twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേശുവും ശിവയും സ്‌കൂളിലേക്ക്! ബാലുവിന്റെ വീട്ടില്‍ വഴക്കും തുടങ്ങി! വീഡിയോ വൈറലാവുന്നു!

    |

    വ്യത്യസ്തമായ സംഭവങ്ങളുമായാണ് ഓരോ ദിവസവും ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്‍പേ തന്നെ പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ പരമ്പര. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള മേക്കിംഗ് തന്നെയാണ് ഉപ്പും മുളകിന്റെ വിജയരഹസ്യം. കെട്ടിലും മട്ടിലും പുതുമയുമായെത്തുന്ന പരമ്പരയിലെ ഇപ്പോഴത്തെ താരം പാറുക്കുട്ടിയാണ്. ബാലുവിന്റെയും നീലുവിന്റെയും ഇളയപുത്രിയായ പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ വരെ സജീവമാണ്. കരുനാഗപ്പള്ളിക്കാരിയായ അമേയ നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു പരമ്പരയിലേക്കെത്തിയത്. ഓണ്‍സ്‌ക്രീനിലെ അമ്മയും ചേച്ചിമാരുമൊക്കെയായി നല്ല കൂട്ടാണ് പാറുക്കുട്ടി. അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ ഉപ്പും മുളകും താരങ്ങളായിരുന്നു അതിഥികളായി എത്തിയത്.

    59 ന്‍റെ നിറവില്‍ മോഹന്‍ലാല്‍!പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് എപ്പോഴെത്തുമെന്ന് ആരാധകരും!59 ന്‍റെ നിറവില്‍ മോഹന്‍ലാല്‍!പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് എപ്പോഴെത്തുമെന്ന് ആരാധകരും!

    വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. നാളുകള്‍ക്ക് ശേഷം സ്‌കൂളില്‍ പോവാനാവുന്നതിന്‍രെ ത്രില്ലിലാണ് ഒരുവിഭാഗം. മറ്റ് ചിലരാവട്ടെ വെക്കേഷന്‍ ഇത്ര പെട്ടെന്ന് തീര്‍ന്നോയെന്ന ചിന്തയിലുമാണ്. ബാലുവിന്റെ വീട്ടിലും സ്‌കൂള്‍ തുറക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പ്രധാന ചര്‍ച്ചാവിഷയം. മക്കളെ സ്‌കൂളില്‍ അയയ്ക്കുന്നതിനായി നല്ല പണച്ചെലവ് വരില്ലേയെന്നായിരുന്നു നീലുവിന്‍രെ ചോദ്യം. ഇതേക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുന്ന നീലുവിന് മുന്നില്‍ ബാലു പുതിയൊരു നിര്‍ദേശം വെക്കുകയാണ്.

    Uppum Mulakum

    നമുക്ക് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാമെന്നായിരുന്നു ബാലു പറഞ്ഞത്. കേട്ടയുടനെ തന്നെ നീലു അതിനെ എതിര്‍ക്കുകയായിരുന്നു. എന്തായാലും തന്റെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കില്ല, ഇതായിരുന്നു ഡയലോഗ്. പണ്ട് അച്ഛനും അമ്മയും സര്‍ക്കാര്‍ സ്‌കൂളില്‍ ഫടിച്ചുവെന്ന് വെച്ച് പിള്ളേരെ അങ്ങനെ വിടാനാവുമോയെന്നായിരുന്നു മുടിയന്റെ ചോദ്യം. എംഎല്‍എ, മന്ത്രി, കലക്ടര്‍ ഇവരുടെയൊക്കെ മക്കള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നുവെന്നായിരുന്നു ബാലു ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ സ്‌കൂളിലും ഇംഗ്ലീഷ് മീഡിയമുണ്ടല്ലോ തങ്ങള്‍ അതില്‍ ചേര്‍ന്നോളാമെന്നായിരുന്നു കേശു പറഞ്ഞത്. ശിവയും ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇഇവര് സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിച്ചാല്‍ മതിയെന്നും ബാലു പറഞ്ഞിരുന്നു. ഒരു വര്‍ഷം ഉപ്പുമാവും പാലും മുട്ടയും കഴിക്കമെന്ന കേശുവിന്റെ ഡയലോഗ് കേട്ട് അന്തംവിട്ട് പോവുന്ന ബാലുവിനേയും പ്രമോ വീഡിയോയില്‍ കാണാം.

    English summary
    Uppum Mulakum latest promo video viral in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X