»   » നീലു ഇരട്ടക്കുട്ടികളുടെ അമ്മ, ബാലുവിന്റെ സന്തോഷത്തിന് അതിരില്ല, ലച്ചുവിന്റെ കമന്റാണ് തകര്‍ത്തത്

നീലു ഇരട്ടക്കുട്ടികളുടെ അമ്മ, ബാലുവിന്റെ സന്തോഷത്തിന് അതിരില്ല, ലച്ചുവിന്റെ കമന്റാണ് തകര്‍ത്തത്

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. അഞ്ഞൂറ് എപ്പിസോഡും കഴിഞ്ഞ് ജൈത്രയാത്ര തുടരുന്ന പരിപാടിയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പതിവ് പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായുള്ള പ്രമേയവും അവതരണവും അഭിനയവുമൊക്കെയാണ് പരിപാടിയുടെ മുഖ്യസവിശേഷത.

ദിലീപിനൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ ചങ്കായി നിന്ന മീനാക്ഷി, ഈ മകള്‍ കാണിച്ചതല്ലേ ഹീറോയിസം?

മമ്മൂട്ടിയും മോഹന്‍ലാലും രജനീകാന്തിന്‍റെ 2.0 ടീസര്‍ ലോഞ്ചില്‍? റിപ്പോര്‍ട്ടുകള്‍ പറയുന്നത്?

കേന്ദ്രകഥാപാത്രമായ ബാലുവെന്ന ബാലചന്ദ്രന്‍ തമ്പിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നീലിമെന്ന നീലുവും മക്കളും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഉപ്പും മുളകിലൂടെ പറയുന്നത്. മക്കളായ വിഷ്ണുവും ലക്ഷ്മിയും കേശുവും ശിവയുമൊക്കെ കാണിക്കുന്ന കുസൃതികള്‍ക്ക് പുറമെ ഇരുവരുടെ വീട്ടുകാരും ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്.

ആനിയുടെ അടുക്കളയിലേക്ക് ഉപ്പും മുളകുമായി നിഷാ ശാരംഗ്, വീഡിയോ വൈറലാവുന്നു, കാണൂ!

ഇവരുടെ കുടംബത്തിലേക്ക് എത്തുന്ന പുതിയ അതിഥിയിലൂടെയാണ് ഇപ്പോള്‍ കഥ നീങ്ങുന്നത്. നീലു ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷമുള്ള കോലാഹലങ്ങളെല്ലാം അവസാനിച്ചതേയുള്ളു. അതിനിടയിലാണ് ഇവരെത്തേടി പുതിയ സന്തോഷ വാര്‍ത്ത എത്തിയിട്ടുള്ളത്. നീലുവിന്റെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഡോക്ടര്‍ വിളിച്ചറിയിച്ചതിന് ശേഷമുള്ള കാര്യങ്ങളാണ് ഒടുവിലത്തെ എപ്പിസോഡില്‍ പറയുന്നത്.

കുടുംബത്തിലേക്ക് പുതിയ അതിഥി

നീലു ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ആകെ സന്തോഷത്തിലാണ് ബാലു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കുട്ടികളെ അറിയിക്കാനോ ഉള്ള ധൈര്യം ബാലുവിന് ഉണ്ടായിരുന്നില്ല. നീലുവായിരുന്നു ഇക്കാര്യം അറിയിച്ചത്.

കുടുംബാംഗങ്ങളെല്ലാം എത്തി

സന്തോഷവാര്‍ത്തയറിഞ്ഞ് ബാലുവിന്റെ കുടുംബാംഗങ്ങളും നീലുവിന്റെ വീട്ടുകാരും ഒരുമിച്ച് എത്തിയിരുന്നു. നീലുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ കുഞ്ഞിനെ വേണമോയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.

ബാലുവിന്റെ തീരുമാനം

കുടുംബത്തിലേക്ക് വരാനൊരുങ്ങുന്ന പുതിയ അതിഥിയെ സ്വീകരിക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു ബാലു. ഒടുവില്‍ എല്ലാവരും ബാലുവിന്‍റെ തീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു.

സ്‌കാനിങ്ങ് റിപ്പോര്‍ട്ടില്‍

ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഡോക്ടര്‍ ബാലുവിനെ വിളിച്ച് അറിയിച്ചതോടെ കൂടുതല്‍ സന്തോഷവാനായിരിക്കുകയാണ് ബാലു.

നീലുവിന്റെ പ്രതികരണം

ബാലുവിന്റെ അമിത സന്തോഷത്തില്‍ ദേഷ്യപ്പെടുകയാണ് നീലു. ലേറ്റസ്റ്റ് എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ലച്ചുവിന്റെ കമന്റ്

ട്രിപ്പിളായിരുന്നുവെങ്കില്‍ അച്ഛന് ഒരു വോളിബോള്‍ ടീം ഉണ്ടാക്കാമായിരുന്നുവല്ലോയെന്നായിരുന്നു ലച്ചുവിന്റെ കമന്റ്. സെവന്‍സ് ഉണ്ടാക്കാനാണ് തന്റെ പ്ലാനെന്ന് ബാലു മറുപടിയും നല്‍കുന്നു.

പ്രമോ വീഡിയോ കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.

English summary
Balu and Neelu to become parents of twins?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam