Just In
- 57 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലെച്ചുവിന്റെ ഹല്‍ദി ആഘോഷമാക്കി ഉപ്പും മുളകും! വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, വരന് ഉടനെത്തും
അതിമനോഹരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത് പോലെയല്ല. ലെച്ചുവിന്റെ വിവാഹം നടത്തി പുതിയൊരു തലത്തിലേക്കാണ് കഥ പോവുന്നത്. ഇതോടെ പുതിയ ചില കഥാപാത്രങ്ങള്‍ കൂടി കുടുംബത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലെച്ചുവിന്റെ വിവാഹനിശ്ചയമായിരുന്നു.
വരന്റെ വീട്ടുകാരെല്ലാം വന്ന് വലിയ ആഘോഷത്തോടെയായിരുന്നു നിശ്ചയം. അതീവസുന്ദരിയായി എത്തിയ ലെച്ചുവിന്റെ ചിത്രങ്ങളും തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി കുടുംബത്തില്‍ ഹല്‍ദി ആഘോഷങ്ങള്‍ നടത്തിയിരിക്കുകയാണ്. പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് ആഘോഷങ്ങള്‍ എങ്ങനെയാണെന്ന് കാണിച്ചിരിക്കുന്നത്.

ജനപ്രീതി സ്വന്തമാക്കിയ മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരയായി ഉപ്പും മുളകും മാറിയിരുന്നു. ആയിരം എപ്പിസോഡിനോട് അനുബന്ധിച്ച് ലെച്ചുവിന്റെ വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും വിവാഹം എത്തിയില്ല. കഴിഞ്ഞ ദിവസം വിവാഹനിശ്ചയം കഴിഞ്ഞതോടെ അധികം വൈകാതെ കല്യാണം കാണിക്കുമെന്ന് തന്നെയാണ് അറിയുന്നത്. ഒടുവിലിതാ ഇന്നത്തെ എപ്പിസോഡില്‍ ലെച്ചുവിന്റെ ഹല്‍ദി ആഘോഷമായിരിക്കും നടക്കുക. നോര്‍ത്ത് ഇന്ത്യന്‍ വിവാഹരീതി പോലെ കേരളവും ഇപ്പോള്‍ ഹല്‍ദി ആഘോഷിക്കാറുണ്ട്.

ഹല്‍ദി ആഘോഷത്തിനെത്തുന്നവര്‍ മഞ്ഞനിറമുള്ള വസ്ത്രങ്ങളായിരിക്കും അണിയുക. വധുവിനെ സുന്ദരിയാക്കി ഒരുക്കി മഞ്ഞള്‍ മുഖത്ത് തേച്ചും അതിനൊപ്പം ഡാന്‍സും പാട്ടുമെല്ലാം ചേര്‍ത്ത് വലിയൊരു ആഘോഷമായിട്ടാണ് ഹല്‍ദി നടത്തുക. ഉപ്പും മുളകും പ്രേക്ഷകര്‍ കാണാന്‍ പോവുന്നതും അത്തരമൊരു ആഘോഷത്തിനാണ്. ലെച്ചുവിനെ അതീവ സുന്ദരിയാക്കി കുടുംബാങ്ങളെല്ലാം ചേര്‍ന്ന് ആടി പാടുന്നതായിട്ടാണ് പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

രസകരമായ മറ്റൊരു കാര്യം ബാലുവിന്റെ കല്യാണം വിളിയാണ്. കുടുംബക്കാരെയെല്ലാം വിവാഹം വിളിക്കാന്‍ ലെച്ചുവിനെ കൊണ്ട് തന്നെ ഷര്‍ട്ടൊക്കെ വൃത്തിയില്‍ തേച്ചെടുത്താണ് ബാലു പോവുന്നത്. ഇതിനിടെ നിങ്ങള്‍ എങ്ങനെയാണ് കല്യാണം വിളിക്കുന്നതെന്ന് ചോദിച്ച നീലുവിന് ബാലു അഭിനയിച്ച് കാണിച്ച് കൊടുക്കുകയാണ്. നാട്ടുകാരെ വിളിക്കുന്നത് പോലെ ബന്ധുക്കാരെ വിളിക്കരുതെന്ന് നീലു ഉപദേശിക്കുന്നുണ്ട്.

അതേ സമയം രണ്ട് പേരും ഒന്നിച്ചാണ് പോവേണ്ടതെന്ന് ബാലുവിന്റെ കുഞ്ഞമ്മ പറയുന്നു. എന്തായാലും ബാലു വിളിച്ചെടുത്ത് ഒന്നൂടി വിളിക്കേണ്ടി വരുമെന്നാണ് നീലു പറയുന്നത്. അതിലും ഭേദം എന്റെ മോളുടെ കല്യാണമാണെന്ന് ഒരു കോളാമ്പി വെച്ച് കെട്ടി വിളിച്ചോണ്ട് നടക്കാനാണ് ശങ്കരണ്ണന്റെ നിര്‍ദേശം. എന്തായാലും മകളുടെ കല്യാണം വിളി ബാലു കുളമാക്കിയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നിരുന്നാലും വിവാഹത്തിന് കുടുംബക്കാരെ കൊണ്ട് വീട് നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.
വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ! മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ദുല്‍ഖറിനും പിന്നാലെ നടി അനശ്വര രാജനും

സിദ്ധാര്‍ഥ് സുകുമാരന്‍ എന്നാണ് ലെച്ചുവിന്റെ ചെക്കന്റെ പേര്. ബാലുവിന്റെ സുഹൃത്തിന്റെ മകനായ സിദ്ധാര്‍ഥ് ഒരു നേവി ഓഫീസറാണ്. ഇക്കാര്യങ്ങള്‍ മാത്രമേ പ്രേക്ഷകര്‍ക്ക് അറിയുകയുള്ളു. സിദ്ധാര്‍ഥിന് ലീവ് കിട്ടാത്തതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയത്തിന് വരെ പങ്കെടുക്കാതെ ഇരുന്നത്. വിവാഹത്തിന് വേണ്ടിയുള്ള സര്‍പ്രൈസ് എന്‍ട്രി എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോള്‍. ഇതുവരെ വരനെ കാണിക്കാത്തതിലുള്ള നിരാശയും ആരാധകര്‍ക്കുണ്ട്.