ഉപ്പും മുളകിനും ഇതെന്ത് പറ്റി? മകന്റെ പ്രണയത്തെ എതിര്‍ത്ത് ബാലു, ചിരുതയെ പ്രണയിച്ച തമ്പുരാന്റെ കഥ

പുതിയ കഥാപാത്രങ്ങളെ കൂടി അവതരിപ്പിച്ച് ഉപ്പും മുളകും ജനപ്രീതി നേടി കൊണ്ടിരിക്കുകയാണ്. അടുത്തിടെ പരമ്പരയിലേക്ക് എത്തിയ പൂജ ജയറാം മുടിയനെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവളെ പറഞ്ഞ് സമാധാനിപ്പിച്ച് വിട്ടെങ്കിലും മുടിയനും പൂജയും തമ്മിലുള്ള പ്രണയം വീണ്ടും തരംഗമാവുകയാണ്.

ഇത്തവണ ആദിവാസി പെണ്‍കുട്ടിയായ ചിരുതയുടെ വേഷത്തില്‍ പൂജ എത്തുമ്പോള്‍ കൊച്ചുതമ്പുരാനായിട്ടാണ് മുടിയന്‍ എത്തുന്നത്. പാറമട വീട്ടിലെ എല്ലാവരും പുതിയ വേഷത്തിലും ഭാവത്തിലുമൊക്കെയാണ് എത്തിയിരിക്കുന്നത്. പുതിയ പ്രൊമോ വീഡിയോയില്‍ ഇതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഉപ്പും മുളകിനും ഇതെന്ത് പറ്റിയെന്നും പുതിയ കഥ എന്തിനാണെന്നുമൊക്കെ ആരാധകര്‍ ചോദിക്കുകയാണ്.

mudiyan-pooja

ഈ പാവങ്ങളുടെ ചിത്രം വരച്ചിട്ട് എന്ത് കിട്ടാനാണ്, കൊച്ചമ്പ്രാനേ... എന്ന് ചിരുത ചോദിക്കുമ്പോള്‍ എന്നെ ഇഷ്ടമാണോന്ന് തമ്പുരാന്‍ തിരികെ ചോദിക്കുന്നു. ഇത് കേട്ട് പെണ്‍കുട്ടി ഓടി പോവുകയാണ്. നീല്‍ക്കു ചിരുതേ... എന്ന് കൊച്ചു തമ്പുരാന്‍ ഇവരെ വിളിക്കുന്നുണ്ടെങ്കിലും നാണം കൊണ്ട് ചിരുത ഓടി പോയി. ഈ കരിയിലയും മണ്ണാങ്കട്ടയും ഒന്നാകുമോ എന്ന ചോദ്യമാണ് പിന്നാലെ വന്നത്.

ഇതിനിടെ അച്ഛന്‍ തമ്പുരാന്റെ അടുത്ത് ഇവരുടെ പ്രണയകഥ എത്തുന്നു. അവര്‍ പ്രണയിച്ച് നടക്കുകയാണെന്നും ഉമ്മ കൊടുത്തുവെന്നും തമ്പുരാനോട് വേലക്കാരന്‍ പറയുന്നു. ഈ പറഞ്ഞതൊക്കെ ശരിയാണോന്ന് ചോദിച്ച മുതലാളി വേലക്കാരന്റെ മുഖത്ത് അടി കൊടുത്തു. ഇതിനിടെ വിശക്കുന്നു എന്ന് പറഞ്ഞ് കരയുകയാണ് ചിരുതയുടെ സഹോദരങ്ങള്‍.

mudiyan-pooja

എന്റെ മക്കളുടെ വിശപ്പ് അടക്കാന്‍ അമ്മയ്ക്ക് സാധിച്ചില്ലല്ലോ എന്ന് പറഞ്ഞ് കരയുകയാണ് ചിരുതയുടെ അമ്മ. ഇതിനിടെ നീലുവിന്റെ വീട്ടിലേക്ക് വരുന്ന തമ്പുരാന്‍ ഒരാളെ കൊല്ലാന്‍ ഏര്‍പ്പാടുണ്ടാക്കിയിരിക്കുകയാണ്. കൊച്ചുതമ്പുരാന്‍ സ്‌നേഹിക്കുന്ന ചിരുതയെ കൊല്ലാന്‍ ചട്ടമ്പിയെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ പ്രേമത്തെ ചട്ടമ്പി ചവിട്ടുക്കൂട്ടുമോ എന്ന് അറിയില്ല.

ഒപ്പം മദം പൊട്ടിയ മുതലാളിയ്ക്ക് ആര് മൂക്ക് കയറിടുമെന്ന് കാത്തിരുന്ന് കാണണം. ഇതിനിടെ തമ്പുരാട്ടിയായി വന്ന നീലു പറയുന്നത് അവിവേകമാണെങ്കില്‍ പൊറുക്കണമെന്ന് പറയുമ്പോള്‍ പൊറുക്കില്ലെന്നായിരുന്നു തമ്പുരാന്റെ മറുപടി. ഇതുവരെ കണ്ട് വന്നതില്‍ നിന്നും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നൊരു എപ്പിസോഡ് ആയിരിക്കും ഇന്ന് കാണുകയെന്ന് പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X