പാറുക്കുട്ടി വലുതായതോടെ കുസൃതികള്‍ കൂടി! ഉപ്പും മുളകിന്റെയും പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു
ഉപ്പും മുളകിലും താരങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് ആഴ്ചകളായി ആരാധകര്‍ നിരാശയിലായിരുന്നു. ബാലുവും നീലുവും മക്കളുമില്ലാതെ പരമ്പര മുന്നോട്ട് പോവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായിരുന്നു. ഇതിനിടെ ചെറിയൊരു പ്രശ്‌നമുണ്ടെന്നും വൈകാതെ ഞങ്ങളെല്ലാവരും വരുമെന്ന കാര്യം മുടിയനെ അവതരിപ്പിക്കുന്ന റിഷി എസ് കുമാര്‍ പറഞ്ഞിരുന്നു. ആ പോസ്റ്റ് പെട്ടെന്ന് തരംഗമായതോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇന്നലെ വീണ്ടും ഉപ്പും മുളകിലേക്കും പ്രധാന താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മുടിയന്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ പരമ്പരയുടെ പ്രമോ വീഡിയോ വന്നിരിക്കുകയാണ്. വീഡിയോയില്‍ ബാലുവും നീലുവും മക്കളുമെല്ലാം ഉണ്ടായിരുന്നു. പാറുവിനെ ചുറ്റി പറ്റിയാണ് പുതിയ കഥ നടക്കുന്നത്.

താന്‍ എന്ത് സാധാനം വെച്ചാലും പാറുക്കുട്ടി എടുത്തോണ്ട് ഓടുകയാണെന്നാണ് ബാലു പരാതി പറയുന്നത്. ഇതിനൊപ്പം നീലുവിനെ സഹായിക്കാത്തത് കൊണ്ടുള്ള ദേഷ്യപ്പെടലുകളും അതിനിടയിലൂടെ നീലുവിനെ സോപ്പിടുന്ന ബാലുവിനെയുമൊക്കെ പ്രമോയില്‍ കാണിച്ചിട്ടുണ്ട്. വീണ്ടും പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജുഹി റുസ്തഗി പുറത്ത് പോയതോടെയാണ് പരമ്പരയെ ചുറ്റി പറ്റി പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടത്. ലെച്ചു പോയതിന് പിന്നാലെ പാറുക്കുട്ടിയെ കാണാനില്ലായിരുന്നു. പിിന്നെ ബാലുവും നീലുവും മക്കളുമെല്ലാവരും അപ്രത്യക്ഷിതമായി. ഇതോടെ പല ഗോസിപ്പുകളുമാണ് പരമ്പരയെ ചുറ്റി പറ്റി ഉയര്‍ന്ന് കേട്ടത്.


Click it and Unblock the Notifications