര്‍.

എന്നാലിപ്പോള്‍ ലെച്ചുവിന് സമാനമായി ലുക്കിലുള്ള ഒരു പാവാടക്കാരി പാറമട വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. പരിപാടിയുടേതായി എത്തിയ പുതിയ പ്രൊമോ വീഡിയോയിലാണ് ഈ സുന്ദരിക്കുട്ടിയെ കാണിച്ചിരിക്കുന്നത്. പാറമടവീട് കീഴ്മേല്‍ മറിക്കാന്‍ ഒരു പട്ടുപാവാടക്കാരി, എന്ന ക്യാപ്ഷനിലായിരുന്നു പുതിയ പ്രൊമോ വന്നിരിക്കുന്നത്. പട്ടു പാവാട ഒക്കെ ഇട്ട് കാറില്‍ വന്നിറിങ്ങിയിരിക്കുകയാണ് ഒരു സുന്ദരി പെൺകുട്ടി.

 ഉപ്പും മുളകിന്റെയും പ്രെമോ

'പാറമട വീട്ടില്‍ ഒരു പട്ടു പാവാടക്കാരി. എന്റെ ആരാധികയാണെന്ന് വിഷ്ണു അച്ഛനോടും അമ്മയോടും പറയുന്നു. സ്വീറ്റ് മമ്മി ആണെന്ന് പറഞ്ഞ് നീലുവിനെ കാണിച്ച് കൊടുത്ത ഉടനെ പെണ്‍കുട്ടി നീലുവിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി. ബാലുവിനോട് അച്ഛാ എന്ന് വിളിച്ചോട്ടേ... എന്ന് അനുവാദവും വാങ്ങിയിരുന്നു. ആദ്യം തന്നെ ബാലുവിനെ വീഴ്ത്തിയിരിക്കുകയാണ്.

 ഉപ്പും മുളകിന്റെയും പ്രെമോ

അച്ഛന്‍ എന്താ ജോലി ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന് അറിയാത്ത ജോലി ഇല്ലെന്ന് നീലു പറഞ്ഞു. എന്നാല്‍ അച്ഛന്‍ പ്ലെയിന്‍ ഓടിക്കുമോന്ന് ആ കുട്ടി ചോദിക്കുന്നു. പിന്നാലെ അച്ഛന്‍ ട്രെയിന്‍ ഓടിക്കുമോന്ന ചോദ്യവുമെത്തി. ഇതോടെ എന്തോ ഒരു വശപിശക് ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും മനസിലായി.

ഉപ്പും മുളകിന്റെയും പ്രെമോ

ഞാന്‍ അച്ഛന്റെ മടിയില്‍ ഇരുന്നോട്ടെ എന്നൊരു ചോദ്യം ചോദിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ പട്ടു പാവാടക്കാരി. വിഷ്ണു ചേട്ടന്‍ എന്ന് പറഞ്ഞാല്‍ തനിക്ക് ജീവനാണെന്നും വിഷ്ണുവിനെ കല്യാണം കഴിച്ച് തരുമോ എന്നും ചോദിച്ചിരുന്നു. ഇതോടെ കുടുംബം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പുതിയ എപ്പിസോഡില്‍ ഈ സുന്ദരി ആരാണെന്ന കാര്യം മനസിലാവും'. അതിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകര്‍.

 ഉപ്പും മുളകിന്റെയും പ്രെമോ

ലെച്ചുവിന്റെ മുഖവുമായി ഏകദേശം സാമ്യമുള്ള കുട്ടി ആണ് പുതിയ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ആയതിനാല്‍ വരും ദിവസങ്ങളില്‍ ലെച്ചുവിനെ പോലെ അല്ലെങ്കില്‍ അതിന് പകരം വീട്ടില്‍ ഈ സുന്ദരി ഉണ്ടാവുമോ എന്ന കാര്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വലിയ സര്‍പ്രൈസുകള്‍ ഉപ്പും മുളകും പ്രേക്ഷകര്‍ക്കായി കാത്തിരിപ്പുണ്ടെന്നാണ് അറിയുന്നത്. നീലുവിന്റെ പിറന്നാള്‍ ആഘോഷമാണ് ഇന്ന് ശ്രദ്ധേയമായ കാര്യം. തനിക്ക് ആശംസ അറിയിച്ച എല്ലാവര്‍ക്കും നടി നന്ദി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X