കുട്ടുമാമ ശരിക്കും ഞെട്ടി മാമാ! ലച്ചുവിന് മാത്രമല്ല മുടിയനും കേശുവിനും കണക്കിന് കിട്ടി! വീഡിയോ കാണൂ!
വ്യത്യസ്തമാര്‍ന്ന ഒട്ടേറെ പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ചാനലിലെ ജനപ്രിയമായ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ബിജു സോപാനവും നിഷാ സാരംഗും പ്രധാന കഥാപാത്രമായെത്തുന്ന പരമ്പര അറുനൂറ് എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്. ബാലുവിന്റെയും നീലുവിന്റെയും മക്കളും കുടുംബാംഗങ്ങളുമൊക്കെ ചേരുന്നതോടെയാണ് പരിപാടി കൂടുതല്‍ ആസ്വാദ്യകരമാവുന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. സ്വഭാവികത നിറഞ്ഞ അഭിനയമാണ് താരങ്ങളുടേത്. വീട്ടില്‍ എങ്ങനെ ചെയ്യുന്നോ അത് പോലെ ചെയ്താല്‍ മതിയെന്ന നിര്‍ദേശമാണ് ലഭിച്ചതെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. നായികയായ നിഷയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും സംവിധായകനെ മാറ്റിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ചാനലിലെ ക്രിയേറ്റീവ് ഹെഡ്ഡാണ് പരിപാടിയെ നിയന്ത്രിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കുട്ടുമാമനും ഭാസിയും ഓട്ടോ ചന്ദ്രനുമൊക്കെ പരിപാടിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ പരിപാടി പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. നിമിഷനേരം കൊണ്ടാണ് പരിപാടിയുടെ എപ്പിസോഡുകള്‍ വൈറലായി മാറുന്നത്. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ കുട്ടു മാമനും സിംഗപ്പൂരില്‍ നിന്നെത്തിയ ഭാസിയുമാണ് ഇപ്പോള്‍ പരിപാടിയെ നയിക്കുന്നത്.

തിരക്കഥാകൃത്ത് കൂടിയാണ് ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബു. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം നടക്കുന്ന സംഭവങ്ങളും രസകരമാണ്. ബാലുവിന്റെ വീട്ടിലേക്കെത്തിയ കുട്ടു മരുമക്കളെയൊക്കെ ഞെട്ടിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ഹെഡ്‌സെറ്റ് വെച്ചിരിക്കുന്ന ലച്ചുവിനായിരുന്നു ആദ്യം ചീത്ത കിട്ടിയത്. കളിക്കാന്‍ പോയി വീട്ടിലേക്ക് തിരിച്ചെത്തിയ കേശുവിനും ശിവയ്ക്കും വഴക്ക് കിട്ടിയിരുന്നു. പരിപാടിയുടെ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ കാണാം.


Click it and Unblock the Notifications