ലെച്ചുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു! ഭാവി ഭര്‍ത്താവിന്റെ പേര് സിദ്ധാര്‍ഥ്! സര്‍പ്രൈസ് സമ്മാനം പിന്നാലെ

ഉപ്പും മുളകും പ്രേക്ഷകര്‍ ലെച്ചുവിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ആയിരം എപ്പിസോഡിനോട് അനുബന്ധിച്ച് വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നാഴ്ചയ്ക്കുള്ളിലായിരിക്കും വിവാഹം. എന്നാല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കന്നത് ലെച്ചുവിന്റെ വരനായി എത്തുന്ന് പുതിയ അതിഥി ആരാണെന്ന് അറിയാനാണ്.

കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന പ്രമോ വീഡിയോകളില്‍ ലെച്ചുവിന്റെ വരന്റെ മുഖമില്ലാതെ കാണിച്ചിരുന്നു. എന്നാല്‍ ഇനിയും അതിന് വേണ്ടി കാത്തിരിക്കണമെന്നാണ് പുതിയ എപ്പിസോഡുകളില്‍ നിന്നും മനസിലാവുന്നത്. വരന്‍ ഇല്ലാതെ തന്നെ ലെച്ചുവിന്റെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ് ബാലുവും കുടുംബവും.

ലെച്ചുവിന്റെ വിവാഹനിശ്ചയം

ഉപ്പും മുളകുംപ്രേമികള്‍ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണൈങ്കില്‍ വിവാഹനിശ്ചയം വരെയെ എത്തിയിട്ടുള്ളു. കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങില്‍ നേവി ഓഫീസറായ വരന്‍ പങ്കെടുക്കാന്‍ വരുമെന്ന് കരുതിയെങ്കിലും ലീവ് കിട്ടാത്തതിനെ തുടര്‍ന്ന് പങ്കെടുത്തിരുന്നില്ല. ഇക്കാര്യം വരന്റെ അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. വരനില്ലെങ്കിലും വീട്ടുകാര്‍ വന്ന് ലളിതമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അച്ഛനും അമ്മയും സഹോദരിയും കുടുംബക്കാരുമെല്ലാം ചടങ്ങിനെത്തിയിരുന്നു.

 ലെച്ചുവിന്റെ വിവാഹനിശ്ചയം

വരന്റെ വീട്ടുകാരായി വന്നതില്‍ സിനിമ താരങ്ങളും ഉണ്ടെന്നുള്ളതായിരുന്നു ശ്രദ്ധേയം. ചില കോമഡി താരങ്ങളായിരുന്നു ഉപ്പും മുളകിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അതേ സമയം വിവാഹം ഉറപ്പിച്ചിട്ടും വരനെ കാണിക്കാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. നേരത്തെ വന്ന പ്രമോ വീഡിയോയില്‍ ചെറുതായി വരന്റെ ദൃശ്യങ്ങള്‍ കാണിച്ചെങ്കിലും കൂടുതലൊന്നുമില്ലായിരുന്നു.

 ലെച്ചുവിന്റെ വിവാഹനിശ്ചയം

സിദ്ധാര്‍ഥ് സുകുമാരന്‍ എന്നാണ് ചെക്കന്റെ പേര്. ബാലുവിന്റെ സുഹൃത്തിന്റെ മകനാണ്. പയ്യനോട് സംസാരിക്കാതെ വിവാഹത്തിന് തയ്യാറല്ലെന്ന് പറഞ്ഞ് ലെച്ചു പിണങ്ങി നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫോണിലൂടെ പയ്യന്‍ ലെച്ചുവിനോട് സംസാരിച്ചതിന് ശേഷമായിരുന്നു വിവാഹം നിശ്ചയിച്ചത്. അധികം വൈകാതെ സിദ്ധാര്‍ഥിനെ കാണാന്‍ പറ്റുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

 ലെച്ചുവിന്റെ വിവാഹനിശ്ചയം

കഴിഞ്ഞ എപ്പിസോഡില്‍ രസകരമായ പല സംഭവങ്ങളുമായിരുന്നു നടന്നത്. കല്യാണ വീട്ടില്‍ കയ്യാങ്കളി വരെ കാര്യമെത്തിയിരിക്കുകയാണ്. സ്വര്‍ണമോ വസ്ത്രങ്ങളോ ഒന്നും വാങ്ങത്തിലുള്ള ദേഷ്യത്തിലാണ് നീലു. എല്ലാം ആരോടും പറയാതെ ബാലു തന്നെയാണ് ചെയ്യുന്നതെന്ന ആരോപണവുമുണ്ട്. ഇതിന്റെ ദേഷ്യത്തില്‍ ബാലുവിന്റെ ബാഗ് കത്തിച്ച് കളഞ്ഞിരിക്കുകയാണ് നീലു. പിന്നാലെ തന്നെ കുടുംബത്തിലേക്ക് ഒരു പാര്‍സല്‍ വന്നിരുന്നു. ഇതാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്.

 ലെച്ചുവിന്റെ വിവാഹനിശ്ചയം

നീലുവിന്റെയും ബാലുവിന്റെയും അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമായിരുന്നു വിവാഹനിശ്ചയത്തിനെത്തിയത്. നീലുവിന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമായ സുഷമ ലെച്ചുവിന് സമ്മാനമായി സ്വര്‍ണവള നല്‍കിയിരുന്നു. ഇത് അടിച്ച് മാറ്റാനുള്ള ചില ശ്രമങ്ങള്‍ ബാലു നടത്തുന്നതും രസകരമായിരുന്നു. ഒപ്പം ശങ്കരണ്ണനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് പ്രേക്ഷകരെ ചിരിപ്പിക്കാനെത്തിയ പുതിയ താരങ്ങള്‍. ഇനിയുള്ള എപ്പിസോഡുകള്‍ ഒരു കല്യാണ വീട്ടിലെ ജഗപൊഗ ബഹളങ്ങളിലൂടെയായിരിക്കും മുന്നോട്ട് പോവുന്നതെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X