വിധിയുടെ ക്രൂരത ബാലുവിനോട്? ബാലചന്ദ്രന്‍ തമ്പിയെ നഷ്ടമാവുമോ? പ്രമോ കണ്ട് ആശങ്കയുമായി ആരാധകര്‍!
സ്വഭാവികത നിറഞ്ഞ അഭിനയമാണ് ഉപ്പും മുളകിന്റെ പ്രധാന പ്രത്യേകത. അതാത് കഥാപാത്രങ്ങളെ ഓരോ അഭിനേതാവും മനോഹരമാക്കിയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ കൂടി കുടുംബാംഗങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ബാലവും സംഘവും. വരാനിരിക്കുന്ന എപ്പിസോഡിന് മുന്നേ തന്നെ പ്രമോ വീഡിയോ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് ആശങ്കപ്പെട്ടിരിക്കുകയാണ് ഉപ്പും മുളകും ആരാധകര്‍. ബാലുവിനെന്താണ് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണവര്‍. പുറമെ കാണുന്ന തടി മാത്രമേയുള്ളൂവെന്നും ഇതൊന്നും താങ്ങാനാവില്ലെന്നുമൊക്കെ നീലുവും മക്കളും അടക്കം പറയുന്നുണ്ട്.
ഇത് ദൈവം തന്നെ ശിക്ഷയാണെന്നും പറഞ്ഞ് വീഴുന്ന ബാലുവിനേയും പ്രമോയില്‍ കണ്ടതോടെയാണ് പ്രിയപ്പെട്ട ബാലുവിനെ നമുക്ക് നഷ്ടമാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. പ്രമോ വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. ബാലുവും നീലുവും കേശുവും ശിവയും ലെച്ചുവും മുടിയനും മാത്രമല്ല വീട്ടിലിപ്പോഴുള്ളത്. കുഞ്ഞതിഥി കൂടിയെത്തിയിട്ടുണ്ട് ഇവര്‍ക്കിടയില്‍. കുഞ്ഞാവയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര നീങ്ങുന്നത്. 600 എപ്പിസോഡുകളും പിന്നിട്ട് വിജയകരമായി നീങ്ങുന്നതിനിടയിലാണ് സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നിഷാ സാരംഗ് തുറന്നുപറഞ്ഞത്. അദ്ദേഹത്തെ മാറ്റാതെ താന്‍ ഇനി അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ താരവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പരമ്പരയില്‍ നീലു തുടരുമെന്നറിയിച്ചത്.

പരമ്പരയില്‍ നീലു തുടരണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. നീലുവില്ലാതെ പരിപാടി തുടരുകയാണെങ്കില്‍ ചാനലിനെ ബ്ലോക്ക് ചെയ്യുമെന്നായിരുന്നു പലരും വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. താരത്തിന്റെ നിലപാടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ ആഗ്രഹിച്ച പോലൊരു മാറ്റം തന്നെയായിരുന്നു പിന്നീട് നടന്നത്. ഇതാവട്ടെ ആരാധകരെ നിലനിര്‍ത്തുകയും ചെയ്തു. അമരക്കാരനായി പുതിയ സംവിധായകനെത്തിയതിന്‍റെ മാറ്റം സീരിയലില്‍ പ്രകടമായിരുന്നു. പഴയതിനേക്കാളും മികച്ച പ്രൗഢിയാണ് ഇപ്പോഴത്തേതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ലേറ്റസ്റ്റ് പ്രമോ കാണാം.


Click it and Unblock the Notifications