മുടിയന്‍ വീടുവിട്ടിറങ്ങുന്നു! അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിത്തരിച്ച് ബാലുവും നീലുവും! കാണൂ!
ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകനായ വിഷ്ണുവിനെ മുടിയെന്നാണ് എല്ലാവരും വിളിക്കുന്നത്. ഡാന്‍സുമായി നടക്കുന്നതിനിടയില്‍ ബിഎസ് സി എഴുതിയെടുക്കാത്തതിനെക്കുറിച്ച് പറഞ്ഞ് എല്ലാവരും ബുദ്ധിമുട്ടിക്കാറുണ്ട്. ആരെന്തൊക്കെ പറഞ്ഞാലും തന്റെ ശൈലികളിലോ സമീപനത്തിലോ മാറ്റമില്ലെന്ന നിലപാടിലാണ് വിഷ്ണു. അടുക്കളയിലാണ് സകലസമയവുമെന്ന് പറഞ്ഞ് മുടിയനെ കളിയാക്കുന്നവരും കുറവല്ല. നീലുവുമായുള്ള കൂട്ടും സംസാരവും അടുക്കളയിലെ പോക്കുവരവുമൊന്നും ബാലുവിന് അത്ര ഇഷ്ടമല്ല. കാണുമ്പോഴൊക്കെ ബാലു ഇതേക്കുറിച്ച് പരഞ്ഞ് കളിയാക്കാറുണ്ട്. സഹോദരങ്ങളായ ലച്ചുവിനും കേശുവിനും മുടിയന്റെ പല രീതികളോടും എതിര്‍പ്പുണ്ട്.
ജോലിയില്ലാത്തതിനും പഠനം പൂര്‍ത്തിയാക്കുന്നതിനുമൊക്കെ ലക്ഷ്മിയുടെ വക വിമര്‍ശനവും ഉപദേശവുമുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം മുടിയനെക്കാണാനായി ജൂണ്‍ എത്തിയിരുന്നു. പ്രണയദിനത്തിലുള്ള വരവിന് പിന്നിലെ ലക്ഷ്യം പ്രണയമാണെന്നായിരുന്നു മുടിയന്‍ കരുതിയത്. എന്നാല്‍ തികച്ചുമൊരരു സൗഹൃദ സന്ദര്‍ശനമായിരുന്നു. മുടിയന്‍ ആളാവാന്‍ നോക്കിയ സന്ദര്‍ഭങ്ങളിലൊക്കെ ബാലു അത് പൊളിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായാണ് അടുത്ത നീക്കവുമായി മുടിയനെത്തിയിട്ടുള്ളത്. വീട്ടിലുള്ളവരെല്ലാം തന്നെ ഒരുപോലെ കളിയാക്കുന്ന അവസരത്തിലാണ് ഇത്തരമൊരു കഠിന തീരുമാനം.

പടവലത്തുനിന്നുമെത്തിയ മാമിയും നെയ്യാറ്റിന്‍കരയില്‍ നിന്നുമെത്തിയ സുരേന്ദ്രനുമൊക്കെ മുടിയനെ ഉപദേശിക്കുന്നുണ്ട്. തന്റെ ജീവിതം പരാജയമാണെന്ന് ആരാണ് പറഞ്ഞതെന്നും താനൊരു പോത്താണെന്നും തന്നോട് വേദം ഓതേണ്ടെന്നുമൊക്കെ മുടിയന്‍ പറയുന്നുണ്ട്. അവന് ജോലിയില്ലാത്തതിന്റെ പ്രശ്്‌നമാണെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. കാലങ്ങളായി ഇത് കേട്ട് മടുത്തുവെന്നും താന്‍ വീട് വിട്ടിറങ്ങുകയാണെന്നുമാണ് മുടിയന്‍ പറയുന്നത്. ഉപ്പും മുളകിന്റെ പുതിയ പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications