For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെയും പൂവാലന് കിട്ടിയത് എട്ടിന്റെ പണി! മുടിയന് ഇത് കഷ്ടകാലമാണെന്ന് തോന്നു, വീഡിയോ വൈറല്‍

  |

  ഓരോ ദിവസം കഴിയുംതോറും ഉപ്പും മുളകിനെയും കുറിച്ചുള്ള വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. പാറുക്കുട്ടിയുടെ ജനനത്തോടെ ഉപ്പും മുളകിനും ഫാന്‍സ് കൂടി. പുതിയ എപ്പിസോഡുകള്‍ കഴിയുമ്പോള്‍ പുതിയ മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വഴിയൊരുക്കുകയാണ് ഷോ. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാള്‍ മുടിയന്‍ എന്ന പേരില്‍ അറിയിപ്പെടുന്ന വിഷ്ണുവാണ്. ബിഎസ്‌സി തോറ്റ് വീട്ടിലിരുന്ന മുടിയനെ എല്ലാവരും കളിയാക്കി കൊന്നിരുന്നു.

  മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയുണ്ടെങ്കില്‍ അത് ദുല്‍ഖറാണ്! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബാപ്പയും മോനും

  എന്നാല്‍ സ്വന്തമായി ജോലി കണ്ടെത്തി കുടുംബത്തിന് അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ് മുടിയനിപ്പോള്‍. പലപ്പോഴും എന്തെങ്കിലും നല്ലത് ചെയ്യണെന്ന് കരുതിയാലും അതെല്ലാം മുടിയന് വിനയായി മാറുന്നതാണ് പതിവ്. ഇപ്പോഴിതാ മുടിയന് നൈസായി പണി കൊടുക്കുന്ന ഒരു എപ്പിസോഡാണ് വരാനിരിക്കുന്നത്. പുറത്ത് വന്ന പ്രമോയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്.

  ഉപ്പും മുളകും മിന്നിക്കുന്നു

  ഉപ്പും മുളകും മിന്നിക്കുന്നു

  സ്ഥിരം കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി മലയാള ടെലിവിഷന്‍ പ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ച ഹിറ്റ് പരമ്പരയാണ് ഉപ്പും മുളകും. അച്ഛനും അമ്മയും അഞ്ച് മക്കളുമുള്ള സാധാരണ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവ കഥകളാണ് ഉപ്പും മുളകിനും ഇതിവൃത്തമാവുന്നത്. അഭിനയത്തിന് പുറമോ ജീവിച്ച് കാണിക്കുന്നു എന്നതാണ് ഷോ സൂപ്പര്‍ ഹിറ്റാവാന്‍ കാരണം. ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛന്‍, നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും ഇവരുടെ അഞ്ച് മക്കളായ വിഷ്ണു, ലച്ചു, കേശു, ശിവാനി, പാര്‍വ്വതി എന്നിങ്ങനെ ഏഴ് പേരടങ്ങിയ കുടുംബമാണ് ഉപ്പും മുളകിലുള്ളത്.

  രസകരമായ എപ്പിസോഡുകള്‍

  രസകരമായ എപ്പിസോഡുകള്‍

  ഉപ്പും മുളകും കുടുംബത്തിലുണ്ടാവുന്ന രസകരമായ കാര്യങ്ങളാണ് ഓരോ എപ്പിസോഡിലും കാണിക്കാറുള്ളത്. ഓരോ ദിവസവും വ്യത്യസ്ത ആശയങ്ങളായിരിക്കുമെന്നതാണ് ശ്രദ്ധേയം. കുഞ്ഞതിഥിയായി പാറുക്കുട്ടി കൂടി കുടുംബത്തിലേക്ക് എത്തിയതോടെ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അക്കൂട്ടത്തില്‍ മുടിയനുമുണ്ട് സോഷ്യല്‍ മീഡിയയുടെ വമ്പന്‍ പിന്തുണ. പുതിയ എപ്പിസോഡില്‍ വിഷ്ണു എന്ന മുടിയനിട്ട് നൈസായി പണി കിട്ടുന്നതായിട്ടാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. എന്തായാലും സഹോദരന്മാര്‍ ആഗ്രഹിച്ചത് നടന്ന കാര്യം മുടിയന്‍ സാധിച്ച് കൊടുക്കുന്നുണ്ട്.

  ജോലി കിട്ടിയ മുടിയന്‍

  ജോലി കിട്ടിയ മുടിയന്‍

  ബിഎസ്‌സി തോറ്റ് വീട്ടില്‍ കുത്തിയിരുന്ന പഴയ മുടിയന്‍ അല്ല ഇപ്പോഴുള്ളത്. ഇടക്കാലത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നെങ്കിലും സപ്ലി എല്ലാം എഴുതി എടുത്ത് മുടിയന്‍ ബിസ്എസ് ബിരുദധാരിയായി. ഇതോടെ മുടിയന് പുതിയ ജോലിയും ലഭിച്ചിരുന്നു. ജോലി കിട്ടിയതോടെ ഇതിന്റെ ചിലവ് ചോദിച്ച് സഹോദരങ്ങള്‍ പിന്നാലെ ഉണ്ടായിരുന്നെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മുടിയന്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും മുടിയന്റെ വക സിനിമ കാണാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം ചീറ്റി പോയിരിക്കുകയാണ്.

  പൂവാലന്‍ ഉണര്‍ന്നപ്പോള്‍

  സഹോദരങ്ങളോടുള്ള സ്‌നേഹത്തിന്റെ പുറത്തൊന്നുമല്ല ചിലവ് ചെയ്യാ്‌മെന്ന് മുടിയന്‍ ഏറ്റത്. സിനിമയക്ക് പോകാമെന്ന് ചോദിച്ച് ലച്ചുവിന്റെ സുഹൃത്ത് വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം കേശുവിനെയും ശിവയെയും കൂട്ടാന്‍ പ്ലാന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ മുടിയന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പൂവാലന്‍ ഉണര്‍ന്നു. ഇത്രയും കാലം ലച്ചുവും കേശുവും ശിവാനിയുമെല്ലാം ചോദിച്ചിട്ടും ചെയ്യാത്ത ചിലവ് ചെയ്യാന്‍ തയ്യാറാണെന്നാണ് മുടിയന്‍ പറഞ്ഞത്. താന്‍ പ്ലാന്‍ മാറ്റിയെന്നും ജോലി കിട്ടിയതിന്റെ ഭാഗമായി എല്ലാവരെയും സിനിമയ്ക്ക് കൊണ്ട് പോവാമെന്നും മുടിയന്‍ തീരുമാനിക്കുന്നു. അതിന് വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു.

   എട്ടിന്റെ പണിയായി പോയി

  എട്ടിന്റെ പണിയായി പോയി

  സാധാരണ പോലെ തന്നെ മുടിയന്റെ ജീവിതം പരാജയങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമയ്ക്ക് പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കുടുംബത്തിലേക്ക് ജയന്ദന്‍ അങ്കിള് കയറി വരുന്നത്. തനിക്ക് ഉടന്‍ ആശുപത്രിയില്‍ പോവണമെന്നും മുടിയനോട് കൂട്ട് വരാനുമാണ് ജയന്ദന്‍ പറയുന്നത്. നിവൃത്തിയില്ലാതെ മുടിയനെ കൂട്ടി അദ്ദേഹം പോവുന്നു. ഇതോടെ കക്ഷത്തിലിരിക്കുന്നത് പോവുകയും ഉത്തരത്തിലിരിക്കുന്നത് എടുക്കാന്‍ പറ്റിയില്ലെന്നും പറയുന്നത് പോലെയുള്ള അവസ്ഥയായി മുടിയന്.

  പ്രശ്‌നങ്ങള്‍ തീരുന്നില്ല

  മുടിയന്റെ പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ടൊന്നും തീരുന്നില്ലെന്ന അവസ്ഥയാണ്. ജോലിയ്ക്ക് പോവുന്നതിനൊപ്പം വീട്ടിലെ സകല ജോലികളും മുടിയനെ കൊണ്ട് ചെയ്യിപ്പിക്കുന്ന നീലുവിനെ മറ്റൊരു പ്രമോയില്‍ കാണാം. സാധാരണ ലച്ചു ചെയ്ത് കൊണ്ടിരുന്ന അടുക്കള പണികളാണ് മുടിയന് കിട്ടിയിരിക്കുന്നത്. സാവാള അരിയാനും മറ്റുമായി മുടിയന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഒരു പണിയും എടുക്കാതിരിക്കുന്ന ലച്ചുവിനൊപ്പം അടി ഉണ്ടാക്കുന്നതും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും മുടിയന് എട്ടിന്റെ അല്ല പതിനാറിന്റെ പണി കിട്ടിയ എപ്പിസോഡാണ് വരാനിരിക്കുന്നത്.

  English summary
  Uppum Mulakum latest promo about mudiyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X